50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

തെരഞ്ഞെടുത്ത ടൊയോട്ട ഡീലർഷിപ്പുകളിലൂടെ മോഡലുകളിൽ നിരവധി ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ടൊയോട്ട. ക്യാഷ് ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ആനുകൂല്യങ്ങൾ എന്നിവയുടെ രൂപത്തിലാണ് ജാപ്പനീസ് ബ്രാൻഡ് ഓഗസ്റ്റ് മാസത്തേക്കായുള്ള ഓഫർ ഒരുക്കിയിരിക്കുന്നത്.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

വരാനിരിക്കുന്ന ഉത്സവ സീസണുകളില്‍ വില്‍പ്പന മെച്ചപ്പെടുത്താമെന്ന പ്രതീക്ഷയോടെയാണ് ആനുകൂല്യങ്ങളുടെ ഈ നീണ്ടനിര അവതരിപ്പിച്ചിരിക്കുന്നത്. ടൊയോട്ടയുടെ എൻട്രി ലെവൽ മോഡലായ ഗ്ലാൻസയിൽ ഈ മാസം 10,000 രൂപയുടെ ക്യാഷ് ഡിസ്കൗണ്ട്, 18,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 2000 രൂപയുടെ കോർപ്പറേറ്റ് ഡിസ്കൗണ്ട് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

മാരുതി വിറ്റാര ബ്രെസയുടെ പുനർനിർമിത പതിപ്പായ അർബൻ ക്രൂയിസർ കോംപാക്ട് എസ്‌യുവിക്ക് 20,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ് മാത്രമാണ് ഓഗസ്റ്റ് മാസത്തെ കമ്പനിയുടെ വാഗ്‌ദാനം. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന് ക്യാഷ് ഡിസ്‌കൗണ്ടുകളോ, കോര്‍പ്പറേറ്റ് കിഴിവുകളോ ഈ മാസം ലഭ്യമല്ല.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

അതേസമയം യാരിസ് മിഡ്-സൈസ് സെഡാന് 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ എക്സ്ചേഞ്ച് ബോണസും നൽകുന്നു.മാരുതി സുസുക്കി സിയാസിന്റെ റീബാഡ്ജ് വാഹനത്തിലൂടെ യാരിസിനെ വിപണിയിൽ നിന്നും പിൻവലിക്കാനുള്ള പദ്ധതിയും ടൊയോട്ട ആവിഷ്ക്കരിക്കുന്നുണ്ട്. ബ്രാൻഡിന്റെ ജനപ്രിയ മോഡലുകളായ ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ, വെൽഫയർ എന്നിവയിൽ ഓഫറുകളൊന്നും കമ്പനി നൽകുന്നില്ല.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

സൂചിപ്പിച്ച എല്ലാ ഓഫറുകളും വേരിയന്റുകളെ ആശ്രയിച്ച് വ്യത്യാസപ്പെടുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ 2021 ഓഗസ്റ്റ് 31 വരെ മാത്രമാണ് ഈ ഓഫറിന് സാധുതയുള്ളത്. ഓഗസ്റ്റ് ഒന്നു മുതൽ ഇന്നോവ ക്രിസ്റ്റ എംപിവിയിടെ വിലയിൽ രണ്ട് ശതമാനം വില വർധനവും ടൊയോട്ട പ്രഖ്യാപിച്ചിരുന്നു.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

നിർമാണ ചെലവുകളിലുണ്ടായ ഗണ്യമായ വർധനവ് ഭാഗികമായി നികത്താനാണ് ടൊയോട്ട വില വർധനവ് നടപ്പിലാക്കുന്നത്. ഇൻപുട്ട് ചെലവുകളിൽ മാത്രമല്ല ചരക്ക് വിലയിലും ചരക്ക് ചാർജുകളിലും നിരന്തരമായ വ്യതിയാനങ്ങൾ ഉണ്ടാകുന്നതും വില വർധനവിന്റെ മറ്റൊരു പ്രധാന കാരണമാണ്.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

GX, VX, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ എത്തുന്ന പ്രീമിയം എംപിവിക്ക് പുതുക്കിയ വില വർധനവിന് ശേഷം 16.26 ലക്ഷം മുതൽ 24.33 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഇന്ത്യയിൽ 2.4 ലിറ്റർ ഡീസൽ, 2.7 ലിറ്റർ പെട്രോൾ എഞ്ചിൻ എന്നിവയാണ് ലഭിക്കുന്നത്.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

അടുത്തിടെ ടൊയോട്ട ഉപഭോക്താക്കൾക്കായി ഒരു 'വെർച്വൽ ഷോറൂം' സംരംഭവും ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. 360 ഡിഗ്രി എക്സ്റ്റീരിയർ, ഇന്റീരിയർ വ്യൂ, മികച്ച സവിശേഷതകൾ, വേരിയന്റ് തിരിച്ചുള്ള വിലകൾ, പേയ്‌മെന്റ് ഗേറ്റ്‌വേ, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സേവനങ്ങളുമായാണ് ഈ ഓൺലൈൻ പ്ലാറ്റ്ഫോം സംയോജിപ്പിച്ചിരിക്കുന്നത്.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിൽപ്പന കൂടുതൽ ഓൺലൈനാക്കുന്നതിനായാണ് പുതിയ പദ്ധതികളുമായി കമ്പനി എത്തിയിരിക്കുന്നത്. പല കാരണങ്ങളാൽ ഡീലർഷിപ്പിലെത്തി നേരിട്ടെത്തി വാഹനം വാങ്ങാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് മികച്ച പർച്ചേസിംഗ് അനുഭവം നൽകാനാണ് വെർച്വൽ ഷോറൂം തുടങ്ങിയിരിക്കുന്നത്.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

ഈ സംരംഭം പ്രയോജനപ്പെടുത്തുന്നതിനായി ഉപഭോക്താക്കൾ ആപ്പ് സ്റ്റോറിൽ നിന്ന് ഒരു ആപ്ലിക്കേഷനും ഡൗൺലോഡ് ചെയ്യേണ്ടതില്ല. പകരം "https://www.toyotabharat.com/virtual-showroom/" എന്ന വെബ്സൈറ്റ് സന്ദർശിച്ചാൽ മതിയാകും. ലാപ്ടോപ്, മൊബൈൽ ഫോൺ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ എന്നിങ്ങനെ ഏത് ഉപകരണത്തിലൂടെയും ഇത് എളുപ്പത്തിൽ ആക്സസ് ചെയ്യാനും സാധിക്കും.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

ഫിനാൻസ് ഓപ്ഷനുകൾ, ഓഫറുകൾ, ലോൺ ആപ്ലിക്കേഷനുകൾ എന്നീ മറ്റ് സേവനങ്ങളും വെർച്വൽ ഷോറൂമിലേക്ക് കൂട്ടിച്ചേർക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. നിലവിൽ രാജ്യത്ത് വിൽക്കുന്ന എല്ലാ ടൊയോട്ട വാഹനങ്ങളും ഉപഭോക്താവിന് ഇതിലൂടെ സന്ദർശിക്കാം.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

രാജ്യത്തെ എല്ലാ ടൊയോട്ട ഡീലർഷിപ്പുകളേയും ഇതിനകം പ്ലാറ്റ്ഫോമിൽ സംയോജിപ്പിച്ചിട്ടുണ്ട് എന്നകാര്യവും ശ്രദ്ധേയമാണ്. ഉപഭോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി ഡീലർഷിപ്പുകളുമായി ബന്ധപ്പെടാനും കഴിയും.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

ഇലക്ട്രിക് വാഹനങ്ങളിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുന്നതിനായി ടൊയോട്ട രാജ്യത്ത് സെൽഫ് ചാർജ് ചെയ്യുന്ന ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങളിലെ (SHEV) ബാറ്ററിയുടെ വാറന്റി നീട്ടുന്നതായും അറിയിച്ചിട്ടുണ്ട്. നിലവിൽ ടൊയോട്ട കാമ്രി, വെൽ‌ഫയർ എന്നീ രണ്ട് ഹൈബ്രിഡ് മോഡലുകളാണ് വിൽക്കുന്നത്.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

2021 ഓഗസ്റ്റ് ഒന്നു മുതൽ ഇരു കാറുകളുടെയും ബാറ്ററി വാറന്റി നിലവിലുള്ള മൂന്ന് വർഷം അല്ലെങ്കിൽ 100,000 കിലോമീറ്ററിൽ നിന്ന് എട്ട് വർഷം അല്ലെങ്കിൽ 160,000 കിലോമീറ്റർ വരെയാണ് ടൊയോട്ട ഉയർത്തുന്നത്. ഇതിൽ ഏതാണോ ആദ്യം വരുന്നത് അതിനെ അടിസ്ഥാനമാക്കിയാകും വാറന്റി നിശ്ചയിക്കുക.

50,000 രൂപ വരെ ലാഭിക്കാം, തെരഞ്ഞെടുത്ത മോഡലുകൾക്ക് ഓഫറുകൾ പ്രഖ്യാപിച്ച് ടൊയോട്ടയും

ഇത് ആദ്യമായാണ് ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങൾക്ക് ഇത്രയും നീണ്ട ബാറ്ററി വാറണ്ടി ഒരു കമ്പനി നൽകുന്നതെന്ന് ടൊയോട്ട അവകാശപ്പെടുന്നു. ഇന്ത്യയിൽ സീരിയസ് ഹൈബ്രിഡ് ഇലക്ട്രിക് കാറുകൾ അവതരിപ്പിച്ച ആദ്യത്തെ വാഹന നിർമാതാക്കളാണ് ടൊയോട്ട. മാത്രമല്ല രണ്ട് പതിറ്റാണ്ടിലേറെയായി ആഗോള തലത്തിൽ ഇലക്ട്രിക് വാഹന പ്രവർത്തനങ്ങളിൽ ടൊയോട്ട മുൻപന്തിയിലാണ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota announced attractive discount offers for selected models in august 2021
Story first published: Tuesday, August 17, 2021, 10:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X