സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി സെഗ്മെന്റിൽ ദീർഘ നാളായി ആധിപത്യം പുലർത്തുന്നവരാണ് ടൊയോട്ട. 2021 ഫെബ്രുവരി മാസത്തെ വിൽപ്പനയിലും ഫോർച്യൂണറുമായി മുൻനിരയിൽ ഇടംപിടിച്ചിരിക്കുകയാണ് ബ്രാൻഡ്.

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

പോയ വർഷം ഇതേ കാലയളവിൽ നിരത്തിലെത്തിച്ച 1,510 യൂണിറ്റുകളിൽ നിന്ന് ഇത്തവണ ഫോർച്യൂണറിന്റെ 2,053 യൂണിറ്റുകളാണ് ടൊയോട്ട വിറ്റഴിച്ചത്. അതായത് മോഡലിന്റെ വിൽപ്പനയിൽ 36 ശതമാനം വളർച്ചയാണ് കമ്പനി കൈയ്യെത്തി പിടിച്ചിരിക്കുന്നത്.

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

ടോപ്പ് എൻഡ് ലെജൻഡർ വേരിയന്റുള്ള ഫെയ്‌സ്‌ലിഫ്റ്റഡ് ഫോർച്യൂണറിന്റെ വരവാണ് സെഗ്മെന്റിൽ മുൻനിരയിൽ തന്നെ ഇടംപിടിക്കാൻ ടൊയോട്ടയെ സഹായിച്ചത്. ഈ വിഭാഗത്തിൽ എം‌ജി ഗ്ലോസ്റ്ററിനെ മറികടന്ന് ഫോർഡ് എൻ‌ഡവർ രണ്ടാം സ്ഥാനത്തെത്തി.

MOST READ: ഉപഭോക്താക്കളുടെ മനസ്സറിഞ്ഞ് മാരുതി സുസുക്കി; സര്‍വീസ് ശൃംഖല വര്‍ധിപ്പിച്ചു

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

അമേരിക്കൻ എസ്‌യുവി കഴിഞ്ഞ മാസം മൊത്തം 801 യൂണിറ്റ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. 2020 ഫെബ്രുവരിയിൽ ഇത് 555 യൂണിറ്റായിരുന്നു. വാർഷികാടിസ്ഥാനത്തിൽ 44.3 ശതമാനം വളർച്ചയാണ് എൻഡവർ സ്വന്തമാക്കിയിരിക്കുന്നത്.

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

30 ലക്ഷം രൂപ മുതൽ 35.46 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ആഭ്യന്തരമായി ടൈറ്റാനിയം, ടൈറ്റാനിയം പ്ലസ്, സ്‌പോർട്ട് എന്നീ വേരിയന്റുകളിലാണ് എൻഡവർ വിപണിയിൽ എത്തുന്നത്. 2.0 ലിറ്റർ നാല് സിലിണ്ടർ ഇക്കോബ്ലൂ ഡീസൽ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം.

MOST READ: ശ്രേണിയില്‍ കരുത്ത് തെളിയിച്ച് റെനോ കൈഗര്‍; ആദ്യദിനം നിരത്തിലെത്തിയത് 1,100 യൂണിറ്റുകള്‍

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

ഈ യൂണിറ്റ് 3,500 rpm-ൽ 168 bhp കരുത്തും 2,000 rpm-ൽ 420 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. പിൻ-വീൽ, ഓൾ-വീൽ ഡ്രൈവ് സംവിധാനത്തിലെത്തുന്ന എസ്‌യുവി പത്ത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

ഈ കലണ്ടർ വർഷത്തിന്റെ രണ്ടാം മാസത്തിൽ 463 യൂണിറ്റുകൾ രജിസ്റ്റർ ചെയ്യാൻ മാത്രമേ ഗ്ലോസ്റ്ററിന് സാധിച്ചുള്ളൂ. പ്രീമിയം ആഢംബര ഫീച്ചറുകളാൽ നിറഞ്ഞിരിക്കുന്ന മോഡൽ വിപണിയിൽ നിന്ന് അതിവേഗമാണ് ജനപ്രീതിയാർജിച്ചത്.

MOST READ: ടി-റോക്ക് എസ്‌യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്‌സ്‌വാഗൺ, ഡെലിവറി ഏപ്രിലിൽ

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

ഗ്ലോസ്റ്ററിന് 29.97 ലക്ഷം മുതൽ 35.59 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. രണ്ട് എഞ്ചിൻ ഓപ്ഷനുകളിലായി എത്തുന്ന എസ്‌യുവി സൂപ്പർ, സ്മാർട്ട്, ഷാർപ്പ്, സാവി എന്നീ നാല് വേരിയന്റുകളിലാണ് വാഗ്‌ദാനം ചെയ്യുന്നത്.

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

കൂടാതെ ആറ് സീറ്റർ അല്ലെങ്കിൽ ഏഴ് സീറ്റർ ഓപ്ഷനിലും ഗ്ലോസ്റ്റർ തെരഞ്ഞെടുക്കാം. 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകുന്നത്. സൂപ്പർ, സ്മാർട്ട് വേരിയന്റുകളിൽ 163 bhp പവറിൽ 375 Nm torque വികസിപ്പിക്കും.

MOST READ: പരിഷ്കരിച്ച 2021 നിഞ്ച 300 പുറത്തിറക്കി കവസാക്കി; വില 3.18 ലക്ഷം രൂപ

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

അതേസമയം ഷാർപ്പ്, സാവി വേരിയന്റുകളിൽ ഒരേ എഞ്ചിന്റെ ഇരട്ട-ടർബോചാർജ്ഡ് പതിപ്പ് പരമാവധി 218 bhp കരുത്തും 480 Nm torque ഉത്പാദിപ്പിക്കുന്നു. തെരഞ്ഞെടുക്കാവുന്ന ഡ്രൈവ് മോഡുകൾ ഉപയോഗിച്ച് ഓൺ-ഡിമാൻഡ് 4WD സിസ്റ്റവുമായി ടോപ്പ് എൻഡ് മോഡലുകൾ ബന്ധിപ്പിച്ചിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്.

സെഗ്മെന്റിൽ കിംഗ് ഫോർച്യൂണർ തന്നെ; പിന്നാലെ എൻഡവറും ഗ്ലോസ്റ്ററും

രണ്ട് ഓയിൽ-ബർണർ യൂണിറ്റും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കുന്നത്. ഫോർവേഡ് കൂളീഷൻ വാർണിംഗ്, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഹാൻഡ്സ് ഫ്രീ പാർക്കിംഗ്, ലെയ്ൻ ഡിപ്പാർച്ചർ വാർണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഗ്ലോസ്റ്ററിൽ ഉൾക്കൊള്ളുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Fortuner Continued To Dominate In The Full-Size SUV Segment In February 2021. Read in Malayalam
Story first published: Thursday, March 4, 2021, 10:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X