വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

എക്കോങ്ക് എന്ന പുതിയ ഓൾ ഇലക്‌ട്രിക് സിംഗിൾ സീറ്റർ ഹൈപ്പർ കാറിനെ അവതരിപ്പിച്ച് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാഹന നിർമാണ കമ്പനിയായ വസിറാനി ഓട്ടമോട്ടീവ്. 2018-ൽ ഗുഡ്‌വുഡ് ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ശൂൽ കൺസെപ്റ്റിന് ശേഷം വസിറാനി പരിചയപ്പെടുത്തുന്ന രണ്ടാമത്തെ മോഡലാണ് എക്കോങ്ക്.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

എക്കോങ്ക് എന്ന പേര് കമ്പനിയുടെ യഥാർഥ തുടക്കത്തെ സൂചിപ്പിക്കുന്നു എന്നാണ് കമ്പനിയുടെ സ്ഥാപകൻ ചങ്കി വസിറാനി പറയുന്നത്. ഇന്ത്യൻ ഗ്രന്ഥങ്ങളിൽ ദിവ്യ പ്രകാശത്തിന്റെ തുടക്കത്തെയാണ് എക്കോങ്ക് സൂചിപ്പിക്കുന്നതും. രൂപകൽപ്പനയും പുതുമയും ഒന്നിക്കുന്ന തങ്ങളുടെ ആദ്യത്തെ വാഹനമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

സിംഗിൾ സീറ്റ് കാറാണ് എക്കോങ്ക് എന്നതാണ് ഒരു പ്രധാന സംസാര വിഷയം. കുറഞ്ഞ ഭാരവും വശങ്ങളിൽ ഹിന്ദിയിൽ ഒന്ന് എന്ന അർഥം വരുന്ന ഇകെ അക്ഷരങ്ങളുമാണ് കമ്പനി നൽകിയിരിക്കുന്നത്.വളരെ എയറോഡൈനാമിക് സവിശേഷതകൾ നിറഞ്ഞ ഹൈപ്പർ കാറാണിതെന്നും വസിറാനി അവകാശപ്പെടുന്നുണ്ട്.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

ഫ്ലൂയിഡ് ബോഡി വർക്കും കവർ ചെയ്ത പിൻ വീലുകളും കാരണം ഇത്തരത്തിലുള്ള വാഹനങ്ങൾക്കുള്ള ഏറ്റവും കുറഞ്ഞ ഡ്രാഗ് കോഫിഫിഷ്യന്റുകളിൽ ഒന്നാണ് എക്കോങ്കിനുള്ളത്. കൂടാതെ കാർബൺ ഫൈബർ ബോഡി നിർമാണവും ഈ സവിശേഷത നേടാൻ കമ്പനിയെ ഏറെ സഹായിച്ചിട്ടുണ്ട്. എക്കോങ്കിന്റെ ഭാരം വെറും 738 കിലോഗ്രാം ആണെന്നതും ശ്രദ്ധേയമാണ്.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

ഇതിനാൽ തന്നെ ഈ ഹൈപ്പർ സിംഗിൾ സീറ്റർ കാർ വസിറാനി നിർമിച്ചതിൽ വച്ച് ഏറ്റവും ഭാരം കുറഞ്ഞ ഇലക്ട്രിക് വാഹനമായി മാറുന്നു. 722 bhp കരുത്ത് സൃഷ്‌ടിക്കാൻ ശേഷിയുള്ള ഈ മോഡൽ 1:1 പവർ-ടു-വെയ്റ്റ് അനുപാതമാണ് സ്വീകരിച്ചിരിക്കുന്നതും.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

ഇൻഡോറിന് സമീപം അടുത്തിടെ ഉദ്ഘാടനം ചെയ്ത NATRAX സൗകര്യത്തിൽ വസിറാനി ഓട്ടോമോട്ടീവ് എക്കോങ്ക് പരീക്ഷണം നടത്തിയിട്ടുമുണ്ട്. വെറും 2.54 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ ഹൈപ്പർ കാറിന് സാധിച്ചിട്ടുണ്ട്. അതേസമയം വാഹനത്തിന്റെ പരമാവധി വേഗത 309 കിലോമീറ്ററാണെന്നും ബ്രാൻഡ് അവകാശപ്പെടുന്നുണ്ട്.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

കൂടാതെ എക്കോങ്കിലൂടെ ഒരു ശുദ്ധമായ ഡ്രൈവിംഗ് അനുഭവമാണ് വസിറാനി ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് കാറിൽ നിന്ന് ഇലക്ട്രോണിക് ഡ്രൈവർ എയ്ഡുകൾ കമ്പനി പൂർണമായും ഒഴിവാക്കിയത്. ബാറ്ററികൾക്കായി എക്കോങ്കിന് ഒരു മികച്ച കൂളിംഗ് സൊല്യൂഷൻ സജ്ജീകരിച്ചിട്ടുണ്ടെന്നും വസിറാനി പറയുന്നു.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

മൃഗങ്ങളും മനുഷ്യരും അവരുടെ ശരീര താപനില നിയന്ത്രിക്കാൻ ശ്വസനം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് പഠിക്കുന്ന ബയോമിമിക്രിയിൽ നിന്നും ചില പുരാതന ഇന്ത്യൻ നിർമാണ സാങ്കേതികതകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് കൂളിംഗ് സൊല്യൂഷൻ വികസിപ്പിച്ചത്.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

എന്നിരുന്നാലും മിക്ക ഇലക്‌ട്രിക് വാഹന നിർമാതാക്കളും ബാറ്ററികൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന ലിക്വിഡ് കൂളിംഗിന് വിപരീതമായി ഡയറക്‌ട്-ടു-എയർ കൂളിംഗ് സിസ്റ്റമാണ് ഡികോ എന്ന് പേരിട്ടിരിക്കുന്നതെന്ന വസ്തുതയല്ലാതെ മറ്റ് വിശദാംശങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

ഇത് ഭാരം കുറഞ്ഞതും വേഗതയേറിയതും സുരക്ഷിതവും ചെലവ് കുറഞ്ഞതുമാക്കുന്നുവെന്ന് വസിറാനി പറയുന്നു. എന്നാൽ കൂടുതൽ പ്രധാനമായി ഇത് ഇലക്ട്രിക് വാഹനങ്ങളുടെ ശ്രേണി വർധിപ്പിക്കുമെന്നും അവകാശപ്പെടുന്നു. മുൻ റോൾസ് റോയ്‌സ്, ജാഗ്വർ ജീവനക്കാരിയുമായ ചങ്കി വസിറാനിയാണ് 2015-ൽ വാസിറാണി ഓട്ടോമോട്ടീവ് സ്ഥാപിക്കുന്നത്.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

അടുത്ത തലമുറ ഇലക്ട്രിക് വാഹനങ്ങളും സാങ്കേതികവിദ്യയും സൃഷ്ടിക്കുക എന്നതാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വസിറാനി ഓട്ടോമോട്ടീവിന്റെ കാഴ്ച്ചപ്പാട്. അത് ഇന്ത്യയെ അങ്ങേയറ്റത്തെ വാഹനങ്ങളുടെ ലോക ഭൂപടത്തിൽ എത്തിക്കുമെന്നും അവകാശപ്പെടുന്നു.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

2018-ൽ ശൂൽ കൺസെപ്റ്റായിരുന്നു ബ്രാൻഡിന്റെ ആദ്യ മോഡൽ. എക്കോങ്കിൽ നിന്നുള്ള സാങ്കേതികവിദ്യയും പഠനങ്ങളും ബ്രാൻഡ് നിലവിൽ തയാറാക്കിയിരിക്കുന്ന ശൂലിന്റെ പ്രൊഡക്ഷൻ പതിപ്പിൽ കാണുമെന്ന് വസിറാനി പറയുന്നു. അതിനുശേഷമായിരിക്കും പരിമിതമായ സംഖ്യകളിലെങ്കിലും എക്കോങ്ക് ഉത്പാദനത്തിനെത്തുക.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

ജെറ്റ് ടർബൈൻ എഞ്ചിൻ തുടിപ്പേകുന്ന ശൂലിന്റെ ഡിസൈൻ കലിഫോണിയയിലാണു വസിറാനി ഓട്ടോമൊബൈൽസ് പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ ഫോർമുല 1 ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഫോഴ്‌സ് ഇന്ത്യ F1 ടീമിന്റെ സഹകരണവും ഡിസൈൻ ഘട്ടങ്ങളിൽ ലഭിച്ചിട്ടുണ്ട്. നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ മോഡൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ വിപണിയിൽ എത്തിയേക്കാമെന്നാണ് സൂചന.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

ശൂൽ ഇലക്‌ട്രിക് ഹൈപ്പർ കാറിന്റെ വീലിനു സമീപം സജ്ജീകരിച്ചിരിക്കുന്ന നാല് ഇലക്‌ട്രിക് മോട്ടറുകളുടെ രൂപത്തിലുള്ള ജെറ്റ് ടർബൈൻ എഞ്ചിൻകൊനിസെഗ് റെഗെറയിലെ പോലെ സിംഗിൾ റേഷ്യോ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. കാർബൺ ഫൈബർ ടബ് ചാസിയിലാണ് കാറിന്റെ നിർമാണവും കമ്പനി പൂർത്തിയാക്കുക.

വിസ്‌മയിപ്പിക്കാൻ സിംഗിൾ സീറ്റർ ഇലക്‌ട്രിക് ഹൈപ്പർ കാറുമായി Vazirani Automotive

ശൂലിന്റെ നാല് വീലിലുമുള്ള മോട്ടറുകൾക്ക് ചാർജ് നൽകാൻ ഭാരം കുറഞ്ഞ ബാറ്ററി പായ്ക്കും മൈക്രോ ടർബൈൻ റേഞ്ച് എക്സറ്റ്ൻഡറും വസിറാണി ഉൾപ്പെടുത്തിയിട്ടുണ്ട്. വിപണിയിൽ എത്തുന്ന ഇത്തരം ഇന്ത്യൻ നിർമിത ഹൈപ്പർ കാറുകൾ രാജ്യത്തിന് തന്നെ അഭിമാനകരമാണ്. ഇലക്ട്രിക്കിലേക്കുള്ള ചുവടുവെപ്പ് ആരംഭിച്ച ആഭ്യന്തര വിപണിക്കും ഇവയെല്ലാം ഏറെ ഉത്തേജനമാകുമെന്നതിലും സംശയമൊന്നും വേണ്ട.

Most Read Articles

Malayalam
English summary
Vazirani automotive unveiled the ekonk single seat electric hypercar
Story first published: Monday, October 25, 2021, 12:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X