Just In
- 10 hrs ago 'സീറോ ടു ഹീറോ'... ടാറ്റയെ പ്രശംസിച്ച് ക്രാഷ് ടെസ്റ്റിംഗ് ഏജന്‍സി! മാരുതി കണ്ട് പഠിക്കട്ടെ
- 11 hrs ago ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- 11 hrs ago ആ വേല കൈയ്യിലിരിക്കട്ടെ! ഹെൽമെറ്റ് ഇട്ടിരുന്നില്ല എന്ന പേരിൽ നഷ്ടപരിഹാരം തള്ളാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി
- 11 hrs ago ഏഥറിന് പണികൊടുക്കാൻ ബജാജ്, കുറഞ്ഞ വിലയും 113 കി.മീ. റേഞ്ചുമായി പുതിയ ഇലക്ട്രിക് സ്കൂട്ടർ
Don't Miss
- Movies എത്ര വെള്ളി കാശിനാ ജാസ്മിനെ നീ ഈ പാവത്തിനെ ഒറ്റിയത് ? ഈ സീസണിലെ റിയല്‍ പോരാളി ജിന്റോ
- News ലോക്സഭ തിരഞ്ഞെടുപ്പ് 2024 രണ്ടാം ഘട്ടം Live: കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ ബൂത്തിലേക്ക്
- Sports IPL 2024: ഡുപ്ലെസിയുടെ മാരക പ്ലാന്‍! 'ദുരന്തം' ബൗളിങ് വച്ച് കളി ജയിച്ചതെങ്ങനെ? അറിയാം
- Lifestyle മുടിയുടെ കരുത്ത് ഉറപ്പ് നല്‍കും മുട്ട, വീട്ടില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന എഗ്ഗ് ഹെയര്‍പാക്കുകള്‍
- Technology ബിഎസ്എൻഎൽ 4ജി മരിച്ചിട്ടില്ല! 15000 കോടിയുടെ കരാർ: ടിസിഎസ് 4 ഡാറ്റ സെന്ററുകൾ സ്ഥാപിക്കും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
പരീക്ഷണയോട്ടത്തിനിറങ്ങി ഫോക്സ്വാഗൺ ടൈഗൺ; ഈ വർഷം പുകുതിയോടെ വിപണിയിലേക്ക്
ആഭ്യന്തര വിപണിക്കായി ഇന്ത്യ 2.0 പ്രോജക്ടിന് കീഴിൽ 'ടൈഗൺ' എന്ന പേരിൽ ഒരു പുതിയ എസ്യുവിയെ അണിയിച്ചൊരുക്കുകയാണ് ഫോക്സ്വാഗൺ.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നടന്ന ഓട്ടോ എക്സ്പോയിൽ വാഹനം ആദ്യമായി ഒരു കൺസെപ്റ്റ് രൂപത്തിൽ പരിചയപ്പെടുത്തിയ കമ്പനി ഈ വർഷം തന്നെ മോഡലിനെ നിരത്തുകളിൽ എത്തിക്കും.
വിപണിയിൽ എത്തുന്നതിനു മുന്നോടിയായി ആദ്യമായി ടൈഗൺ എസ്യുവിയെ പരീക്ഷണയോട്ടത്തിന് വിധേയമാക്കിയിരിക്കുകയാണ് ഫോക്സ്വാഗൺ. ടെയിൽ ലൈറ്റ് ഒഴികെയുള്ള മറ്റ് ഡിസൈൻ വിശദാംശങ്ങളെല്ലാം സ്കോഡ കുഷാഖിന് സമാനമാണെന്നാണ് തോന്നുന്നത്.
MOST READ: ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
ടെയിൽ ലൈറ്റിന്റെ ഭാഗം കഴിഞ്ഞ വർഷം പ്രദർശിപ്പിച്ച പ്രീ-പ്രൊഡക്ഷൻ ടൈഗണിന് തുല്യമാണെന്ന് പുതിയ സ്പൈ ചിത്രങ്ങളിൽ നിന്നും മനസിലാക്കാൻ സാധിക്കും. പൂർണമായും മറച്ച രീതിയിലാണ് എസ്യുവി പരീക്ഷിക്കപ്പെട്ടതെങ്കിലും വാഹനത്തിന് ഒരു ജോഡി ഫംഗ്ഷണൽ റൂഫ് റെയിലുകളും ഒരു ഷാർക്ക് ഫിൻ ആന്റിനയും ലഭിക്കുന്നുവെന്ന് കാണാം.
MQB A0 പ്ലാറ്റ്ഫോമിന്റെ ഭൗതികമായി പ്രാദേശികവൽക്കരിച്ച പതിപ്പിലാണ് എസ്യുവി നിർമിക്കുക. കുഷാഖിനൊപ്പം 93 ശതമാനം പ്രാദേശികവൽക്കരണം കൈവരിച്ചതായി സ്കോഡ അവകാശപ്പെടുന്നുണ്ട്.
MOST READ: കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
ടൈഗണിനായി ഫോക്സ്വാഗനും സമാനമായ പ്രവർത്തനമാണ് പ്രതീക്ഷിക്കുന്നത്. രൂപകൽപ്പനയിലും ഭാവത്തിലും വരാനിരിക്കുന്ന ഫോക്സ്വാഗൺ മിഡ്-സൈസ് എസ്യുവിയുടെ ഇന്റീരിയർ പ്രീമിയമായിരിക്കും.
അതിൽ പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 12.3 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, കണക്റ്റുചെയ്ത കാർ സാങ്കേതികവിദ്യ എന്നിവ പോലുള്ള സവിശേഷതകൾ വാഗ്ദാനം ചെയ്യും.
MOST READ: നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
1.0 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും 1.5 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റുമായിരിക്കും വരാനിരിക്കുന്ന ഫോക്സ്വാഗൺ ടൈഗണിന് ലഭിക്കുന്ന എഞ്ചിൻ ഓപ്ഷനുകൾ. ആദ്യത്തേത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഉപയോഗിച്ച് ലഭ്യമാകും.
രണ്ടാമത്തേത് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിഎസ്ജി യൂണിറ്റ് ഉപയോഗിച്ചും തെരഞ്ഞെടുക്കാം. ഈ വർഷം രണ്ടാം പകുതിയിൽ ടൈഗൺ ഇന്ത്യൻ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യൻ വിപണിയിൽ എത്തിച്ചേരുമ്പോൾ ഹ്യൂണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി എസ്-ക്രോസ്, റെനോ ഡസ്റ്റർ, നിസാൻ കിക്സ് എന്നിവയുമായാകും ഫോക്സ്വാഗൺ മത്സരിക്കേണ്ടി വരിക.