വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

സ്വീഡിഷ് ആഢംബര വാഹന നിർമാതാക്കളായ വോൾവോ തങ്ങളുടെ മൂന്നാംതലമുറ S60 സെഡാനായുള്ള ഔദ്യോഗിക ബുക്കിംഗ് ഇന്ത്യയിൽ ആരംഭിച്ചു. 45.90 ലക്ഷം രൂപ എക്സ്ഷോറൂം വിലയുള്ള മോഡലിനായുള്ള പ്രീ-ബുക്കിംഗ് ഓൺലൈനായാണ് സ്വീകരിക്കുന്നത്.

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഒരു ലക്ഷം രൂപ ടോക്കൺ തുക നൽകി വാഹനം ബുക്ക് ചെയ്യാം. ഈ വില ഓൺലൈൻ ബുക്കിംഗിൽ പരിമിത കാലയളവിലേക്കായി മാത്രമാണ് വോൾവോ ലഭ്യമാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

മാര്‍ച്ച് 21 മുതല്‍ വാഹനം ഉപഭോക്താക്കൾക്ക് കൈമാറി തുടങ്ങുമെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്റ്റൽ വൈറ്റ് പേൾ, ഫീനിക്സ് ബ്ലാക്ക്, മേപ്പിൾ ബ്രൗൺ, ഡെനിം ബ്ലൂ, ഫ്യൂഷൻ റെഡ് എന്നീ അഞ്ച് കളർ ഓപ്ഷനുകളിൽ S60 പ്രീമിയം സെഡാൻ ലഭ്യമാണ്.

MOST READ: XUV 300 പെട്രോൾ ഓട്ടോമാറ്റിക് ഈ മാസം പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

കമ്പനിയുടെ സ്കേലബിൾ പ്രൊഡക്ട് ആർക്കിടെക്ചർ (SPA) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. ഇത് യൂറോ NCAP സുരക്ഷാ പരിശോധനയിൽ 5-സ്റ്റാർ റേറ്റിംഗും സ്വന്തമാക്കിയിട്ടുമുണ്ട്. 4,761 മില്ലീമീറ്റർ നീളം, 2040 മില്ലീമീറ്റർ വീതി, 1,431 മില്ലീമീറ്റർ ഉയരം, 2,872 മില്ലീമീറ്റർ വീൽബേസ് എന്നിങ്ങനെയാണ് കാറിന്റെ അളവുകൾ.

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

സ്പോർട്ടി ഡിസൈനിനു പകരമായി S60 സെഡാനിൽ സമകാലികമായ ഒരു ശൈലിയാണ് വോൾവോ മുമ്പോട്ടുകൊണ്ടുപോകുന്നത്. മുൻവശത്ത് മാർവൽ ഹീറോ തോറിന്റെ ഹാമർ രൂപമുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ അവതരിപ്പിക്കുന്നത് ഏറെ ശ്രദ്ധേയമാണ്.

MOST READ: റോഡിലെ കുഴികൾ ഇനിയൊരു വെല്ലുവിളിയല്ല; പുതിയ പാത്ത്ഹോൾ പ്രോ അവതരിപ്പിച്ച് ജെസിബി

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

അതോടൊപ്പം സി-ആകൃതിയിലുള്ള എൽഇഡി ടെയിൽ ലൈറ്റുകൾ ഉപയോഗിച്ച് പുനർനിർമിച്ച പിൻവശവും വോൾവോ S60 മോഡലിന് ഒരു പുതുമ സമ്മാനിക്കുന്നുണ്ട്. വശങ്ങളിൽ 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളുടെ സാന്നിധ്യമാണ് ആകർഷണം.

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

വാഹനത്തിന്റെ അകത്തളത്തിൽ കാറിന് രണ്ടാം തലമുറ മോഡൽ പോലെ ലംബമായി ഘടിപ്പിച്ച ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് ലഭിക്കുന്നു. 4-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹാർമാൻ കാർഡൺ ഓഡിയോ സിസ്റ്റം, വയർലെസ് ചാർജിംഗ്, പനോരമിക് സൺറൂഫ് തുടങ്ങിയ സവിശേഷതകളും ഇതിൽ ഉൾക്കൊള്ളുന്നു.

MOST READ: അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

2021 S60-യുടെ സുരക്ഷാ സവിശേഷതകളിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, പൈലറ്റ് അസിസ്റ്റ്, ഓൺകമിങ് മിറ്റിഗേഷൻ ബൈ ബ്രേക്കിംഗ്, സിറ്റി സേഫ്റ്റി വിത്ത് സ്റ്റിയറിംഗ് സപ്പോർട്ട്, ലെയ്ൻ കീപ്പിംഗ് എയ്‌ഡ്, ഡ്രൈവർ അലേർട്ട് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റുള്ള ബ്രേക്കുകൾ എന്നിവ വോൾവോ വാഗ്ദാനം ചെയ്യുന്നു.

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

ഇന്ത്യയിൽ 2.0 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ മാത്രമേ വോൾവോ S60 സെഡാനിൽ തെരഞ്ഞെടുക്കാൻ സാധിക്കുകയുള്ളൂ. അതായത് പ്രീമിയം മോഡലിന് ഡീസൽ എഞ്ചിൻ ഓപ്ഷൻ ലഭിക്കില്ലെന്ന് ചുരുക്കം.

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

ഈ പെട്രോൾ യൂണിറ്റ് പരമാവധി 188 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. S60 സ്വന്തമാക്കുന്നതിസൂടെ വോൾവോ തങ്ങളുടെ എക്സ്ക്ലൂസീവ് ട്രെ ക്രോണർ എക്സ്പീരിയൻസ് പ്രോഗ്രാമിലേക്ക് ഉപഭോക്താക്കൾക്ക് അംഗത്വവും വാഗ്ദാനം ചെയ്യുന്നുണ്ട്.

വില 45.90 ലക്ഷം; പുത്തൻ S60 സെഡാനായുള്ള ബുക്കിംഗ് ആരംഭിച്ച് വോൾവോ

അതിൽ ഒരു സമർപ്പിത വോൾവോ റിലേഷൻഷിപ്പ് മാനേജർ, ചില സേവനങ്ങൾക്കായുള്ള ഡോർസ്റ്റെപ്പ് സൊലൂഷനുകൾ, സർവീസുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി കോംപ്ലിമെന്ററി പിക്കപ്പ്, കാറുകളുടെ ഡ്രോപ്പ്, പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനുള്ള ആനുകൂല്യങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo Started Online Bookings For The Third Generation S60 In India. Read in Malayalam
Story first published: Wednesday, January 20, 2021, 16:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X