Just In
- 29 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- Technology
മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
അവസാന നിരയില്‍ ഫേസിംഗ് സീറ്റുകള്‍; Mahindra Scorpio N-ന്റെ പുതിയ ചിത്രങ്ങള്‍ പുറത്ത്
നിര്‍മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ജനപ്രീയ മോഡലായ സ്കോര്‍പിയോയുടെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. സ്കോര്‍പിയോ N എന്ന് പേരിട്ടിരിക്കുന്ന പുതിയ മോഡലിന്റെ വിവിധ വിവരങ്ങളും ടീസര്‍ ചിത്രങ്ങളും കമ്പനി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

വലിയ പ്രതീക്ഷയോടെയാണ് വാഹന വിപണിയും നിര്‍മാതാക്കളും മോഡലിന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നതെന്ന് വേണം പറയാന്‍. പുതുതലമുറ ഥാര്‍, XUV700 എന്നിവയ്ക്ക് ലഭിച്ച അതേ സ്വീകാര്യത തന്നെ സ്കോര്‍പിയോ N നും ലഭിക്കുമെന്ന പ്രതീക്ഷയാണ് മഹീന്ദ്രയ്ക്കുള്ളത്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സ്കോര്‍പിയോ N അവസാന നിര സീറ്റിംഗ് സംബന്ധിച്ചുള്ള കുറച്ച് വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവരുന്നത്. അടുത്തിടെ നടന്ന പരീക്ഷണയോട്ടത്തില്‍, 2022 മഹീന്ദ്ര സ്കോര്‍പിയോ N ടെസ്റ്റ് വാഹനം അവസാന നിരയില്‍ സൈഡ് ഫേസിംഗ് ജമ്പ് സീറ്റുകള്‍ വാഗ്ദാനം ചെയ്യുമെന്ന സൂചനയാണ് നല്‍കുന്നത്.
MOST READ: ഒറ്റ ചാർജിൽ 110 കി.മീ ഓടുന്ന ഇലക്ട്രിക് ബൈക്ക്; EVTRIC Rise വിപണിയിൽ, വില 1.59 ലക്ഷം രൂപ

എന്നാല്‍ ഈ വേരിയന്റ് ഡീസല്‍ എഞ്ചിനില്‍ വാഗ്ദാനം ചെയ്യുന്ന ബേസ് 7-സീറ്റര്‍ വേരിയന്റായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന്, ഉയര്‍ന്ന മാര്‍ക്കറ്റ് അനുഭവത്തിനായി എസ്യുവി ബാക്കിയുള്ള ക്യാബിനിലെന്നപോലെ പിന് ജമ്പ് സീറ്റുകളിലും ബ്രൗണ്‍ നിറം ഉപയോഗിക്കുന്നതായി നമുക്ക് കാണാന്‍ കഴിയും.

മാത്രമല്ല, ഈ ചിത്രം പുറത്തുവന്നതോടെ, ബേസ് വേരിയന്റുകളില്‍ രണ്ടാം നിരയില്‍ മഹീന്ദ്ര ക്യാപ്റ്റന്‍ സീറ്റുകള്‍ വാഗ്ദാനം ചെയ്യുന്നില്ലെന്ന് കൂടുതല്‍ വ്യക്തമാകുകയും ചെയ്യും. നേരത്തെ, വരാനിരിക്കുന്ന പുതിയ മഹീന്ദ്ര സ്കോര്‍പ്പിയോ N-ന്റെ ഇന്റീരിയര്‍ ചിത്രങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടിരുന്നു.
MOST READ: ആക്സസറികള്‍ ആഢംബരമല്ല; കാറില്‍ ആക്സസറികള്‍ ഉണ്ടായിരിക്കേണ്ടതിന്റെ കാരണങ്ങള്‍ ഇതൊക്കെ

എന്നിരുന്നാലും, ആ വാഹനത്തില്‍ അവസാന നിരയില്‍ മുന്‍വശത്തെ സീറ്റുകള്‍ ഉണ്ടായിരുന്നു. 2022 മഹീന്ദ്ര സ്കോര്‍പിയോ N-നെ കുറിച്ച് പറയുമ്പോള്‍, വരാനിരിക്കുന്ന എസ്യുവി രണ്ടല്ല മൂന്ന് എഞ്ചിന് ഓപ്ഷനുകളിലാണ് വരുന്നത്. ഇതില്‍ ഒരു പെട്രോളും രണ്ട് ഡീസല്‍ യൂണിറ്റുകളും ഉള്‍പ്പെടുന്നു.

അടിസ്ഥാന ഡീസല്‍ എഞ്ചിന് മഹീന്ദ്ര ഥാറിന് കരുത്ത് പകരുന്ന അതേ എഞ്ചിന് ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഥാറിലെ ആ എഞ്ചിന് അതിന്റെ 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ യൂണിറ്റില്‍ നിന്ന് 130 bhp പീക്ക് പവറും 300 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.
MOST READ: ലംബോർഗിനിയിൽ നിന്നും ലംബോർഗിനിയിലേക്ക്, ഹുറാക്കാൻ നൽകി ഉറുസ് സ്വന്തമാക്കി പൃഥ്വിരാജ്

ഈ എഞ്ചിന് മഹീന്ദ്ര ഥാറില്‍ മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാണ് വരുന്നതെങ്കിലും, ഈ ഡീസല്‍ എഞ്ചിനുമൊത്തുള്ള വരാനിരിക്കുന്ന മഹീന്ദ്ര സ്കോര്‍പിയോ N, 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി മാത്രമാകും ജോടിയാക്കുക. കൂടാതെ, ഈ യൂണിറ്റിനൊപ്പം മഹീന്ദ്ര 'എക്സ്പ്ലോര്‍' 4WD സംവിധാനം സജ്ജീകരിക്കുമെന്നും പ്രതീക്ഷിക്കുന്നില്ല.

ടോപ്പ്-സ്പെക്ക് ഡീസല്‍ എഞ്ചിന് 2.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്, എന്നാല്‍ ഈ യൂണിറ്റ് യഥാക്രമം 172 bhp കരുത്തും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എന്നിരുന്നാലും, ഈ എഞ്ചിന് 6-സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് സജ്ജീകരിച്ചിരിക്കുന്ന വേരിയന്റില്‍ 30 Nm കുറവ് ടോര്ക്കാകും ഉത്പാദിപ്പിക്കുക.
MOST READ: റൊണാള്‍ഡോയുടെ 14 കോടി രൂപ വില വരുന്ന Bugatti Veyron അപകടത്തില്‍പ്പെട്ടു

വരാനിരിക്കുന്ന പുതിയ മഹീന്ദ്ര സ്കോര്‍പിയോ N-ലെ പെട്രോള്‍ എഞ്ചിന് 197 bhp പവറും 380 Nm പീക്ക് ടോര്‍ക്കും നല്കുന്ന 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റാണ്. ഈ എഞ്ചിന് 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് മാനുവല്‍ ട്രാന്സ്മിഷന് ഉപയോഗിച്ച് വാഗ്ദാനം ചെയ്തേക്കും.

4WD-യെ കുറിച്ച് പറയുമ്പോള്‍, വരാനിരിക്കുന്ന മഹീന്ദ്ര സ്കോര്‍പിയോ N-ന്റെ 4WD, 2WD വകഭേദങ്ങള്‍ മഹീന്ദ്ര ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ, വരാനിരിക്കുന്ന മഹീന്ദ്ര സ്കോര്‍പിയോ N-ന്റെ ഔദ്യോഗികമായി വെളിപ്പെടുത്തിയ ചില ഇന്റീരിയര്‍ ചിത്രങ്ങള്‍ 4WD പതിപ്പിന് 4-ഹൈ, 4-ലോ ഗിയര്‍ അനുപാതങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് സ്ഥിരീകരിക്കുന്നു.

മെച്ചപ്പെട്ട ഓഫ്-റോഡ് കഴിവിനായി മഹീന്ദ്ര 4WD വേരിയന്റുകളെ പിന്‍വശത്ത് ലോക്ക് ചെയ്യാവുന്ന ഡിഫറന്ഷ്യലോടെ സജ്ജീകരിച്ചിരിക്കുന്നതിനാല്‍ പുതിയ സ്കോര്‍പിയോ N-ലെ 4WD സിസ്റ്റം ബ്രോഷറില്‍ മികച്ചതായി കാണപ്പെടാന്‍ മാത്രമല്ല ഉദ്ദേശിച്ചത് എന്നതും എടുത്തുപറയേണ്ടതാണ്.

അളവിന്റെ കാര്യത്തില്‍, വരാനിരിക്കുന്ന പുതിയ 2022 മഹീന്ദ്ര സ്കോര്‍പിയോ N ഒരു വലിയ എസ്യുവിയാണ്. അതിന് 4,662 mm നീളവും 1,917 mm വീതിയും 1,870 mm ഉയരവും 2,750 mm വീല്‍ബേസുമുണ്ട്. കൂടാതെ, പുതിയ മഹീന്ദ്ര സ്കോര്‍പിയോ N-ന് 2+2+2 അല്ലെങ്കില്‍ 2+2+3 സീറ്റിംഗ് ക്രമീകരണവും ലഭിക്കും.

പുതിയ പതിപ്പിന്റെ വരവ്, കമ്പനിയുടെ മൊത്തത്തിലുള്ള വില്‍പ്പന കണക്കുകള്‍ ഗണ്യമായി ഉയര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ മഹീന്ദ്ര സ്കോര്‍പിയോ N-ന്റെ ലോഞ്ച് വാഹന നിര്‍മ്മാതാക്കള്‍ക്ക് നിര്‍ണായകമാകുമെന്ന് വേണം പറയാന്‍.
Source: Autodriven India