പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

ടൊയോട്ടോയുടെ ഒരു ഒറിജിനൽ വാഹനം പുറത്തിറങ്ങാനായി ഇന്ത്യൻ വാഹന ലോകം കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുകാലമായി. മാരുതിയുടെ മോഡലുകളെ റീബാഡ്‌ജ് ചെയ്‌ത് അവതരിപ്പിക്കുന്നത് ശീലമാക്കിയ ജാപ്പനീസ് ബ്രാൻഡ് പുതുവർഷത്തിൽ ട്രാക്ക് മാറ്റുകയാണ്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

ഏവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹൈലക്‌സ് പിക്കപ്പ് ട്രക്കിനെ ടൊയോട്ട 2022 ജനുവരി 23-ന് അവതരിപ്പിക്കുമെന്നാണ് പുതിയ വാർത്ത. എന്നിരുന്നാലും വാഹനത്തിന്റെ അവതരണം വീണ്ടും ഉയർന്നുവരുന്ന കൊവിഡ് ആരോഗ്യ പ്രതിസന്ധിയുടെ തീവ്രതയെ ആശ്രയിച്ചിരിക്കുന്നു. ലൈഫ്‌-സ്‌റ്റൈൽ പിക്കപ്പ് ട്രക്ക് സെമി നോക്‌ഡ് ഡൗൺ വഴിയാണ് ബ്രാൻഡ് ആഭ്യന്തര വിപണിയിലേക്ക് കൊണ്ടുവരുന്നത്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

വാഹനം പൂർണമായി ഇറക്കുമതി ചെയ്യുന്നതിനു പകരം ടൊയോട്ടയ്ക്ക് സെമി-നോക്ക്ഡ് ഡൗൺ (SKD) കിറ്റുകൾ വഴി പ്രാദേശികമായി ഹൈലക്‌സ് അസംബിൾ ചെയ്യുന്ന വിധമാണിത്. അതിനാൽ ഉയർന്ന നികുതി ഈടാക്കുന്ന പൂർണമായും ഇറക്കുമതി ചെയ്ത സംവിധാനത്തിൽ നിന്ന് വ്യത്യസ്തമായി മോഡലിനെ മത്സരാധിഷ്ഠിതമായി വില നിർണയിക്കാനും ഇത് കമ്പനിയെ സഹായിക്കും.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

കർണാടകയിലെ ടൊയോട്ട കിർലോസ്‌കർ മോട്ടോറിന്റെ ഉത്പാദന കേന്ദ്രത്തിലാകും ഹൈലക്‌സിനെ കൂട്ടിച്ചേർക്കുക. 2022 ടൊയോട്ട ലൈഫ്-സ്റ്റൈൽ പിക്കപ്പിന്റെ എക്സ്ഷോറൂം വില ഏകദേശം 28 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൂർണമായി ലോഡുചെയ്‌ത സിംഗിൾ വേരിയന്റിലാകും ഹൈലക്‌സ് വിപണിയിൽ എത്തുകയെന്നുമാണ് റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

ടൊയോട്ട ഹൈലക്‌സിന്റെ ബുക്കിംഗ് തെരഞ്ഞെടുത്ത ഡീലർഷിപ്പുകളിൽ 2 ലക്ഷം രൂപയുടെ പ്രാരംഭ ടോക്കൺ തുക സ്വീകരിച്ച് ആരംഭിച്ചിട്ടുണ്ട്. ഇന്നോവ ക്രിസ്റ്റ, ഫോർച്യൂണർ എന്നിവയുമായി ഇതിന് സാമ്യമുള്ളതാണ് ഇന്ത്യൻ അരങ്ങേറ്റത്തിന് സഹായകരമായത്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

ടൊയോട്ടയുടെ ഹൈയസ്, വെൽഫയർ തുടങ്ങിയ പ്രീമിയം മോഡലുകൾക്ക് ഇന്ത്യയിൽ മികച്ച സ്വീകാര്യത ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജാപ്പനീസ് വാഹന നിർമാതാക്കൾ രാജ്യത്തെ ലൈഫ്‌-സ്‌റ്റൈൽ പിക്കപ്പ് ട്രക്ക് സെഗ്മെന്റിലേക്ക് ഇറങ്ങാൻ തന്നെ കാരണമാവുന്നത്. അതോടൊപ്പം ഇന്നോവ ക്രിസ്റ്റയുടേയും ഫോർച്യൂണർ എസ്‌യുവിയുടേയും ജനപിന്തുണയും ബ്രാൻഡിന് പ്രചേദനമായിട്ടുണ്ട്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

ഇത് ഇസൂസു ഡി-മാക്‌സ് വി-ക്രോസിന് മുകളിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ IMV2 പ്ലാറ്റ്‌ഫോമിന് അടിവരയിടുകയും ചെയ്യുന്നുണ്ട്. ഇത് ഇന്നോവ ക്രിസ്റ്റയിലും ഫോർച്യൂണറിലും നല്ല അളവിൽ പ്രാദേശിക ഉള്ളടക്കം വഹിക്കുന്നു. അന്താരാഷ്ട്ര വിപണികളിൽ അഞ്ചു വർഷത്തിലേറെയായി ലഭ്യമായ വാഹനമാണ് ഹൈലക്‌സ്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

അതിനാൽ തന്നെ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ആളുകൾക്ക് സുപരിചിതമായ മോഡലാണ് ഹൈലക്‌സ്. ടൊയോട്ട പിക്കപ്പിന് മൊത്തത്തിൽ 5.3 മീറ്റർ നീളവും 1.85 മീറ്റർ വീതിയും 3.08 മീറ്റർ വീൽബേസ് നീളവുമുണ്ട്. ബോണറ്റിന് കീഴി, ഫോർച്യൂണറുമായി പങ്കിടുന്ന 2.8 ലിറ്റർ ഫോർ-സിലിണ്ടർ ജിഡി സീരീസ് ഡീസൽ എഞ്ചിനാണ് ഹൈലക്‌സ് ഉപയോഗിക്കുന്നത്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

ഇത് പരമാവധി 204 bhp പവറിൽ 500 Nm torque വികസിപ്പിക്കാൻ വരെ പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയർബോക്‌സ് ഓപ്ഷനുകളുമായി ആയിരിക്കും എഞ്ചിൻ ജോടിയാക്കുക. ടൊയോട്ട ഹൈലക്‌സ് റിയർ-വീൽ-ഡ്രൈവ് ഫോർമാറ്റ് സ്റ്റാൻഡേർഡ് ആയി വരാൻ സാധ്യതയുണ്ട്. ലോക്കിംഗ് ഡിഫറൻഷ്യൽ ഉള്ള ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവും ഹൈലക്‌സിൽ ഉണ്ടാകും.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

കൂടാതെ ടൊയോട്ടയുടെ ആക്ടീവ് ട്രാക്ഷൻ കൺട്രോൾ സാങ്കേതികവിദ്യയും ഓഫറിലുണ്ടാകുമെന്നതും മേൽകൈ നേടാൻ സഹായിക്കും. കൂടാതെ പിക്കപ്പ് ട്രക്കിന്റെ അകത്തളവും ഗംഭീരമായിരിക്കും. ഫോർച്യൂണർ എസ്‌യുവിക്ക് സമാനമായ അകത്തളമായിരിക്കും ഉണ്ടായിരിക്കുക.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

പ്രധാന സവിശേഷതകളിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ എന്നിവയുള്ള എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയെല്ലാം ഹൈലക്‌സിൽ ടൊയോട്ട വാഗ്‌ദാനം ചെയ്യും. കൂടാതെ ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റിയറിംഗ് മൗണ്ടഡ് കണ്‍ട്രോളുകള്‍ തുടങ്ങി നിരവധി ഫീച്ചറുകളും കമ്പനി നൽകും.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

വാഹനത്തിന്റെ നിർമാണത്തിലെ ചെലവ് ചുരുക്കുന്നതിനായാണ് പ്രാദേശികമായി നിർമിക്കുന്ന ഇന്നോവ, ഫോർച്യൂണർ എന്നിവയിൽ നിന്നുള്ള ഇന്റീരിയർ ഘടകങ്ങൾ ഉപയോഗിച്ച് ഹൈലക്‌സിനെ ബ്രാൻഡ് ഒരുക്കിയെടുക്കുന്നത്. ഡിസൈനിലേക്ക് നോക്കിയാൽ ആരേയും ആകർഷിക്കുന്ന മസ്ക്കുലർ രൂപം തന്നെയാണ് മോഡലിനുള്ളത്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

ഡാഗർ ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകൾ, വലിയ ഫ്രണ്ട് ഗ്രിൽ, റാപ്പറൗണ്ട് ടെയിൽ ലൈറ്റുകൾ, സ്‌പോർട്ടി അലോയ് വീലുകൾ, ചുറ്റിനും കറുത്ത ക്ലാഡിംഗ് എന്നിവയാണ് ഹൈലക്‌സിന്റെ പ്രത്യേകതകൾ. കൂടുതല്‍ ആക്രമണാത്മക ആകര്‍ഷണം നല്‍കുന്ന കൂറ്റന്‍ ബാഷ് പ്ലേറ്റും പിക്കപ്പിൽ നൽകിയിട്ടുണ്ട്.

പക്കാ ഒറിജിനൽ, Toyota Hilux പിക്കപ്പ് ജനുവരി 23-ന് ഇന്ത്യൻ വിപണിയിലേക്ക്

ഫ്ലേഡ് വീല്‍ ആര്‍ച്ചുകള്‍, ബോഡി ക്ലാഡിംഗുകള്‍, ഒരു സൈഡ് സ്റ്റെപ്പ് എന്നിവ ഉപയോഗിച്ച് ഹൈലക്‌സിന്റെ വശവും ടൊയോട്ട മികച്ചതാക്കിയിട്ടുണ്ട്. പൂർണമായും കറുപ്പിൽ ഒരുങ്ങിയിരിക്കുന്ന 18 ഇഞ്ച് അലോയ് വീലുകളും വശങ്ങൾക്ക് സ്പോർട്ടി രൂപം സമ്മാനിക്കും. എന്തായാലും ഇസൂസു ഒഴികെയുള്ള മുമ്പ് ഇറങ്ങിയ ഒരു ലൈഫ്-സ്റ്റൈൽ പിക്കപ്പ് മോഡലുകളെയും തള്ളിക്കളഞ്ഞ ഇന്ത്യൻ വിപണി ടൊയോട്ടയുടെ പുതിയ മോഡലിനെ എങ്ങനെ സ്വീകരിക്കുമെന്ന് കാത്തിരുന്നു കാണാം.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota hilux pickup truck expected to be launch on january 23 in india
Story first published: Thursday, January 6, 2022, 14:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X