ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

ഫോർച്യൂണർ ലെജൻഡറിന് ലഭിച്ച മികച്ച സ്വീകാര്യത കണക്കിലെടുത്ത് സമാനമായ ശൈലിയിലുള്ള ബോഡി വർക്ക് ഉപയോഗിച്ച് സ്റ്റാൻഡേർഡ് ഫോർച്യൂണറിനെ പരിഷ്ക്കരിച്ചിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട ഇപ്പോൾ.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

പുതുക്കിയ ഫോർച്യൂണറിന് ലീഡർ G, ലീഡർ V വേരിയന്റുകളും ലഭിക്കുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. രണ്ടാമത്തെ ലീഡർ V പതിപ്പ് 2WD, 4WD ഓപ്ഷനുകളിൽ ലഭ്യമാണെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ടൊയോട്ട തായ്‌ലൻഡ് വിപണിയിലാണ് നവീകരിച്ച ഫുൾ-സൈസ് എസ്‌യുവിയെ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

എങ്കിലും താമസിയാതെ തന്നെ ഇന്ത്യയിലേക്കും പുതിയ ഫോർച്യൂണർ ലീഡർ G, ലീഡർ V വേരിയന്റുകൾ വിൽപ്പനയ്ക്ക് എത്തുമെന്നാണ് ലഭിക്കുന്ന വിവരം. എസ്‌യുവിയുടെ ലീഡർ G പതിപ്പിനായി 1,371,000 ബാത്താണ് മുടക്കേണ്ടി വരുന്നത്. ഇത് ഏകദേശം (29.85 ലക്ഷം രൂപയോളം വില വരും.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

അതേസമയം രണ്ടാമത്തെ ലീഡർ V 2WD വേരിയന്റിന് 1,490,000 ബാത്തും (32.42 ലക്ഷം രൂപ), ലീഡർ V 4WD വേരിയന്റിന് 1,560,000 ബാത്തുമാണ് (33.94 ലക്ഷം രൂപ) മുടക്കേണ്ടി വരുന്നത്. എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായാണ് വിപണിയിലേക്ക് എത്തിയിരിക്കുന്നത്.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

ലെജൻഡർ വേരിയന്റിനേക്കാൾ വില കുറവിലാണ് ഫോർച്യൂണർ ലീഡർ മോഡലുകൾ വരുന്നതെന്നതാണ് ഹൈലൈറ്റ്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ഫോർച്യൂണർ ലീഡർ വേരിയന്റുകൾക്ക് 20,000-24,000 ബാത്ത് (44,000 മുതൽ 52,000 രൂപ) വരെ വില കൂടുതലാണ്.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

1,673,000 ബാത്ത് (36.39 ലക്ഷം രൂപ) പ്രാരംഭ വിലയിൽ ലഭ്യമാകുന്ന ഫോർച്യൂണർ ലെജൻഡറുമായി താരതമ്യപ്പെടുത്തുമ്പോൾ താങ്ങാനാവുന്നതാണെന്ന് സാരം. ഫോർച്യൂണർ ലീഡറിന് എക്സ്റ്റീരിയറുകളിലും ഇന്റീരിയറുകളിലുമായി നിരവധി നവീകരണങ്ങളാണ് ലഭിക്കുന്നത്. ഫോർച്യൂണർ ലെജൻഡറിന് സമാനമായ ഒരു പുതിയ ഫ്രണ്ട് ഗ്രിൽ ഡിസൈൻ ഇതിന് ലഭിക്കുന്നുണ്ട്.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

എസ്‌യുവിയുടെ സൈഡ് സ്റ്റെപ്പുകൾ പോലെയുള്ള ചില ഘടകങ്ങൾ കറുപ്പിലാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട പൂർത്തിയാക്കിയിരിക്കുന്നതും. ഇത് ഫോർച്യൂണർ ലെജൻഡർ മോഡലിന് സമാനമായ സ്‌പോർട്ടി ലുക്കും ഫീലും വാഹനത്തിന് ഉറപ്പാക്കുന്നു. 18 ഇഞ്ച് അലോയ് വീലുകളും PM 2.5 എയർ ഫിൽട്ടറുമാണ് ഈ പതിപ്പിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

ഫ്രണ്ട് ആൻഡ് റിയർ സെൻസറുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, 6-പൊസിഷൻ പാർക്കിംഗ് സെൻസർ അലാറം, റിയർ ക്രോസ് ട്രാഫിക് അലേർട്ട് തുടങ്ങിയ സവിശേഷതകളോടെ സുരക്ഷാ സവിശേഷതകളും ടൊയോട്ട ഫോർച്യൂണർ ലീഡർ വേരിയന്റുകൾക്ക് നവീകരിച്ചു.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

അകത്തളത്തിൽ ഫോർച്യൂണർ ലീഡറിന് 4.2 ഇഞ്ച് TFT മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേയും ഇടംപിടിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയുള്ള 8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ലെതറെറ്റ് സീറ്റുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ക്രോം ഹൈലൈറ്റുകൾ, 4 തരത്തിൽ ക്രമീകരിക്കാവുന്ന സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് തുടങ്ങിയ ഫീച്ചറുകളും എസ്‌യുവിയിലുണ്ട്.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

തീർന്നില്ല, ഇതിനെല്ലാം പുറമെ ഓട്ടോ ഡിമ്മിംഗ് റിയർ വ്യൂ മിറർ, 12V ചാർജിംഗ് സോക്കറ്റുകൾ, ഒരു 220V എസി ചാർജിംഗ് സോക്കറ്റ്, 6-വേ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകൾ എന്നിവയും ടൊയോട്ട ഫോർച്യൂണർ ലീഡർ വേരിയന്റുകളിൽ കമ്പനി ഒരുക്കിയിട്ടുണ്ട്.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

ഫോർച്യൂണർ ലീഡർ വേരിയന്റുകൾക്ക് 3,400 rpm-ൽ 150 bhp പവറും 1,600-2,000 rpm-ൽ പരമാവധി 400 Nm torque ഉം ഉത്പാദിപ്പിക്കാനും കഴിയുന്ന 2.4 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എത്തുന്നത്. സീക്വൻഷ്യൽ ഷിഫ്റ്റും പാഡിൽ ഷിഫ്റ്റും സംയോജിപ്പിച്ചിരിക്കുന്നു.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

ടൊയോട്ട ഫോർച്യൂണർ ലീഡർ വേരിയന്റുകളുടെ മെച്ചപ്പെട്ട ഡ്രൈവ് ഡൈനാമിക്സിനായി, ഉപയോക്താക്കൾക്ക് ഇക്കോ, നോർമൽ, സ്പോർട്സ് എന്നിവയുടെ ഡ്രൈവിംഗ് മോഡുകളും തെരഞ്ഞെടുക്കാം. ഫോർച്യൂണർ ലെജൻഡറിലും ഇതേ എഞ്ചിനാണ് കമ്പനി ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇതിന് 204 bhp കരുത്തിൽ 500 Nm torque നൽകുന്ന 2.8 ലിറ്റർ എഞ്ചിനും ഉണ്ടെന്നതാണ് പ്രധാന്യമർഹിക്കുന്നത്.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

സുരക്ഷയുടെ കാര്യത്തിൽ ഫോർച്യൂണർ ലീഡർ സമഗ്രമായ സവിശേഷതകളാൽ സമ്പന്നമാണ്. വെഹിക്കിൾ സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഡിസെന്റ് സ്പീഡ് കൺട്രോൾ, 7 എയർബാഗുകൾ, റിവേഴ്സ് ക്യാമറ, ഇമോബിലൈസർ, ബർഗ്ലാർ അലാറം സിസ്റ്റം എന്നിവയെല്ലാമാണ് ടൊയോട്ട അണിനിരത്തിയിരിക്കുന്നത്.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

ബ്ലൂ ഡാർക്ക് മൈക്ക, ഇമോഷണൽ റെഡ്, പ്ലാറ്റിനം വൈറ്റ് പേൾ, ഡാർക്ക് ഗ്രേ മെറ്റാലിക്, ബ്ലാക്ക് ആറ്റിറ്റ്യൂഡ് മൈക്ക, സിൽവർ മെറ്റാലിക് എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിൽ പുതിയ ഫോർച്യൂണർ ലീഡർ സ്വന്തമാക്കാനാവും. ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ വിപണികൾക്കായി ഫോർച്യൂണറിന്റെ പുതുതലമുറ മോഡലിൽ ടൊയോട്ട പ്രവർത്തിക്കുകയാണിപ്പോൾ.

ലെജൻഡറിനേക്കാൾ വില കുറവ്, Fortuner എസ്‌യുവിക്ക് പുത്തൻ ലീഡർ വേരിയന്റുകൾ സമ്മാനിച്ച് Toyota

ഇതും ആദ്യം തായ്‌ലൻഡിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. വരാനിരിക്കുന്ന ഫുൾ-സൈസ് എസ്‌യുവിയുടെ അപ്‌ഡേറ്റുകളിലൊന്ന് മൈൽഡ്-ഹൈബ്രിഡ് ടർബോ ഡീസൽ എഞ്ചിൻ ആയിരിക്കും, ഇത് സെഗ്‌മെന്റ് ഫസ്റ്റ് സവിശേഷതയാണ്. ഈ മൈൽഡ് ഹൈബ്രിഡ് സിസ്റ്റം 2.8 ലിറ്റർ ഡീസൽ എഞ്ചിനൊപ്പം നൽകാനാണ് സാധ്യത.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota introduced new leader variant for fortuner suv details
Story first published: Wednesday, August 3, 2022, 13:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X