വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഉയര്‍ന്ന നികുതി ചുമത്തുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. വിദേശ നിര്‍മ്മിത കാറുകള്‍ക്ക് ഇന്ത്യന്‍ നിരത്തില്‍ ഒരു പഞ്ഞവുമില്ല. റോള്‍സ് റോയ്‌സ്, ബെന്റ്‌ലി, കാഡിലാക്ക്, മെര്‍സിഡീസ് മെയ്ബാക്ക് തുടങ്ങിയ അത്യാഢംബര കാറുകള്‍ ഇവിടെ ധാരാളമായി കാണാം.

വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

സാധാരണയായി കോടികള്‍ മുടക്കി ഇങ്ങോട്ടു കൊണ്ടുവരുന്ന കാറുകളെ പൊന്നുപോലെയാണ് ഉടമകള്‍ കൊണ്ടുനടക്കാറ്. എന്നാല്‍ കഴിഞ്ഞ ദിവസം വഴിയോരത്തെ വര്‍ക്ക്‌ഷോപ്പില്‍ അറ്റകുറ്റപ്പണികള്‍ക്ക് ചെന്ന കാഡിലാക്ക് എസ്‌കലേഡ് എസ്‌യുവിയുടെ ദൃശ്യങ്ങള്‍ ആരെയും ഒന്ന് അത്ഭുതപ്പെടുത്തും. സംഭവം പൂനെയിലാണ്. കാഡിലാക്കിന്റെ ടയറുകള്‍ മാറ്റാന്‍ വഴിവക്കിലെ വര്‍ക്ക്‌ഷോപ്പിനെ ഉടമ ആശ്രയിക്കുകയായിരുന്നു.

വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

നീളംകൂടിയ വില്‍ബേസുള്ള എസ്‌കലേഡ് ESV പതിപ്പാണ് ചിത്രങ്ങളില്‍. അമേരിക്കന്‍ വിപണിയില്‍ 85,000 ഡോളറോളം എസ്‌യുവിക്ക് വിലയുണ്ട് (ഏകദേശം 60 ലക്ഷം രൂപ). പക്ഷെ 200 ശതമാനത്തിലേറെ തീരുവയടച്ച് കാഡിലാക്ക് ഇങ്ങെത്തുമ്പോള്‍ ചിലവ് രണ്ടുകോടി രൂപയ്ക്ക് മുകളില്‍ പോകും. റോഡ് നികുതികള്‍ വേറെ.

Most Read: തോറ്റുകൊടുക്കാന്‍ തയ്യാറല്ല, പ്രതാപം തിരിച്ചുപിടിക്കാന്‍ പുതുതലമുറ ഹീറോ കരിസ്മ — വീഡിയോ

വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

ഇക്കാരണത്താല്‍ ഇന്ത്യയില്‍ ഓടുന്ന ഏറ്റവും വിലയേറിയ കാറുകളില്‍ ഒന്നാണ് കാഡിലാക്ക് എസ്‌കലേഡ്. എസ്‌യുവിയുടെ പരിപാലന ചിലവുകളും ഭീമമാണ്. നിലവില്‍ അമേരിക്കന്‍ കമ്പനിയായ കാഡിലാക്കിന് ഇന്ത്യയില്‍ അംഗീകൃത ഡീലര്‍ഷിപ്പുകളില്ല. അതിനാൽ സ്വകാര്യ ഡീലര്‍ഷിപ്പുകളെയാണ് ഉടമകള്‍ മിക്കപ്പോഴും സമീപിക്കാറ്.

വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

പക്ഷെ ചിലവ് കൂടുതലാണെന്ന് പറഞ്ഞ് കോടികള്‍ വിലമതിക്കുന്ന കാഡിലാക്കിനെ ഉടമകള്‍ വഴിയോര വര്‍ക്ക്‌ഷോപ്പില്‍ കൊണ്ടുചെല്ലാനുള്ള സാധ്യത വിരളം മാത്രം. എന്തായാലും ചിത്രങ്ങള്‍ വാഹന പ്രേമികള്‍ക്കിടയില്‍ പ്രചാരം നേടിക്കഴിഞ്ഞു. എസ്‌യുവിയുടെ ഇടത് ഭാഗത്തെ രണ്ടു ടയറുകളും മാറ്റാനായാണ് ഉടമ വര്‍ക്ക്‌ഷോപ്പിനെ സമീപിച്ചത്.

Most Read: ടൊയോട്ടയുടെ തീരുമാനത്തില്‍ പതറി മാരുതി, പുതിയ കൊറോള ആള്‍ട്ടിസ് ഇന്ത്യയിലേക്കില്ല

വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

ടയറുകള്‍ മാറ്റിസ്ഥാപിക്കുന്ന ജോലി സങ്കീര്‍ണമല്ലെങ്കിലും അത്യാഢംബര കാറുകള്‍ ഇത്തരത്തില്‍ ചെറിയ വര്‍ക്ക്‌ഷോപ്പുകളെ ആശ്രയിക്കുന്ന കാഴ്ച്ചകള്‍ രാജ്യത്ത് അത്യപൂര്‍വമാണ്. നേരത്തെ ദില്ലിയില്‍ വെച്ചും സമാനരീതിയില്‍ ഔഡി R8 -നെ ക്യാമറ പകര്‍ത്തിയിരുന്നു. അന്ന് പെയിന്റിങ്ങിന് വേണ്ടിയാണ് വഴിയോര വര്‍ക്ക്‌ഷോപ്പില്‍ രണ്ടുകോടിയുടെ ഔഡി കാറെത്തിയത്.

വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

പത്രത്താളുകള്‍ ഉപയോഗിച്ച് ഹെഡ്‌ലാമ്പുകളും ഗ്രില്ലും മറച്ച് നടത്തിയ പെയിന്റിങ് ശ്രമം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടിയിരുന്നു. കാഡിലാക്ക് എസ്‌കലേഡിന്റെ കാര്യമെടുത്താല്‍ 6.2 ലിറ്റര്‍ V8 പെട്രോള്‍ എഞ്ചിനാണ് എസ്‌യുവിയില്‍. എഞ്ചിന് 420 bhp കരുത്തും 623 Nm torque ഉം പരാമവധി സൃഷ്ടിക്കാനാവും.

വഴിവക്കിലെ വര്‍ക്ക്‌ഷോപ്പില്‍ കോടികള്‍ വിലമതിക്കുന്ന കാഡിലാക്ക് റിപ്പയറിങ്ങിനായി — ചിത്രങ്ങള്‍ വൈറൽ

പത്തു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും നാലു വീല്‍ ഡ്രൈവ് സംവിധാനവും മുഖേനയാണ് എഞ്ചിനില്‍ നിന്നും കരുത്ത് നാലു ചക്രങ്ങളിലേക്കും എത്തുന്നത്. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ എസ്‌യുവിക്ക് ആറു സെക്കന്‍ഡുകള്‍ മതി.

Source: Team-BHP

Most Read Articles

Malayalam
English summary
Cadillac Escalade At A Roadside Workshop. Read in Malayalam.
Story first published: Tuesday, April 9, 2019, 18:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X