കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

ടാറ്റ മോട്ടോർസിൽ നിന്നും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മോഡലാണ് പഞ്ച് എന്നു പേരിട്ടിരിക്കുന്ന മൈക്രോ എസ്‌യുവി. ഇന്ത്യൻ വിപണിയിൽ എസ്‌യുവികളുടെയും ക്രോസ്ഓവറുകളുടെയും വർധിച്ചുവരുന്ന ജനപ്രീതി മുതലെടുക്കാനുള്ള തദ്ദേശീയ ബ്രാൻഡിന്റെ പുതിയ തന്ത്രമാണിത്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

പൂർണമായും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വാഹനത്തിൽ നിന്ന് എന്തെല്ലാം പ്രതീക്ഷിക്കാമെന്ന സൂചനകളെല്ലാം കമ്പനി ഇതിനോടകം പറഞ്ഞുവെച്ചിട്ടുണ്ട്. പല ഹാച്ച്ബാക്ക് മോഡലുകളുടേയും വിപണി പിടിക്കാൻ വരെ പുതിയ മൈക്രോ എസ്‌യുവിക്ക് സാധിക്കുമെന്നതാണ് ശ്രദ്ധേയം.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

അതായത് മാരുതി വാഗൺആർ, ഹ്യുണ്ടായി സാൻട്രോ, തുടങ്ങിയ ഹാച്ച്ബാക്കുകൾക്ക് വരെ ഈ പുതിയ മിനി എസ്‌യുവി വെല്ലുവിളിയാകുമെന്ന് സാരം. ഇന്ന് നിലവിൽ ഏറ്റവും ജനപ്രിയമായ ഇന്ത്യയിലെ ഫാമിലി കാറാണ് മാരുതി സുസുക്കിയുടെ വാഗൺആർ. വരാനിരിക്കുന്ന ടാറ്റ പഞ്ചുമായി ടോൾ-ബോയ് ഹാച്ച്ബാക്കിന്റെ രൂപകൽപ്പന, സവിശേഷതകൾ എഞ്ചിൻ തുടങ്ങിയവ ഒന്ന് താരതമ്യം ചെയ്‌താലോ?

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

സ്റ്റൈലിംഗും വലിപ്പവും

HBX കൺസെപ്റ്റിൽ നിന്നും 90 ശതമാനത്തോളം സാമ്യമുണ്ട് ടാറ്റ പഞ്ചിന്. പക്ഷേ ധാരാളം പരിഷ്ക്കാരങ്ങളും കാണാനാകുമെന്നതും യാഥാർഥ്യം. ലംബമായി വിഭജിച്ച ഫ്രണ്ട് ഗ്രില്ലിനൊപ്പം ഹാരിയറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട സ്പ്ലിറ്റ് ഹെഡ്‌ലാമ്പുകളും മൈക്രോ എസ്‌യുവിക്ക് കിടിലൻ സ്റ്റൈലാണ് സമ്മാനിക്കുന്നത്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

വലിയ ഫ്രണ്ട് ബമ്പറാണ് വാഹനത്തിന്റെ മറ്റൊരു പ്രധാന ഹൈലൈറ്റ്. വശങ്ങളിൽ ഫോഗ്‌ ലാമ്പുകൾ ലഭിക്കുന്ന വിശാലമായ എയർഡാമു മുവശത്തെ സവിശേഷമാക്കുന്നുണ്ട്. പിൻഭാഗത്ത് റാപ്‌റൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകളാണ് കമ്പനി ഉൾക്കൊള്ളിച്ചിരിക്കുന്നത്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

വാഗൺആറിനെ സംബന്ധിച്ചിടത്തോളം ടോൾബോയ് രൂപഘടന തന്നെയാണ് അതിന്റെ പ്രധാന ഹൈലൈറ്റ്. എന്നാൽ കൂടുതൽ ആധുനിക സംവിധാനങ്ങളൊന്നും ഡിസൈനിൽ എടുത്തുപറയാനുമില്ല. സാധാരണ ഹാലോജൻ ഹെഡ്‌ലാമ്പുകളാണ് കാറിന് മാരുതി സമ്മാനിച്ചിരിക്കുന്നത്. എന്നാൽ ഇവ വളരെ പ്രായോഗികമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

ഒരു ചതുരാകൃതിയിലുള്ള ഗ്രില്ലിന് ചുറ്റുമായാണ് ഹെഡ്‌ലാമ്പ് സജ്ജീകരിച്ചിരിക്കുന്നത്. മുൻവശത്തെ ബമ്പറിന് ഒരു വലിയ എയർ ഡാമും ലഭിക്കുന്നുണ്ട്. അടിയിൽ ഒരു കറുത്ത ഫാക്‌സ് ബാഷ് പ്ലേറ്റും ഉണ്ട്. വശക്കാഴ്ച്ചയിൽ വാഗൺആറിന് ശരിക്കും ബോക്സി നിലപാടാണുള്ളത്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

പിന്നിൽ ഒരു ഫ്ലാറ്റ് ടെയിൽ ഗേറ്റും വാഹനത്തിന്റെ രൂപത്തിനോട് ഇഴുകി ചേരുന്നുണ്ട്. സി-പില്ലറിൽ ഘടിപ്പിച്ച ടെയിൽ ലൈറ്റുകൾ ഉയരമുള്ള രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നതും. പിൻ ബമ്പറിൽ ഒരു ഫാക്‌സ് ബ്ലാക്ക് ബാഷ് പ്ലേറ്റും ലഭിക്കുന്നു.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

വാഗൺആറിനേക്കാൾ വളരെ നീളവും വീതിയുമുള്ളതാണ് പഞ്ച് മിനി എസ്‌യുവി എന്നതിൽ സംശയമൊന്നുമില്ല. എന്നിരുന്നാലും മാരുതി കാറിനാണ് അല്പം നീളമുള്ള വീൽബേസും ഉയരവും കൂടുതൽ ഉള്ളത് എന്നത് ശ്രദ്ധേയമാണ്. സ്റ്റൈലിംഗിന്റെ കാര്യം ഒറ്റവാക്കിൽ പറഞ്ഞാൽ ടാറ്റ പഞ്ച് തന്നെയാണ് തികച്ചും മുന്നിട്ടു നിൽക്കുക. ആധുനികമായ എല്ലാ കാര്യങ്ങളും ഉൾക്കൊള്ളിച്ചാണ് വാഹനത്തെ ടാറ്റ മോട്ടോർസ് അണിയിച്ചൊരുക്കിയിരിക്കുന്നത്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

ഇന്റീരിയർ ഡിസൈനും സവിശേഷതകളും

പഞ്ചിന്റെ ഉൾവശം ടാറ്റ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ടിയാഗോ, ആൾട്രോസ് മോഡലുകളുമായി അകത്തളത്തിന് സാമ്യമുണ്ടായിരിക്കും. ഡാഷ്‌ബോർഡ്, സ്റ്റിയറിംഗ് വീൽ, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ HBX കൺസെപ്റ്റിൽ നിന്നും മുമ്പോട്ടുകൊണ്ടുപോയേക്കും. ഇതിന് സ്വതന്ത്രമായി നിൽക്കുന്ന ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റും ലഭിക്കും.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

കൂടുതൽ പ്രായോഗികതക്കായി ഡോറുകൾ 90 ഡിഗ്രി തുറക്കാനും സാധിക്കും. പവർ വിൻഡോകൾ, പവർ ഓപ്പറേറ്റഡ് ഒആർവിഎം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, കൂൾഡ് ഗ്ലൗവ് ബോക്സ്, സ്മാർട്ട് കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്/സ്റ്റോപ്പ്, റിയർ പാർക്കിംഗ് ക്യാമറ മുതലായ സംവിധാനങ്ങളും ഇന്റീരിയറിന് മാറ്റുകൂട്ടും. ഐ‌ആർ‌എ കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയും പഞ്ചിലേക്ക് ചേക്കേറും. മുൻവശത്തും പിൻസീറ്റിലും ഇന്റീരിയർ സ്പേസ് ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

മാരുതി വാഗൺആറിന് ലളിതമായ ഇന്റീരിയർ ഡിസൈനാണുള്ളത്. ഡ്യുവൽ-ടോൺ ബ്ലാക്ക്-ബീജ് നിറത്തിലാണ് അകത്തളം ഒരുക്കിയിരിക്കുന്നതും. ഡാഷ്‌ബോർഡിന് മധ്യത്തിൽ ഫ്ലോട്ടിംഗ് 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഹാച്ച്ബാക്കിനുണ്ട്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

അതിന്റെ ഇരുവശത്തും ലംബമായ എസി വെന്റുകളും ചുവടെയുള്ള HVAC കൺട്രോളുകളും കാണാം. സൈഡ് എസി വെന്റുകൾ വൃത്താകൃതിയിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. എന്നാൽ പിൻ എസി വെന്റുകൾ ഓഫറിൽ ഇല്ല.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

മാരുതിക്ക് മാനുവൽ എസി, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഒആർവിഎം, പവർ വിൻഡോകൾ, കീലെസ് എൻട്രി, ഡ്രൈവർ ഫ്രണ്ട് എയർബാഗ്, ചൈൽഡ് സേഫ്റ്റി ലോക്ക്, റിയർ പാർക്കിംഗ് സെൻസർ, ഇബിഡിയുള്ള എബിഎസ് തുടങ്ങിയ സവിശേഷതകളും ലഭിക്കും. ഒരു ബജറ്റ് കാറായതിനാൽ മറ്റ് ആധുനിക സജ്ജീകരണങ്ങളൊന്നും വാഗൺആറിനില്ല.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

എഞ്ചിൻ ഓപ്ഷൻ

ടാറ്റ പഞ്ച് ബ്രാൻഡിന്റെ 1.2 ലിറ്റർ NA പെട്രോൾ എഞ്ചിൻ ഓപ്ഷനിലാകും നിരത്തിലെത്തുക. ഇത് പരമാവധി 86 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. കൂടാതെ ഉയർന്ന വേരിയന്റുകൾക്ക് 1.2 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റും കമ്പനി നൽകാൻ സാധ്യതയുണ്ട്. 5-സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്സ് ഓപ്ഷനുകളും മൈക്രോ എസ്‌യുവിയിൽ തെരഞ്ഞെടുക്കാനാകും.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

69 bhp പവറും 90 Nm torque ഉം നൽകുന്ന 1.0 ലിറ്റർ പെട്രോൾ, 83 bhp കരുത്തിൽ 113 Nm torque ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിലാണ് വാഗൺആർ ലഭ്യമാകുന്നത്. രണ്ടും 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 5-സ്പീഡ് എഎംടി ഗിയർബോക്‌സ് ഓപയോഗിച്ച് തെരഞ്ഞെടുക്കാം. മാരുതി സുസുക്കി വാഗൺആറിന്റെ 1.0 ലിറ്റർ മാനുവൽ പതിപ്പിന് സിഎൻജി ഓപ്ഷനും ലഭിക്കുന്നുണ്ട്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

വില

ദീപാവലി ഉത്സവ സീസണിനോട് മുന്നോടിയായി വിപണിയിൽ എത്തുമ്പോൾ ടാറ്റ പഞ്ചിന്റെ വില കമ്പനി പ്രഖ്യാപിക്കും. ബ്രാൻഡിന്റെ നിരയിൽ നെക്‌സോണിന് താഴെയായിരിക്കും മിനി എസ്‌യുവി ഇടംപിടിക്കുക. വാഹനത്തിന് പ്രരംഭ വില ഏകദേശം 5 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേമനാര് എന്നറിയേണ്ടേ? മാറ്റുരയ്ക്കാം ടാറ്റ പഞ്ചും മാരുതി വാഗൺആറും

മാരുതി സുസുക്കി വാഗൺആറിനെ സംബന്ധിച്ചിടത്തോളം അതിന്റെ വില ഇപ്പോൾ 4.80 ലക്ഷം മുതൽ 6.33 ലക്ഷം രൂപ വരെയാണ്. ടോൾ ബോയ് ഹാച്ച്ബാക്കിന്റെ ഏറ്റവും വലിയ പോരായ്മ എന്നത് മികച്ച അത്യാധുനിക ഫീച്ചറുകളുടെ അഭാവമാണ്. ഇത് ധാരാളം സാങ്കേതിക താൽപ്പര്യമുള്ള പുതിയ ഉപഭോക്താക്കളിൽ നിരാശയുണ്ടാക്കും.

Most Read Articles

Malayalam
English summary
Tata punch micro suv vs maruti suzuki wagonr hatchback the comparison details
Story first published: Monday, September 13, 2021, 10:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X