വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

ഇലക്‌ട്രിക് വാഹന വിപ്ലവത്തിനാണ് ഇന്ത്യ സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. പരമ്പരാഗത ജ്വലന എഞ്ചിനുകളിൽ നിന്നും കൂടുതൽ താങ്ങാനാവുന്ന ചെലവിലുള്ള വൈദ്യുത വാഹനങ്ങളിലേക്കാണ് ആളുകൾ കൂടുതലായും ചെന്നെത്തുന്നത്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

പെട്രോൾ, ഡീസൽ വാഹനങ്ങളുടെ തിരക്കേറിയ കൂട്ടത്തിനിടയിൽ ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കുന്നത് വ്യക്തിത്വവും വ്യതിരിക്തതയും നൽകുന്നു. ചുറ്റുമുള്ള കാൽനട യാത്രക്കാരുടെയും മറ്റ് വാഹന യാത്രക്കാരുടെയും കൗതുകകരമായ നോട്ടങ്ങൾ, ശബ്ദമില്ലാത്ത യാത്ര, ടെയിൽ പൈപ്പിൽ നിന്നുള്ള മലീനീകരണത്തിന്റെ അഭാവം എന്നിവയെല്ലാം ഇവികളെ വ്യത്യസ്‌തരാക്കുന്നുമുണ്ട്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഇത് സാധാരണമായ ഒരു കാഴ്ച്ചയായിരുന്നില്ലെങ്കിലും ഇലക്‌ട്രിക് വാഹനങ്ങൾ ഇന്ന് നിരത്തുകളിൽ സർവസാധാരണമായി തുടങ്ങുകയും ചെയ്‌തിട്ടുണ്ട്. ഇരുചക്ര വാഹനങ്ങൾ മുതൽ ബസുകൾ വരെ വൈദ്യുതീകരിക്കപ്പെട്ടു എന്നു വേണം പറയാൻ.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

വലിയ അക്കങ്ങളുള്ള പെട്രോൾ ബില്ലുകൾ കൊണ്ട് ബോംബെറിഞ്ഞ് കൊല്ലാത്ത ഒരു സ്വകാര്യ വാഹനം സ്വന്തമാക്കാൻ മാത്രമല്ല, ലോകത്തെ കൊടുങ്കാറ്റായി കൊണ്ടിരിക്കുന്ന ഇ-മൊബിലിറ്റി വിപ്ലവം എന്ന് വിളിക്കപ്പെടുന്നതിന്റെ ഭാഗമാകാനും ഇവി സ്വന്തമാക്കുന്നതിലൂടെ സാധിക്കുന്നുണ്ട്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

എന്നാൽ ഒരു സാധാരണ വാഹനം വാങ്ങുന്നയാൾ എന്ന നിലയിൽ ആദ്യ മുൻഗണന പ്രായോഗികവും എളുപ്പമുള്ളതും ഓടിക്കാൻ എളുപ്പമുള്ളതും ദൈനംദിന യാത്രയ്ക്ക് അനുയോജ്യവും കീശ കീറാത്തതുമായ കുറഞ്ഞ ചെലവിൽ ഉടമസ്ഥാവകാശമുള്ളതുമായ എന്തെങ്കിലും വാങ്ങുക എന്നതു തന്നെയാണ്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

ഉദാഹരണമെടുത്താൽ ഇക്കാലത്ത് ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നത് ഇക്കാര്യങ്ങളെല്ലാം ഒന്നിച്ചുവരുന്നൊരു കാര്യമാണ്. എല്ലാ സെഗ്‌മെന്റുകളിലും ഇലക്ട്രിക് സ്‌കൂട്ടർ മികച്ചു നിൽക്കുമ്പോൾ ഉപഭോക്താക്കൾ ചില വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ടെന്നതും യാഥാർഥ്യമാണ്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

ഇന്ത്യയിൽ ഒരു ഇവി ഉടമ എന്ന നിലയിൽ നേരിടാൻ പോവുന്ന വെല്ലുവിളികൾ ഏതെല്ലാമെന്ന് കൃത്യമായി അറിഞ്ഞ ശേഷം മാത്രമേ ഒരു ഇലക്ട്രിക് വാഹനം സ്വന്തമാക്കാൻ മുതിരാവൂ. നിലവിൽ വൈദ്യുതീകരിക്കപ്പെട്ട ഏതെങ്കിലും ഒരു മോഡൽ സ്വന്തമാക്കിയാൽ നിങ്ങൾ നേരിട്ടേക്കാവുന്ന പ്രധാന വെല്ലുവിളികളും പോരായ്‌മകളും എന്തെല്ലാമെന്ന് ഒന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവിശ്യമാണ്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

പൊതു ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം

പെട്രോൾ അല്ലെങ്കിൽ ഡീസൽ വാഹനങ്ങൾക്കായി ഇന്ധനം നിറയ്ക്കുന്ന സ്റ്റേഷൻ പോലെ ഇവികൾക്കും റീചാർജിംഗ് പോയിന്റുകൾ സമാനമാണ്. തുടർച്ചയായ ഉപയോഗത്തിലൂടെ, കാലക്രമേണ ഇവി ബാറ്ററികളുടെ പ്രകടനം കുറയും. അത്തരം സന്ദർഭങ്ങളിൽ കൂടുതൽ തവണ റീചാർജ് ചെയ്യേണ്ടതുണ്ട്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

എന്നിരുന്നാലും, ഒരു പബ്ലിക് ഇവി ചാർജിംഗ് സ്റ്റേഷൻ കണ്ടെത്തുന്നത് ഇക്കാലത്ത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ്. പ്രത്യേകിച്ച് കേരളത്തിൽ. ഇവിടെ മാത്രമല്ല, മിക്ക സംസ്ഥാനങ്ങളുടെയും അവസ്ഥയും ഇതു തന്നെയാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയാൽ മാത്രമേ ഇലക്‌ട്രിക് വാഹനങ്ങളുടെ നിത്യോപയോഗം കാര്യക്ഷമമാകൂ.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

ഇനി ഗൂഗിൾ മാപ്പിൽ നോക്കി ഒരു ഇവി ചാർജിംഗ് സ്റ്റേഷൻ കണ്ടെത്താൻ ശ്രമിച്ചാലും അത് വൈക്കോൽ കൂനയിൽ സൂചി തിരയുന്നതിന് സമാനമായിരിക്കും. ഒരു വലിയ നഗരത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റൊരു അറ്റത്തേക്ക് ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിക്കുമ്പോൾ പൊതു ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം റേഞ്ച് ഉത്കണ്ഠയ്ക്ക് കാരണമാവുകയും ചെയ്യും.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

ഇനി ഹൈവേയിലേക്ക് ഇലക്ട്രിക് വാഹനം കൊണ്ടുപോകുന്നതിനെക്കുറിച്ച് ചിന്തിക്കുകയേ വേണ്ട. കാരണം ഒരു ചാർജിംഗ് പോയിന്റ് അവിടെ കണ്ടെത്തുന്നത് കൂടുതൽ ബുദ്ധിമുട്ടായൊരു കാര്യം തന്നെയായിരിക്കും.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

ചാർജ് തീരുമോ എന്നുള്ള ഉത്കണ്ഠ

ഒരു ഇലക്‌ട്രിക് വാഹനം യാത്രക്കായി തെരഞ്ഞെടുക്കുമ്പോൾ ആളുകളുടെ മനസിലേക്ക് ആദ്യം എത്തുന്നൊരു കാര്യമായിരിക്കും ചാർജ് തീർന്ന് വഴിയിൽ കിടക്കുമോ എന്നുള്ള കാര്യം. എന്നാൽ കൃത്യമായി വാഹനം ഇതു സംബന്ധിച്ച കാര്യങ്ങൾ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ അല്ലെങ്കിൽ മീറ്ററിൽ രേഖപ്പെടുത്തുന്നുണ്ട്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

ഇതു മനസിലാക്കിയാൽ തന്നെ ഈ വേവലാതിയെ ഒരു പരിധി വരെ മറികടക്കാം. കമ്പനി പറയുന്ന ARAI റേഞ്ച് ഒന്നും യഥാർഥ റോഡ് സാഹചര്യങ്ങളിൽ നമുക്ക് കിട്ടില്ലെന്നും മനസിലാക്കേണ്ടതുണ്ട്. ലോഡ് കൂടുന്നതും ബ്രേക്കിംഗും എല്ലാം റേഞ്ചിനെ ബാധിക്കും. ഒരു പൊതു റീചാർജിംഗ് സ്റ്റേഷനുകളുടെ ലഭ്യതയാൽ പരിഹരിക്കപ്പെടാവുന്ന ഒരു പ്രധാന ആശങ്ക മാത്രമാണത് എന്നതും ശ്രദ്ധേയമാണ്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

സർവീസ് ഓപ്ഷനുകളുടെ അഭാവം

ഒരു ജ്വലന എഞ്ചിനുള്ള വാഹനത്തിനായി സർവീസ് സ്റ്റേഷനുകൾ കണ്ടെത്തുന്നത് ആശങ്കയുളവാക്കുന്ന കാര്യമേ അല്ല. എന്നാൽ ഇലക്‌ട്രിക് വാഹനങ്ങളുടെ കാര്യം തികച്ചും വ്യത്യസ്തമാണ്. ചലിക്കുന്ന ഭാഗങ്ങൾ കുറവാണെങ്കിലും, ഷോർട്ട് സർക്യൂട്ടുകളോ മറ്റേതെങ്കിലും സാങ്കേതിക തകരാറുകളോ ഉണ്ടാകാനുള്ള സാധ്യത ഇവയ്ക്ക് കൂടുതലുമാണ്.

വെല്ലുവിളികൾ പലതരം, പലവിധം; ഒരു ഇലക്ട്രിക് വാഹനം വാങ്ങുമ്പോൾ നേരിട്ടേക്കാവുന്ന പ്രശ്‌നങ്ങൾ

ഇലക്‌ട്രിക് വാഹനങ്ങൾക്ക് സർവീസ് സ്‌റ്റേഷനുകളുടെ അഭാവം നിരവധി ഇവി ഉടമകൾ ദിവസവും അഭിമുഖീകരിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഇത്തരം നൂതന സംവിധാനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്കായുള്ള സർവീസ് സെന്ററുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവ വരണമെങ്കിൽ അൽപം കൂടി കാത്തിരിക്കേണ്ടി വരും.

Most Read Articles

Malayalam
English summary
The challenges who have to face when buying an electric vehicle in india right now
Story first published: Tuesday, December 14, 2021, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X