ലോകത്തിലെ അപകടകാരികളായ 10 റോഡുകൾ

Posted By: Staff

ഏതു പാതയിലും അപകടം ഒളിച്ചിരിപ്പുണ്ട്. ജാഗ്രത സൂക്ഷിക്കാൻ കഴിയുന്നിടത്തോളം നമുക്ക് അപകടങ്ങളെ ഒഴിവാക്കാൻ സാധിക്കും. എന്നാൽ, മനുഷ്യന്റെ ജാഗ്രതയെ കബളിപ്പിക്കാൻ കഴിയുന്ന റോഡുകളാണെങ്കിലോ? അത്തരം പാതകളുണ്ട് ലോകത്തിൽ. അവയിൽ ചിലത്-

To Follow DriveSpark On Facebook, Click The Like Button
10. എയ്ർ ഹൈവേ

10. എയ്ർ ഹൈവേ

ആസ്ത്രേലിയയിലെ എയ്ർ ഹൈവേയിൽ‌ സാധാരണ പ്രശ്നബാധിത റോഡുകളിൽ കാണുന്ന പ്രശ്നങ്ങളൊന്നും തന്നെയില്ല. നീണ്ടുനിവർന്നു കിടക്കുന്ന 684 മൈൽ റോഡാണിത്. കൊടും വളവുകളില്ല. കൊക്കകളുടെ സാന്നിധ്യമില്ല. ഇവിടുത്തെ പ്രശ്നം മൃഗങ്ങളാണ്. റോഡാണെന്ന ഒരു ബോധവും മൃഗങ്ങൾക്കില്ല. അവ വണ്ടി വരുന്നതൊന്നും കണക്കിലെടുക്കാതെ മുമ്പിലേക്ക് എടുത്തുചാടും. കംഗാരുക്കളാണ് ഈ പണി ചെയ്യുന്നവരിൽ ഏറ്റവും മുമ്പിൽ. ഫലം, അപകടം.

റോഡ് ട്രിപ്പ് പോകാന്‍ പറ്റിയ 10 ഇന്ത്യന്‍ പാതകള്‍

09. ട്രാൻസ്ഫാഗരാസൻ റോഡ്

09. ട്രാൻസ്ഫാഗരാസൻ റോഡ്

റൊമാനിയയിൽ സ്ഥിതി ചെയ്യുന്ന ഈ റോഡിന്റെ പേര് തന്നെ ഉച്ചാരണത്തിന് അപകടകരമാണ്. ബിബിസി ടോപ് ഗിയറിന്റെ അഭിപ്രായപ്രകാരം ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ റോഡാണിത്. പട്ടാളക്കാരുടെ ആവശ്യത്തിനായി നിക്കോളെ സീസെസ്കൂ (ഉച്ചാരണം ശരിയെന്ന് വിശ്വസിക്കട്ടെ) നിർമിച്ചതാണ് ഈ പാത. ഒരു രക്ഷയുമില്ലാത്ത ഹെയർപിൻ വളവുകളാണ് ഇവിടെയുള്ളത്. സൂക്ഷിച്ച് യാത്ര ചെയ്തില്ലെങ്കിൽ എളുപ്പത്തിൽ പണികിട്ടും.

ഇന്ത്യയിലെ 9 റോഡ് അത്ഭുതങ്ങള്‍

08. സ്റ്റെൽവിയോ പാസ്സ്

08. സ്റ്റെൽവിയോ പാസ്സ്

ഇറ്റലിയിലെ കിഴക്കൻ ആൽപ്സ് നിരകളിലാണ് ഈ ചുരപ്പാത സ്ഥിതി ചെയ്യുന്നത്. 1820ലാണ് സ്റ്റെൽവിയോ പാസ്സിന്റെ നിർമാണം തുടങ്ങിയത്. കൊടുംവളവുകളാണ് ഈ പാതയുടെയും പ്രത്യേകത. നിരവധി അപകടങ്ങൾ ഇവിടെ സംഭവിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ഏറ്റവും നീളമുള്ള 10 റോഡ് പാലങ്ങള്‍

07. എ537

07. എ537

യുകെയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. വിഡോ മേക്കർ എന്നാണ് ഈ പാതയ്ക്ക് ഇരട്ടപ്പേര്. നിരവധി പേർ വിധവകളായിട്ടുണ്ട് ഈ റോഡ് മൂലം എന്നതാണ് കാരണം. വർഷം ചെല്ലുന്തോറും അപകടങ്ങൾ കൂടി വരുന്നതായും കാണാം. അമിതേവഗതയിൽ ബൈക്കർമാർ പാഞ്ഞുനടക്കുന്നതാണ് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നത്.

ലോകത്തിലെ ഏറ്റവും അപകട സാധ്യതയുള്ള റോഡ് കാണാം

06. കോലിമ ഹൈവേ

06. കോലിമ ഹൈവേ

ലോകത്തിലെ ഏറ്റവും തണുപ്പുള്ള റോഡ് എന്നാണ് കോലിമ ഹൈവേയെ വിശേഷിപ്പിക്കുന്നത്. സൈബീരിയയിലെ തണുപ്പേറിയ ഇടങ്ങളിലൂടെ ഈ റോഡ് കടന്നുപോകുന്നു. കാലങ്ങളായി പ്രത്യേകിച്ച് പരിചരണമൊന്നും കിട്ടാതെ കിടക്കുന്നതിനാൽ റോഡിന്റെ സ്ഥിതി വളരെ മോശമാണ്. സാഹസിക ഡ്രൈവർമാർ ഈ പാതയിലേക്ക് നിരന്തരം എത്തിക്കൊണ്ടിരിക്കുന്നു. നിരവധി അപകടങ്ങളും സൃഷ്ടിക്കുന്നു.

ഏറ്റവും കൂതറ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന 10 വണ്ടികള്‍

റോഹ്താങ് പാസ്സ്

റോഹ്താങ് പാസ്സ്

റോഡ് എന്നു വിളിക്കാൻ മാത്രമൊന്നുമില്ല എന്നതാണ് റോഹ്താങ് പാസ്സിനെ ശ്രദ്ധേയമാക്കുന്നത്. ഏതുസമയത്തും മലയിടിച്ചിലുണ്ടാവാനുള്ള സാധ്യത, കനത്ത മൂടൽമഞ്ഞ് തുടങ്ങിയ നിരവധി ഘടകങ്ങൾ ചേർന്ന് ഈ റോഡിനെ അപകടകാരിയാക്കുന്നു.

പോയിരിക്കേണ്ട പാതകള്‍; കണ്ടിരിക്കേണ്ട കാഴ്ചകള്‍!

04. കാരക്കോറം ഹൈവേ

04. കാരക്കോറം ഹൈവേ

പാകിസ്താനും ചൈനയും തമ്മിൽ ബന്ധിക്കപ്പെടുന്ന പാതയാണിത്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പാത. കടുത്ത കാലാവസ്ഥയും റോഡിന്റെ ദയനീയാവസ്ഥയുമെല്ലാം ചേർന്ന് ഈ പാതയെ അപകടകാരിയാക്കുന്നു.

ഓവർടേക്ക് ചെയ്യാമ്പോവാണോ? ദാ ദിതൊന്ന് വായിക്ക്!

03. ട്രോൾസ്റ്റിഗൻ

03. ട്രോൾസ്റ്റിഗൻ

കടുത്ത മൂടൽമഞ്ഞ് പ്രമാണിച്ച് വർഷത്തിലൊരിക്കൽ അടച്ചിടാറുണ്ട് ഈ പാത. എട്ട് വർഷത്തോളമെടുത്താണ് നോർവെ സർക്കാർ റോഡിന്റെ പണി പൂർത്തിയാക്കിയത്, 1936ൽ. ലോകത്തിലെ ഏറ്റവും അപകടകാരിയായ പാതകളിൽ മൂന്നാം സ്ഥാനത്ത് വരുന്നു ട്രോൾസ്റ്റിഗൻ.

ചെന്നൈയിലെ പ്രേതബാധയുള്ള റോഡുകൾ

02. യുംഗാസ് റോഡ്

02. യുംഗാസ് റോഡ്

ബൊളിവിയയിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. വർഷത്തിൽ നൂറിനും ഇരുന്നൂറിനുമിടയ്ക്ക് അപകടങ്ങൾ നടക്കുന്നു ഈ പാതയിൽ. മരണത്തിന്റെ പാത എന്നാണ് അറിയപ്പെടുന്നതു തന്നെ.

ഇന്ത്യയിലെ ഏറ്റവും വാഹനപ്പെരുപ്പമുള്ള നഗരങ്ങള്‍

01. ഹൈവേ 1

01. ഹൈവേ 1

നിരവധി കാരണങ്ങളാൽ അപകടകാരിയാണ് അഫ്ഗാനിസ്താനിലെ ഈ ഹൈവേ. റോഡിന്റെ സ്ഥിതി വളരെ മോശമാണ് എന്നത് ഒരു കാര്യം. കാലാവസ്ഥ കടുത്തതാണ്. ഇതെല്ലാം ചേർന്നുണ്ടാക്കുന്ന അപകടങ്ങൾക്കു പുറമെ താലിബാൻ കേന്ദ്രങ്ങളിലൂടെയാണ് റോഡ് കടന്നു പോകുന്നത്. എപ്പോഴും വെടിയേൽക്കാം. റോഡിൽ ബോംബിന്റെ സാന്നിധ്യമുണ്ടാകാനും സാധ്യതയുണ്ട്. ലോകത്തിലെ ഏറ്റവും അപകടകാരിയായ റോഡ്!

ലോകത്തിലെ ഏറ്റവും വിചിത്രമായ നിയമങ്ങള്‍

English summary
Top 10 Dangerous Roads In The World.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark