താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

2020 ജൂലൈയില്‍ ഹാര്‍ലി ഡേവിഡ്സണിന്റെ സിഇഒ ആയി ജോചെന്‍ സീറ്റ്‌സ് അധികാരമേറ്റതുമുതല്‍, മാറ്റങ്ങളുടെ പാതയിലൂടെയാണ് ബ്രാന്‍ഡ് കടന്നുപോകുന്നത്. അവയില്‍ മിക്കതും ആക്രമണാത്മക വിപണിയിലേക്കും ഉത്പ്പന്നത്തിന്റെ വിപുലീകരണ പദ്ധതികളിലേക്കും എത്തിനില്‍ക്കുന്നു.

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

''ദി റിവയര്‍'' തന്ത്രത്തിന് കീഴില്‍, അമേരിക്കന്‍ ക്രൂയിസര്‍ ബ്രാന്‍ഡ് അതിന്റെ ഉത്പ്പന്ന പോര്‍ട്ട്‌ഫോളിയോ 30 ശതമാനം കുറയ്ക്കാന്‍ തീരുമാനിച്ചു. ഇത് ഉത്പാദനം ആരംഭിക്കാനിരിക്കുന്ന മോഡലുകളെയും ഈ തീരുമാനം നെഗറ്റിവായി ബാധിക്കുന്നു.

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

അന്താരാഷ്ട്ര മാധ്യമങ്ങള്‍ ''ബേബി ഹാര്‍ലി'' എന്ന് പരക്കെ വിളിക്കപ്പെടുന്ന ഹാര്‍ലി ഡേവിഡ്സണ്‍ 338R ഇപ്പോള്‍ കുറച്ചുകാലമായി വാര്‍ത്തകളില്‍ ഉണ്ട്. എന്നാല്‍ ബ്രാന്‍ഡിന്റെ നിലവിലെ തീരുമാനം അതിന്റെ സാധ്യതകളെ അനിശ്ചിതത്വത്തിലാക്കി.

MOST READ: മുഖംമിനുക്കാൻ ഒരുങ്ങി എംജി ഹെക്‌ടർ; സ്പൈ ചിത്രങ്ങൾ പുറത്ത്

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

എന്നിരുന്നാലും, അടുത്തിടെയുള്ള പുതിയ സ്‌പൈ ഷോട്ടുകളും ചോര്‍ന്ന പേറ്റന്റ് രേഖാചിത്രങ്ങളും ഏറ്റവും താങ്ങാനാവുന്ന ഹാര്‍ലി പുനസംഘടന പ്രക്രിയയില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിഞ്ഞുവെന്നും ഉത്പാദന നിരയിലേക്കുള്ള യാത്രയിലാണെന്നും സൂചിപ്പിക്കുന്നു.

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

338R ഒരു വിഭിന്ന ഹാര്‍ലി ഡേവിഡ്സണാണ്, കാരണം ഇത് ഒരു ക്രൂയിസറോ വലിയ ഡിസ്പ്ലേസ്മെന്റ് എഞ്ചിനോ ഇല്ല. ചൈനയുടെ ക്വിയാന്‍ജിയാങ് ഗ്രൂപ്പുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത 338R അതിന്റെ പ്ലാറ്റ്‌ഫോം ക്വിയാന്‍ജിയാങ് QJ350, ബെനലി 302S എന്നിവയുമായി പങ്കിടുന്നു.

MOST READ: ബിഎസ് VI ഡെസ്റ്റിന് 125 -ന് പുതിയ ഫീച്ചറുകള്‍ നല്‍കി ഹീറോ; വീഡിയോ

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഇറ്റാലിയന്‍ ബ്രാന്‍ഡായ ബെനലിയുടെ ഉടമസ്ഥരാണ് ഷിജിയാങ് ക്വിയാന്‍ജിയാങ് മോട്ടോര്‍ സൈക്കിള്‍സ്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, പ്രൊഡക്ഷന്‍ റെഡി 338R -ന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

മോട്ടോര്‍ സൈക്കിള്‍ ഫ്‌ലാറ്റ് ട്രാക്ക് റേസര്‍ ബോഡി ശൈലി സ്വീകരിക്കുന്നു. നേര്‍ത്ത ഫ്യുവല്‍ ടാങ്ക്, വലിയ സീറ്റ്, എക്‌സ്‌പോസ്ഡ് ട്രെല്ലിസ് ഫ്രെയിം, അലോയ് വീലുകള്‍ എന്നിവ പ്രധാന സവിശേഷതകളാണ്.

MOST READ: സ്പോർടി മുഖഭാവത്തിൽ കസ്റ്റം ബോഡി റാപ്പുമായി കിയ സെൽറ്റോസ്

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ഹാര്‍ലി ഡേവിഡ്സണ്‍ 338R -ന് 338 സിസി പാരലല്‍-ട്വിന്‍ എഞ്ചിന്‍ നല്‍കും (അന്തിമ സ്ഥിരീകരണം ലഭ്യമായിട്ടില്ല) ഇത് 43 bhp കരുത്ത് (ബെനലി 302S -ന്റെ 300 സിസി എഞ്ചിനേക്കാള്‍ 5 bhp കൂടുതലാണ്) സൃഷ്ടിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് സ്പീഡ് യൂണിറ്റാണ് ഗിയര്‍ബോക്‌സ്.

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

മുന്നില്‍ ഇന്‍വേര്‍ട്ട് ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. ടയറുകള്‍, ബ്രേക്കിംഗ് ഘടകങ്ങള്‍ എല്ലാം ബെനലി 302S, QJ350 എന്നിവയുമായി പങ്കിടും.

MOST READ: ഒരു വിട്ടുവീഴ്ച്ചയുമില്ല; മോഡിഫിക്കേഷനുകൾക്കെതിരെ കർശന നടപടിയുമായി MVD

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

പുതിയ തന്ത്രത്തിന്റെ ഭാഗമായി, ലോകമെമ്പാടുമുള്ള 50 ലാഭകരമായ വിപണികളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഹാര്‍ലി ഡേവിഡ്സണ്‍ പദ്ധതിയിടുന്നത്. വില്‍പ്പന കുറഞ്ഞ (ഇന്ത്യയുള്‍പ്പെടെ) വിപണികളില്‍ നിന്ന് പിന്മാറുമെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

താങ്ങാനാവുന്ന മോഡലുകളുമായി ഹാര്‍ലി ഡേവിഡ്‌സണ്‍; 338R പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

എന്നിരുന്നാലും, എന്‍ട്രി ലെവല്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിളിന്റെ പ്രാഥമിക വിപണിയായിരിക്കും ഏഷ്യ. ഇന്ത്യയ്ക്കായി ഒരു പുതിയ ബിസിനസ്സ് മോഡലില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കമ്പനി സൂചന നല്‍കിയിട്ടുണ്ട്. ഈ മോഡല്‍ ഇന്ത്യയില്‍ എത്തിക്കുമോ എന്നത് കാത്തിരുന്ന് കാണണം.

Source: Visordown

Most Read Articles

Malayalam
English summary
Harley Davidson 338R Patent Images Leak. Read in Malayalam.
Story first published: Wednesday, September 30, 2020, 12:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X