Just In
- 30 min ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
- 40 min ago
വിപണയിൽ തിളങ്ങി ടാറ്റ നെക്സോൺ; ഫെബ്രുവരിൽ നേടിയത് 103 ശതമാനം വളർച്ച
- 53 min ago
ഇലക്ട്രിക് സ്കൂട്ടറിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പങ്കുവെച്ച് ഓല; അവതരണം ഉടന്‍
- 1 hr ago
പ്രതീക്ഷയോടെ ഫോർഡ്, മാർച്ചിലും ഓഫറുകൾ പ്രഖ്യാപിച്ചു
Don't Miss
- Lifestyle
മധ്യവയസ്സില്‍ സ്ത്രീകള്‍ കരുതിയിരിക്കണം ഈ പ്രമേഹ ലക്ഷണങ്ങള്‍
- News
പോലീസ് സ്റ്റേഷന് ഇന്ന് വനിതകളുടെ നിയന്ത്രണത്തില്‍; മുഖ്യമന്ത്രിയുടെ സുരക്ഷക്ക് വനിതാ കമാന്റോകള്‍
- Movies
ഗോഡ്ഫാദര് സെറ്റില്‍ ജഗദീഷ് മുകേഷിന് കൊടുത്ത ഏട്ടിന്റെ പണി, വെളിപ്പെടുത്തി നടന്
- Sports
IPL 2021: ഇത്തവണ മിസ്സാകില്ല, ഡല്‍ഹി ഒരുങ്ങിത്തന്നെ, സമ്പൂര്‍ണ്ണ മത്സരക്രമമിതാ
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; 50,700 തൊട്ട് സെന്‍സെക്സ്, നിഫ്റ്റി 15,000 പോയിന്റിൽ തിരിച്ചെത്തി
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബിഎസ്-VI ടിവിഎസ് സ്കൂട്ടി സെസ്റ്റ് 110 ഒരുങ്ങി, ഉടൻ വിപണിയിലേക്ക് എത്തും
ടിവിഎസ് തങ്ങളുടെ മിക്കവാറും എല്ലാ മോഡലുകളെയും ഇതിനകം തന്നെ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്തിച്ചു കഴിഞ്ഞു.

എന്നാൽ അതിൽ നവീകരണം ലഭിക്കാതെ സ്കൂട്ടി സെസ്റ്റ് 110, വിക്ടർ എന്നിവ മാറി നിന്നെങ്കിലും രണ്ട് മോഡലുകളുടെയും ബിഎസ്-VI പതിപ്പ് വരും ദിവസങ്ങളിൽ വിപണിയിൽ എത്തും. എൻട്രി ലെവൽ സ്കൂട്ടർ ശ്രേണിയിലെ ശ്രദ്ധേയമായ ടിവിഎസിന്റെ സെസ്റ്റ് 110 ആയിരിക്കും അടുത്തതായി കമ്പനി നിരയിൽ നിന്നും വിൽപ്പനക്ക് എത്തുന്ന ആദ്യ മോഡൽ.

ടിവിഎസ് ഇതിനകം തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പുതിയ ബിഎസ്-VI സ്കൂട്ടി സെസ്റ്റ് 110-ന്റെ ടീസർ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ടീസർ ചിത്രത്തിന് പുറമെ വരാനിരിക്കുന്ന സ്കൂട്ടി സെസ്റ്റ് 110-നെക്കുറിച്ച് കമ്പനി മറ്റ് വിവരങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

പ്രധാനമായും സ്ത്രീ ഉപഭോക്താക്കളെ ലക്ഷ്യമാക്കി നിർമിച്ച സ്കൂട്ടി സെസ്റ്റ് 110 ഭാരം കുറഞ്ഞ മോഡലുകളിൽ ഒന്നാണ്. അതിന്റെ ബിഎസ്-VI അവതാരത്തിൽ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ സ്കൂട്ടറിന് ലഭിക്കുമെന്നുറപ്പാണ്.

ബിഎസ്-IV മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പവർ കണക്കുകളിൽ നേരിയ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്കൂട്ടി സെസ്റ്റിന്റെ ബിഎസ്-IV പതിപ്പ് 7,500 rpm-ൽ 7.8 bhp കരുത്തും 5,500 rpm-ൽ 8.4 Nm torque ഉം ആണ് സൃഷ്ടിച്ചിരുന്നത്.
MOST READ: പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ച് സുസുക്കി; വിറ്റത് 5,000 വാഹനങ്ങള്‍

ടിവിഎസ് രണ്ട് പതിപ്പുകളായി സ്കൂട്ടി സെസ്റ്റ് 110 വിൽപ്പനക്ക് എത്തിച്ചിരുന്നു. മാറ്റ് സീരീസ് വേരിയന്റുകളുടെ വില 54, 025 രൂപയിൽ നിന്നും ആരംഭിച്ചപ്പോൾ ഹിമാലയൻ ഹൈ സീരീസ് മോഡലിന് 52,525 രൂപയായിരുന്നു എക്സ്ഷോറൂം വില.

അൽപ്പം ഉയർന്ന വിലയിൽ ഇതേ വേരിയന്റുകളിൽ തന്നെ സ്കൂട്ടി സെസ്റ്റ് 110 ബിഎസ്-VI വിപണിയിൽ ഇടംപിടിക്കും. വിലയിൽ ഏകദേശം 5,000 മുതൽ 7,000 രൂപ വരെ വർധനവുണ്ടാകുമെന്നും സൂചനയുണ്ട്. രൂപകൽപ്പനയുടെ കാര്യത്തിൽ സ്കൂട്ടർ മുമ്പത്തേതിന് സമാനമായിരിക്കും.
MOST READ: കണക്ടിവിറ്റി ഫീച്ചറുകളുമായി GPSie ഇലക്ട്രിക്ക് സ്കൂട്ടര്‍ അവതരിപ്പിച്ച് ബാറ്ററി

എൽഇഡി ഹെഡ്ലാമ്പ്, പുതിയ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, ഡ്യുവൽ-ടോൺ സീറ്റ് കവറുകൾ തുടങ്ങിയവ പുതിയ കൂട്ടിച്ചേർക്കലുകളായി പ്രതീക്ഷിക്കുന്നുണ്ട്. യുഎസ്ബി ചാർജർ, 19 ലിറ്റർ അണ്ടർ സീറ്റ് സ്റ്റോറേജ്, ട്യൂബ് ലെസ്സ് ടയറുകൾ എന്നിവയും മറ്റ് സവിശേഷതകളും ഉൾക്കൊള്ളുന്നതാകും ടിവിഎസ് സ്കൂട്ടി സെസ്റ്റ് 110.

മുൻവശത്തുള്ള ടെലിസ്കോപ്പിക് ഫോർക്കുകൾ, പിന്നിൽ ഹൈഡ്രോളിക് മോണോ-ഷോക്ക് സജ്ജീകരണം എന്നിവപോലുള്ള സൈക്കിൾ ഭാഗങ്ങളും സ്കൂട്ടറിന് ലഭിക്കും. ബ്രേക്കിംഗിനായി സ്കൂട്ടി സെസ്റ്റിൽ 110 mm ഡ്രം ബ്രേക്കും പിന്നിൽ 130 mm ഡ്രം ബ്രേക്കും ഉണ്ടായിരിക്കും.