100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ജനുവരി മാസത്തിലാണ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് 100 മില്യണ്‍ ഉല്‍പാദന നാഴികക്കല്ല് പിന്നിട്ടത്. ഇതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഏതാനും മോഡലുകള്‍ക്ക് കമ്പനി 100 മില്യണ്‍ പതിപ്പ് സമ്മാനിക്കുകയും ചെയ്തിരുന്നു.

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഇപ്പോഴിതാ ഈ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ടുകളുമായി രംഗത്തെത്തിയിരിക്കുകയാണ് കമ്പനി. എക്സ്ട്രീം 160R, സ്‌പ്ലെന്‍ഡര്‍ പ്ലസ്, പാഷന്‍ പ്രോ, ഗ്ലാമര്‍, ഡെസ്റ്റിനി 125, മാസ്‌ട്രോ എഡ്ജ് 110 എന്നിവയുടെ 100 മില്യണ്‍ പതിപ്പുകള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക.

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഈ മോഡലുകള്‍ പരിമിതമായ കാലയളവില്‍ മാത്രമാകും വിപണിയില്‍ ലഭ്യമാകുക. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 100 മില്യണ്‍ സെലിബ്രേഷന്‍ ഓഫറും കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിലൂടെ വാങ്ങുന്നവര്‍ക്ക് 3,500 രൂപ വരെ ക്യാഷ് ആനുകൂല്യങ്ങള്‍ ലഭിക്കും.

MOST READ: മാറ്റങ്ങൾ ആവശ്യമാണ്, സെൽറ്റോസിന് പരനോരമിക് സൺറൂഫ് സമ്മാനിക്കാനൊരുങ്ങി കിയ

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഇതില്‍ 2,500 രൂപ ക്യാഷ് ബോണസും 1,000 രൂപ എക്സ്ചേഞ്ച് / ലോയല്‍റ്റി ബോണസും ഉള്‍പ്പെടുന്നു. കോമ്പിനേഷന്‍ മോഡലും സ്റ്റേറ്റും അനുസരിച്ച് ഓഫറുകള്‍ വ്യത്യാസപ്പെടാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു നിശ്ചിത കാലയളവിലേക്ക് അല്ലെങ്കില്‍ സ്റ്റോക്ക് നിലനില്‍ക്കുന്നതുവരെ ഓഫര്‍ ലഭ്യമാണ്.

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകളില്‍, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വര്‍ഷവും 10-ല്‍ അധികം ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

MOST READ: ഉയർന്ന പ്രൊഡക്ഷൻ ചെലവുകൾ; മോഡൽ നിരയിലുടനീളം വില വർധിപ്പിക്കാനൊരുങ്ങി നിസാൻ

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

വരാനിരിക്കുന്ന ഉല്‍പ്പന്നങ്ങളില്‍ പുതിയ വേരിയന്റുകളും നിലവിലുള്ള ഉല്‍പ്പന്നങ്ങളുടെ അപ്ഡേറ്റ് ചെയ്ത പതിപ്പുകളും ഉള്‍പ്പെടും. പുതിയതും അതുല്യവുമായ ഉല്‍പ്പന്ന ആശയങ്ങള്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ ആഗോള കാല്‍പാടുകള്‍ വികസിപ്പിക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും.

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

ഇന്ത്യക്ക് പുറത്ത് വിപണി വ്യാപിപ്പിക്കാനും ബ്രാന്‍ഡ് ആഗ്രഹിക്കുന്നു. രാജ്യത്തിന് പുറത്തുള്ള വിപണികളില്‍ കുത്തനെയുള്ള വളര്‍ച്ചാ ലക്ഷ്യങ്ങള്‍ അവര്‍ നിശ്ചയിച്ചിട്ടുണ്ടെന്നും ഇത് വരും വര്‍ഷങ്ങളില്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപകമാകുമെന്നും കമ്പനി വ്യക്തമാക്കി.

MOST READ: ഐപിഎല്‍ ആവേശം കൊഴുപ്പിക്കാന്‍ ടാറ്റ സഫാരി; ഔദ്യോഗിക പങ്കാളിത്തം പ്രഖ്യാപിച്ചു

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

അധികം വൈകാതെ തന്നെ മോഡലുകളുടെ വില വര്‍ധിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. വര്‍ദ്ധനവ് അതിന്റെ മുഴുവന്‍ ശ്രേണിയുടെയും എക്സ്ഷോറൂം വിലയിലായിരിക്കും, ഒപ്പം വര്‍ദ്ധനവിന്റെ അളവ് മോഡലില്‍ നിന്ന് മോഡലിലേക്ക് വ്യത്യാസപ്പെടും.

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

വര്‍ദ്ധിച്ച ചരക്ക് ചെലവുകളുടെ ആഘാതം ഭാഗികമായി പരിഹരിക്കുന്നതിന് വില പരിഷ്‌കരിക്കാനുള്ള തീരുമാനം അനിവാര്യമാണെന്ന് ഹീറോ മോട്ടോകോര്‍പ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു.

MOST READ: ഇന്ത്യൻ സേനയ്ക്കായി 1,300 ലൈറ്റ് സ്പെഷ്യലിസ്റ്റ് വാഹനങ്ങൾ നിർമ്മിക്കാനൊരുങ്ങി മഹീന്ദ്ര

100 മില്യണ്‍ പതിപ്പുകള്‍ക്ക് ഓഫറുകള്‍ പ്രഖ്യാപിച്ച് ഹീറോ

2,500 രൂപ വരെയുള്ള വര്‍ദ്ധനവ് പ്രതീക്ഷിക്കാമെന്നും കമ്പനി അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളാണ് ഹീറോ മോട്ടോകോര്‍പ്പ്.

Most Read Articles

Malayalam
English summary
Hero MotoCorp Announces Offers For 100 Million Models, Read Here For More Details. Read in Malayalam.
Story first published: Wednesday, March 24, 2021, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X