കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

പുതുക്കിയ Apache RR310 പുറത്തിറക്കിയതിനു പിന്നാലെ പുതിയൊരു മോഡലിനെ കൂടി ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി TVS. അപ്പാച്ചെ RTR 160 4V ബൈക്കിന്റെ ഒരു സ്പോർട്ടിയർ പതിപ്പിനെയായിരിക്കും കമ്പനി പരിചയപ്പെടുത്തുകയെന്നാണ് സൂചന.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

എന്തായാലും സെപ്റ്റംബർ 15-ന് പുതിയ മോട്ടോർസൈക്കിളിനെ ടിവിഎസ് വിപണിയിൽ അവതരിപ്പിച്ചേക്കും. പുതിയ മോഡലിന്റെ തലകീഴായ സി ആകൃതിയിലുള്ള ഹെഡ്‌ലാമ്പിന്റെ ടീസർ ചിത്രം പുറത്തുവിട്ടാണ് കമ്പനി ഒരു പുത്തൻ ബൈക്ക് കൂടി എത്തുന്നതിന്റെ സൂചന നൽകിയിരിക്കുന്നത്.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

അടുത്തിടെ ടിവിഎസ് അപ്പാച്ചെ RTR 165 RP നെയിം പ്ലേറ്റിനായി ട്രേഡ്മാർക്ക് അപേക്ഷ ഫയൽ ചെയ്‌തിരുന്നു. വരാനിരിക്കുന്ന പുതിയ ഉൽപന്നം ഇതായേക്കുമെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. മോട്ടോർസൈക്കിളിന്റെ RP റേസ് പെർഫോമൻസ് എന്ന വാക്യത്തെയാണ് സൂചിപ്പിക്കുന്നത്.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

ടിവിഎസ് അപ്പാച്ചെ RTR 165 RP 159.7 സിസി, സിംഗിൾ സിലിണ്ടർ, ഓയിൽ-കൂൾഡ് എഞ്ചിൻ എന്നിവയുടെ ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഉത്തേജിപ്പിച്ച പതിപ്പാണ് നൽകുന്നത്. സ്റ്റാൻഡേർഡ് മോഡൽ 17.63 bhp പവറും 14.73 Nm torque ഉം ആണ് നിലവിൽ വാഗ്‌ദാനം ചെയ്യുന്നത്.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

എന്നാൽ വരാനിരിക്കുന്ന അപ്പാച്ചെ RTR 165 RP സ്പോർട്ടിയർ വേരിയന്റ് അല്പം ഉയർന്ന ടോർഖ് കണക്കുകൾ വാഗ്ദാനം ചെയ്യുന്നതിനായി ട്യൂൺ ചെയ്തേക്കാം. മൊത്തത്തിലുള്ള പ്രകടനം അപ്പാച്ചെ RTR 160 4V പതിപ്പിനേക്കാൾ മികച്ചതായിരിക്കുമെന്ന് തന്നെയാണ് അനുമാനം.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

വരാനിരിക്കുന്ന അപ്പാച്ചെ RTR 165 RP മോഡലിൽ ചില കോസ്മെറ്റിക് മാറ്റങ്ങളും ടിവിഎസ് വരുത്തിയേക്കാം. അൽപ്പം താഴ്ന്ന ഹാൻഡിൽബാറുകളുള്ള കൂടുതൽ എർഗണോമിക് ഡിസൈൻ ഇതിനുണ്ടായിരിക്കാൻ സാധ്യതയുണ്ട്. ഫുട്പെഗുകൾ അൽപ്പം പിൻവശത്തേക്കും മാറ്റി സ്ഥാപിച്ചേക്കാം.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

മോട്ടോർസൈക്കിളിന് ടെലിസ്കോപിക് ഫോർക്കും പിന്നിൽ ഷോവ ട്യൂൺ ചെയ്ത പ്രീലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് യൂണിറ്റും ഉൾപ്പെടുന്ന സസ്പെൻഷൻ സജ്ജീകരണം നിലനിർത്താനായേക്കും. അപ്പാച്ചെ RTR 160 4V വേരിയന്റിന്റെ ഉയർന്ന വകഭേദം രണ്ട് അറ്റത്തും പെറ്റൽ ഡിസ്കുകളാണ് നിലവിൽ വാഗ്‌ദാനം ചെയ്യുന്നത്.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

അതേസമയം ബൈക്കിന്റെ അടിസ്ഥാന വേരിയന്റിന് പിൻഭാഗത്ത് ഡ്രം ബ്രേക്ക് ലഭിക്കുന്നു. രണ്ട് മോഡലുകൾക്കും സിംഗിൾ ചാനൽ ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (ABS) വാഗ്‌ദാനം ചെയ്യുന്നുമുണ്ട്. ടിവിഎസിന്റെ പുതിയ അപ്പാച്ചെ RTR 165 RP ഡ്യുവൽ ചാനൽ എബിഎസായിരിക്കും അവതരിപ്പിക്കുക.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

വരാനിരിക്കുന്ന പുതിയ ടിവിഎസ് മോട്ടോർസൈക്കിൾ വരുന്ന സെപ്റ്റംബർ 14 ന് അരങ്ങേറ്റം കുറിക്കുമെങ്കിലും വിൽപ്പനയ്ക്ക് എത്താൻ ഏതാനും മാസങ്ങൾ കൂടി എടുത്തേക്കാം. അതായത് രാജ്യത്ത് ഉത്സവ സീസണിന് കൊടികയറുന്ന സമയത്ത് വിൽപ്പന വർധിപ്പിക്കാൻ പുതിയ അപ്പാച്ചെ RTR 165 RP ടിവിഎസിനെ സഹായിച്ചേക്കും.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

നിലവിലുള്ള സ്റ്റാൻഡേർഡ് മോഡലിനെ അപേക്ഷിച്ച് പുതിയ അപ്പാച്ചെ RTR 165 RP ബൈക്കിന് വില അൽപം കൂടുതലായിരിക്കാം. ഇപ്പോൾ അപ്പാച്ചെ RTR 160 4V ഡ്രം വേരിയന്റിന് 1.11 ലക്ഷം രൂപയും ഡിസ്ക് വേരിയന്റിന് 1.14 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

ഇതോടൊപ്പം തന്നെ 2021 Apache RR310 സ്പോർട്‌സ് ബൈക്കിൽ പരിചയപ്പെടുത്തിയ ബില്‍ഡ്-ടു-ഓര്‍ഡര്‍ പ്രക്രിയയിലൂടെ നിരവധി മാറ്റങ്ങളും വ്യക്തിഗതമാക്കല്‍ ഓപ്ഷനുകളും വരാനിരിക്കുന്ന മോഡലിലേക്കും കമ്പനി വ്യാപിപ്പിച്ചേക്കാം. പുതിയ Apache RR310 ഡൈനാമിക് കിറ്റ്, റേസ് കിറ്റ് എന്ന് വിളിക്കപ്പെടുന്ന രണ്ട് പെര്‍ഫോമന്‍സ് കിറ്റുകളും വിപണിയിൽ പരിചയപ്പെടുത്തിയിരുന്നു.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

ജൂലൈയിലാണ് ഇന്ത്യന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് നിരവധി മാറ്റങ്ങളോടെ 2021 അപ്പാച്ചെ RTR 160 4V വിപണിയില്‍ പുറത്തിറക്കിയത്. എഞ്ചിൻ കരുത്തിൽ കാര്യമായ പരിഷ്ക്കാരങ്ങളുമായാണ് ബൈക്ക് വിപണിയിൽ എത്തിയത്.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

15.6 bhp കരുത്ത് ഉത്പാദിപ്പിച്ചിരുന്ന 2020 മോഡലിനെ അപേക്ഷിച്ച് 2021 RTR 160 4V പരമാവധി 17.63 bhp വികസിപ്പിക്കാൻ പ്രാപ്‌തമാക്കുകയായിരുന്നു. പവര്‍ കണക്കുകളിലെ പരിഷ്ക്കാരം ടോര്‍ഖ് ഔട്ട്പുട്ടിലേക്കും വ്യാപിപ്പിക്കുകയും ചെയ്‌തു. അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 14.73 Nm torque ആണ് വാഗ്‌ദാനം ചെയ്യുന്നത്.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

റേസിംഗ് റെഡ്, നൈറ്റ് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളിൽ അണിഞ്ഞൊരുങ്ങിയാണ് എൻട്രി ലെവൽ പെർഫോമൻസ് മോട്ടോർസൈക്കിൾ ശ്രേണിയിലെത്തുന്ന അപ്പാച്ചെ RTR 160 4V ഇപ്പോൾ ലഭ്യമാകുന്നത്.

കൂടുതൽ സ്പോർട്ടി അപ്പാച്ചെ, RTR 165 RP വേരിയന്റ് ഒരുങ്ങി; അവതരണം സെപ്റ്റംബർ 15-ന്

പുതിയ RTR 165 RP മോഡൽ ഇതിൽ നിന്നും വ്യത്യസ്‌‌തമായുള്ള നിറങ്ങളായിരിക്കും പരിചയപ്പെടുത്തുക. ഇന്ത്യൻ വിപണിയിൽ ബജാജ് പള്‍സര്‍ NS160, ഹീറോ എക്സ്ട്രീം 160R, ഹോണ്ട ഹോര്‍നെറ്റ് 2.0 എന്നിവയ്ക്കെതിരെ തന്നെയാകും RTR 165 RP മോഡലും മാറ്റുരയ്ക്കുക.

Most Read Articles

Malayalam
English summary
Tvs launching more sportier model apache rtr 165 rp in india on september 15
Story first published: Monday, September 6, 2021, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X