പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

ഇലക്ട്രിക് ടൂവീലര്‍ വിപണി കഴിഞ്ഞ കുറച്ചു നാളുകളായി അതിവേഗം വളര്‍ന്നുവരികയാണ്. അതോടൊപ്പം തന്നെ വിപണിയില്‍ പുതിയ ബ്രാന്‍ഡുകള്‍ ചുവടുവെയ്ക്കുകയും ചെയ്യുന്നു. നിരവധി സ്റ്റാര്‍ട്ടുകള്‍ ഈ മേഖലയില്‍ എത്തുകയും വളരെ വേഗം തന്നെ ഹിറ്റായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതും.

പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

അത്തരത്തില്‍ വിപണിയില്‍ ഹിറ്റായി മാറിയ ബ്രാന്‍ഡാണ് ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ ഭാഗമായ ആംപിയര്‍. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് തമിഴ്നാട് പ്ലാന്റ് അസംബ്ലിയില്‍ ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി കമ്പനി അതിന്റെ പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് നാഴികക്കല്ല് പിന്നിട്ടതായി വ്യക്തമാക്കിയിരിക്കുകയാണ്.

പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

സുസ്ഥിരവും താങ്ങാനാവുന്നതുമായ ഇലക്ട്രിക് മൊബിലിറ്റിയിലേക്കുള്ള ഉപഭോക്താക്കളുടെ ബോധപൂര്‍വമായ മാറ്റമാണ് ഈ സുപ്രധാന നേട്ടത്തിന് കമ്പനി അവകാശപ്പെടുന്നത്. വര്‍ദ്ധിച്ച ഉല്‍പ്പന്ന അവബോധം കൊണ്ട് പോസിറ്റീവ് വികാരം കൂടുതല്‍ വര്‍ധിപ്പിക്കുന്നു. ബോധവല്‍ക്കരണത്തോടൊപ്പം തന്നെ തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവും ഇലക്ട്രിക് മൊബിലിറ്റിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് വേണം പറയാന്‍.

MOST READ: ബേസ് മോഡലുകൾക്ക് പ്രിയമേറുന്നു! മുമ്പത്തെക്കാൾ ടോപ്പ് സ്പെക്കിന് പകരം അടിസ്ഥാ വേരിയന്റെടുക്കാൻ ഇന്ന് ആളുകൾ ഏറെ

പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

ആംപിയറിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യന്‍ ഗതാഗത ഭൂപ്രകൃതിയെ പുനര്‍നിര്‍വചിക്കുന്നതില്‍ റാണിപേട്ട് ഇവി നിര്‍മ്മാണ പ്ലാന്റ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ലാസ്റ്റ് മൈല്‍ മൊബിലിറ്റിയുമായി ബന്ധപ്പെട്ട് താങ്ങാനാവുന്നതും സുസ്ഥിരവുമായ ഒരു ആവാസവ്യവസ്ഥയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഇലക്ട്രിക് സ്‌കൂട്ടറുകള്‍ ഇപ്പോള്‍ ഒരു പ്രധാന സംഭാഷണത്തിനും പരിവര്‍ത്തനത്തിനും തുടക്കമിടുകയും ചെയ്യുന്നു.

പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയില്‍ അബ്ദുള്‍ ലത്തീഫ് ജമീല്‍ അടുത്തിടെ നടത്തിയ നിക്ഷേപം കമ്പനിയുടെ ഇവി സാങ്കേതിക മുന്നേറ്റത്തിന് കാരണമായിയെന്ന് വേണം പറയാന്‍. ഇലക്ട്രിക് ടൂവീലര്‍ നിര്‍മ്മാതാക്കളുടെ ഹ്രസ്വകാല ശ്രദ്ധ 2030-ഓടെ രാജ്യത്തിന്റെ ലക്ഷ്യത്തിന്റെ ഗണ്യമായ ഒരു ഭാഗം 30 ശതമാനമായി നേടുക എന്നതാണ്.

MOST READ: Creta -യുടെ ആധിപത്യത്തിന് വെല്ലുവിളിയായി ഇന്ത്യൻ വിപണിയിൽ എത്താനൊരുങ്ങുന്ന അഞ്ച് പുത്തൻ മിഡ് സൈസ് എസ്‌യുവികൾ

പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി (GEM) ആംപിയര്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ത്രീ വീലര്‍ വാഹനങ്ങളും (ഇ-ഓട്ടോ, ഇ-റിക്ഷ) നിര്‍മ്മിക്കുന്നു. രണ്ടാമത്തേത് ELE, Teja മൊബിലിറ്റി ബ്രാന്‍ഡുകള്‍ക്ക് കീഴിലാണ്. B2C, B2B വിഭാഗങ്ങളില്‍ ആംപിയറിന് വര്‍ദ്ധിച്ചുവരുന്ന സാന്നിധ്യമുണ്ട്.

പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

''രാജ്യത്തിന് ആവശ്യമായ പാരിസ്ഥിതിക-സദ്ഗുണ ചക്രം ത്വരിതപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ് തങ്ങളുടെ ഇവി മെഗാസൈറ്റ് വികസിപ്പിച്ചത്, തങ്ങള്‍ 50,000 ലേക്ക് എത്തി എന്നത് അവിശ്വസനീയമാണെന്നായിരുന്നു ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റിയുടെ സിഇഒയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സഞ്ജയ് ബെല്‍ പറഞ്ഞത്.

MOST READ: ഇലക്ട്രിക് അവതാരത്തിൽ തിരിച്ചെത്തിയാലും Ambassador മാറ്റമില്ലാതെ കാത്തു സൂക്ഷിക്കണം ഈ OG സവിശേഷതകൾ

പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

വര്‍ദ്ധിച്ച ഉപഭോക്തൃ അവബോധം, ഗ്രീന്‍ മൊബിലിറ്റിക്ക് മുന്‍ഗണന, വിവിധ സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒട്ടനവധി പ്രോത്സാഹനങ്ങള്‍ എന്നിവ കാരണം, തങ്ങള്‍ ഇവികള്‍ക്കുള്ള ഇന്‍ഫ്‌ലക്ഷന്‍ പോയിന്റില്‍ എത്തി, രാജ്യത്ത് വന്‍തോതില്‍ ഇവി സ്വീകരിക്കുന്നതില്‍ ശുഭാപ്തിവിശ്വാസം പുലര്‍ത്തുകയും ചെയ്യുന്നു.

പുതിയ നാഴികക്കല്ല് പിന്നിട്ട് Ampere ഇലക്ട്രിക്; പ്രൊഡക്ഷന്‍ 50,000 യൂണിറ്റ് പിന്നിട്ടു

70 ശതമാനത്തിലധികം സ്ത്രീകള്‍ അടങ്ങുന്ന തങ്ങളുടെ റാണിപ്പേട്ടയിലെ തൊഴിലാളികളുടെ കഠിനാധ്വാനത്തിലൂടെയും അര്‍പ്പണബോധത്തിലൂടെയും ഈ മഹത്തായ നാഴികക്കല്ല് കൈവരിക്കുന്നതില്‍ അവരുടെ മഹത്തായ സംഭാവനയ്ക്ക് തങ്ങള്‍ അഭിമാനിക്കുന്നുവെന്നും സഞ്ജയ് ബെല്‍ വ്യക്തമാക്കി.

Most Read Articles

Malayalam
English summary
Ampere electric scooter 50 000 units production crossed read to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X