Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

ഹീറോ മോട്ടോകോർപിന്റെ ഇവി ബ്രാൻഡായ വിഡയുടെ കീഴിലെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടർ ഒക്ടോബർ ഏഴിന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഇതിനു മുന്നോടിയായി കമ്പനി സ്‌കൂട്ടറിന്റെ കുറച്ചുള്ള കൂടുതൽ കാര്യങ്ങൾ പുറത്തുവിട്ടിരിക്കുകയാണ്.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

വരാനിരിക്കുന്ന ഇലക്ട്രിക് വിഡ സ്കൂട്ടർ പോർട്ടബിൾ ബാറ്ററികളുള്ള മോഡുലാർ ചാർജിംഗ് സാങ്കേതികവിദ്യയുമായി വരുമെന്നാണ് ഹീറോമോട്ടോകോർപ് ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത് റൈഡറിനെ എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും പവർ അപ്പ് ചെയ്യാൻ അനുവദിക്കുന്ന സാങ്കേതികവിദ്യയാണ്.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

അതോടൊപ്പം തന്നെ വരാനിരിക്കുന്ന ഇവിയിൽ സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികൾ അവതരിപ്പിക്കുമെന്ന കാര്യം അങ്ങേയറ്റം സ്വാഗതാർഹമായ കാര്യമാണ്. ബൗൺസ് ഇൻഫിനിറ്റി E1 പോലെ തന്നെ ബാറ്ററി സ്വാപ്പിംഗ് ഫീച്ചറോടെയാണ് ഉടൻ പുറത്തിറങ്ങുന്ന ഇലക്ട്രിക് സ്കൂട്ടർ വരുന്നത് പ്രായോഗികത ഉയർത്താൻ സഹായിക്കുന്ന കാര്യമാണ്.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ഇലക്ട്രിക് ഇരുചക്ര വാഹനം വികസിപ്പിക്കുന്നതിനും ബാറ്ററി സ്വാപ്പിംഗ് നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനുമായി തായ്‌വാൻ ആസ്ഥാനമായുള്ള ബാറ്ററി വിതരണക്കാരനായ ഗോഗോറോയുമായി തന്ത്രപരമായ പങ്കാളിത്തം ഹീറോ പ്രഖ്യാപിച്ചിരുന്നു.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

അതുപോലെ, വിഡ ഇ-സ്കൂട്ടറുമായുള്ള ഈ പുതിയ വികസനം ഈ പങ്കാളിത്തത്തിന്ഫെ ഫലമായാണ് പൂർത്തീകരിക്കുന്നതും. റിമൂവബിൾ ബാറ്ററി ഓപ്ഷനുകളുടെ പ്രയോജനം എന്തെന്നാൽ ചാർജിംഗ് സമയം പൂർണമായും ഒഴിവാക്കാം എന്നതു തന്നെയാണ്. ചാർജ് ചെയ്ത ബാറ്ററി വാഹനത്തിലേക്ക് മാറ്റി സ്ഥാപിക്കാൻ നിമിഷങ്ങൾ മാത്രമാവും വേണ്ടിവരിക.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

സ്വാപ്പ് ചെയ്യാനാവാത്ത ബാറ്ററിയുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ പൂർണമായി റീചാർജ് ചെയ്യാൻ മണിക്കൂറുകളെടുക്കും. വിഡ ഇലക്ട്രിക് സ്കൂട്ടർ ഇന്ത്യൻ വിപണിയിലേക്ക് കടന്നുവരുമ്പോൾ ഓല S1, ഏഥർ 450X, ടിവിഎസ് ഐക്യൂബ്, ബജാജ് ചേതക് തുടങ്ങിയ പ്രീമിയം എതിരാളികളുമായാവും മാറ്റുരയ്ക്കുക.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

പുതിയ ഇലക്ട്രിക് സ്കൂട്ടർ രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തെ പുനർനിർവചിക്കുമെന്നും മികച്ച ഇൻ-ക്ലാസ് ഫീച്ചറുകൾ വാഗ്ദാനം ചെയ്യുമെന്നും ഹീറോ അവകാശപ്പെടുന്നുണ്ട്. പുതിയ വിഡ ഇലക്ട്രിക് സ്‌കൂട്ടറിന് കുറഞ്ഞ ബജറ്റിൽ ഒരു ഇവി തേടുന്നവരെ തൃപ്തിപ്പെടുത്താനുള്ള എല്ലാ കഴിവുകളുമുണ്ടാവും. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ആക്രമണാത്മകമായ വില നൽകുമെന്നാണ് ഹീറോ മോട്ടോകോർപ് നൽകുന്ന സൂചന.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

വരാനിരിക്കുന്ന ഇലക്ട്രിക് സ്കൂട്ടർ പ്രധാനമായും സുരക്ഷയിലും റേഞ്ചിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് അനുമാനം. എന്നിരുന്നാലും പെർഫോമൻസിന്റെ കാര്യത്തിൽ ഒട്ടും പിന്നോട്ടുപോവാനും ഹീറോ വിഡ തയാറായേക്കില്ല. ലോഞ്ച് ചെയ്യുമ്പോൾ ബ്രാൻഡിന്റെ ആദ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹനമായിരിക്കും എന്നതിൽ കുറ്റങ്ങളും കുറവുകളുമെല്ലാം പൂർണമായും നികത്തിയായിരിക്കും ഇത് പുറത്തിറക്കുക.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

വരാനിരിക്കുന്ന ഈ ഇലക്ട്രിക് സ്‌കൂട്ടറിനെ 'ഇന്ത്യയുടെ ഇലക്ട്രിക് സ്‌കൂട്ടർ' എന്ന് വിഡ വിശേഷിപ്പിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം മാർച്ചിലാണ് പുതിയ ഇവി ബ്രാൻഡായ വിഡയുടെ വരവ് കമ്പനി പ്രഖ്യാപിക്കുന്നത്.

Hero Vida ഇലക്‌ട്രിക് സ്‌കൂട്ടർ പൊളിയാണ്! വരുന്നത് സ്വാപ്പബിൾ ബാറ്ററിയും മോഡുലാർ ചാർജിംഗ് ഫീച്ചറുമായി

ഹീറോ മോട്ടോകോർപിന്റെ ചെയർമാനും സിഇഒയുമായ പവൻ മുഞ്ജാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ വരാനിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ ടീസർ ചിത്രങ്ങളും പുറത്തുവിട്ടിരുന്നു. ഹീറോ മോട്ടോകോർപ് തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ ആന്ധ്രാപ്രദേശിലെ ചിറ്റൂർ നിർമാണശാലയിലാവും പണികഴിപ്പിക്കുക.

Most Read Articles

Malayalam
English summary
Hero vida electric scooter coming with portable batteries and modular charging features
Story first published: Thursday, September 29, 2022, 11:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X