അഞ്ച് വര്‍ഷത്തിനുള്ളില്‍ 30% കാറുകളും സെമി ഓട്ടോമാറ്റിക്കാകും

Written By:

സെലെരിയോ ഹാച്ച്ബാക്കിനെ ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമാറ്റിക് ചെറുകാര്‍ എന്ന വിശേഷണത്തോടെ പുറത്തിറക്കുമ്പോള്‍ മാരുതി സുസൂക്കിയുടെ കണക്കുകൂട്ടല്‍ ഒരു പ്രചാരണതന്ത്രമെന്ന നിലയില്‍ വിജയം കാണുമെന്ന് മാത്രമായിരുന്നു. ഇക്കാരണത്താല്‍ തന്നെ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ ധാരാളമൊന്നും സംഭരിച്ചിരുന്നുമില്ല. എന്നാല്‍, ഏറ്റവും ഉയര്‍ന്ന വേരിയന്റായിരുന്നിട്ടും സെലെരിയോയുടെ ഓട്ടോമാറ്റിക് പതിപ്പിനാണ് മൊത്തം ലഭിച്ച ബുക്കിങ്ങിന്റെ പകുതിയും പോയത്. രാജ്യത്തെ ചെറുകാര്‍ വിപണിയുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്ന ഒന്നായിരുന്നു സെലെരിയോ സെമി ഓട്ടോമാറ്റിക്കിന്റെ പിറവി.

സെലെരിയോയുടെ വിജയത്തിനു പിന്നാലെ വിവിധ കാര്‍നിര്‍മാതാക്കള്‍ തങ്ങളുടെ മോഡലുകളില്‍ സെമി ഓട്ടോമാറ്റിക് ഘടിപ്പിക്കാന്‍ ഉത്സാഹം കാട്ടിത്തുടങ്ങിയിട്ടുണ്ട്. ഇറ്റാലിയന്‍ ഓട്ടോമൊബൈല്‍ ഗിയര്‍ബോക്‌സ് നിര്‍മാതാവ് മാഗ്നറ്റി മാരെല്ലി ഇന്ത്യയില്‍ പ്ലാന്റ് സ്ഥാപനത്തിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതെല്ലാം ഭാവിയില്‍ സെമി ഓട്ടോമാറ്റിക് കാറുകള്‍ സൃഷ്ടിക്കാന്‍ പോകുന്ന വലിയ വിപ്ലവത്തെ മുന്നില്‍ക്കണ്ടാണ് സംഭവിക്കുന്നത്.

മാഗ്നറ്റി മാരെല്ലിയുടെ ഇന്ത്യന്‍ വിഭാഗത്തിന്റെ തലവനായ സജു മൂക്കന്‍ പറയുന്നത്, രണ്ടായിരത്തി ഇരുപതാമാണ്ടോടെ ഇന്ത്യയിലെ 30 ശതമാനം കാറുകളുടെ സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഘടിപ്പിച്ചവയായിരിക്കും എന്നാണ്. നിലവില്‍ വെറും ഒന്നോ രണ്ടോ ശതമാനം സെമി ഓട്ടോമാറ്റിക് കാറുകള്‍ മാത്രമാണ് നിരത്തുകളിലുള്ളത്.

To Follow DriveSpark On Facebook, Click The Like Button
 30 Percent Of Cars Sold In India In 2020 Will Have AMT

ടാറ്റയ്ക്കും മാരുതിക്കും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകള്‍ നല്‍കുന്നത് മാഗ്‌നറ്റി മാരെല്ലിയാണ്. പൂര്‍ണമായും ഇറ്റലിയില്‍ നിര്‍മിച്ച് ഇന്ത്യയിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുന്നത്. ഈ സ്ഥിതിയില്‍ അധികം താമസിക്കാതെ മാറ്റമുണ്ടാകും. ഗുഡ്ഗാവില്‍ നിര്‍മാണത്തിലിരിക്കുന്ന പ്ലാന്റിന്റെ പണി പൂര്‍ത്തിയായാല്‍ കുറെക്കൂടി കുറഞ്ഞ വിലയ്ക്ക് മാഗ്നറ്റിയുടെ ഗിയര്‍ബോക്‌സുകള്‍ ലഭ്യമാകും.

നിലവില്‍ മാഗ്നറ്റിയുടെ ഗിയബോക്‌സുകള്‍ നിര്‍മിച്ചുകിട്ടാനുള്ള കാലതാമസം പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ഇതും പരിഹരിക്കപ്പെടും ഇന്ത്യയിലെ പ്ലാന്റ് തുറന്നാല്‍. സെലെരിയോയുടെ കാത്തിരിപ്പുസമയം വലിയതോതില്‍ കുറയ്ക്കുവാന്‍ ഈ നീക്കത്തിനു സാധിക്കും.

ഓട്ടോമാറ്റഡ് മാന്വല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിച്ച ആള്‍ട്ടോ കെ10 ഹാച്ച്ബാക്ക് നിരത്തിലെത്തിയത് ഈയിടെയാണ്. ടാറ്റയുടെ നാനോ ഹാച്ച്ബാക്കും സെമി ഓട്ടോ ഗിയര്‍ബോക്‌സ് ചേര്‍ത്ത് നിരത്തിലെത്തുമെന്ന് കേള്‍ക്കുന്നുണ്ട്. മഹീന്ദ്ര ക്വണ്‍ടോ ചെറു എംപിവിക്കും സെമി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ചേര്‍ക്കും.

English summary
Over 30 percent of cars sold in the country in 2020 will feature automated manual transmission.
Story first published: Wednesday, November 12, 2014, 12:41 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark