റോള്‍സ് റോയ്‌സ് സെരെനിറ്റി: 10 കോടിയുടെ പവിഴവാഹനം

By Santheep

10 കോടി രൂപ വിലയുള്ള റോള്‍സ് റോയ്‌സില്‍ എന്തെല്ലാമായിരിക്കും കുത്തിനിറച്ചിട്ടുണ്ടാവുക എന്ന് സങ്കല്‍പിക്കാമോ? നമ്മുടെ സങ്കല്‍പങ്ങള്‍ക്കെല്ലാം അതീതമായി നില്‍ക്കുന്ന നിര്‍മിതികള്‍ എപ്പോഴും പ്രതീക്ഷിക്കാവുന്നതു കൊണ്ടാണ് റോള്‍സ് റോയ്‌സ് എന്ന പേര് ആഡംബരത്തിന്റെ പര്യാമമായി മാറുന്നത്. ആഡംബരമെന്നാല്‍ മനുഷ്യന്റെ ഭാവനയെ വിഭ്രമിപ്പിക്കുന്നതാവണം എന്ന് റോള്‍സ് റോയ്‌സിന് നിര്‍ബന്ധമുണ്ട്.

റോള്‍സ് റോയ്‌സിന്റെ മൈസൂര്‍ കടുവ പതിപ്പ്‌

റോള്‍സ് റോയ്‌സ് സെരെനിറ്റി ലിമോസിന്‍ നമ്മുടെ കാടന്‍ ഭാവനകളെപ്പോലും കടത്തിവെട്ടും! ഈ മോഡല്‍ ലോകത്തില്‍ ആകെ ഒരെണ്ണം മാത്രമേ ഉള്ളൂ എന്നതും റോള്‍സ് റോയ്‌സ് ആരാധകനെ കിടുക്കുന്ന വിവരമാണ്. തങ്ങളുടെ കാറുകള്‍ വില്‍ക്കുമ്പോള്‍ ഉപഭോക്താവിന്റെ തറവാടും തായ്‌വേരും ചികഞ്ഞെടുത്ത് യോഗ്യത പരിശോധിക്കുന്ന പരിപാടിയുണ്ട് റോള്‍സ് റോയ്‌സിന്. യോഗ്യരായവര്‍ക്കു മാത്രമേ (കൊലയാളി നിഷാമിന് ഈ കാര്‍ എങ്ങനെ കിട്ടി എന്ന് ചോദിക്കരുത്!) കാര്‍ വില്‍ക്കൂ.

പട്ടികള്‍ക്കായി ഒരു റോള്‍സ് റോയ്‌സ് കാര്‍

ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുയരുന്ന സ്വാഭാവികമായ ചോദ്യം ഇതായിരിക്കും: ആര്‍ക്കാണ് റോള്‍സ് റോയ്‌സ് സെരെനിറ്റി സ്വന്തമാക്കാനുള്ള ഭാഗ്യം ലഭിക്കുക? താഴെ ഉത്തരം തേടുന്നു.

റോള്‍സ് റോയ്‌സ് സെരെനിറ്റി: 10 കോടിയുടെ പവിഴവാഹനം

താളുകളിലൂടെ നീങ്ങുക

പവിഴം

പവിഴം

ഫാന്റം 2 സെരെനിറ്റി എന്നാണ് ഈ 'അത്യത്യത്യാഡംബര' വാഹനത്തെ വിളിക്കേണ്ടത്. കാറിനകം നിറയെ പവിഴങ്ങളും രത്‌നങ്ങളും കൊണ്ട് അലങ്കരിച്ച ഈ കാര്‍ ഫാന്റം മോഡലിന്റെ വില്‍ബേസ് വലിപ്പം കൂട്ടിയെടുത്താണ് നിര്‍മിച്ചിരിക്കുന്നത്.

തൃഷയ്ക്ക് വിവാഹസമ്മാനമായി 7 കോടിയുടെ ഫാന്റം!

തുകല്‍

തുകല്‍

ഉയര്‍ന്ന ഗുണനിലവാരമേറിയ തുകലാണ് ഇന്റീരിയറിലെ പ്രധാനപ്പെട്ട ചില ഭാഗങ്ങളില്‍ ഉപയോഗിക്കുന്നത്. എങ്കിലും സില്‍ക്കിന്റെ ഉപയോഗമാണ് സെരെനിറ്റിയെ വേറിട്ടു നിര്‍ത്തുന്നത്.

സല്‍മാന്‍ ഖാന്‍ സഹോദരിക്ക് നല്‍കിയത്

ചൈനാ സില്‍ക്ക്

ചൈനാ സില്‍ക്ക്

പൗരാണിക കാലം മുതല്‍ക്കേ സില്‍ക്ക് നിര്‍മാണത്തിന് പുകള്‍കൊണ്ട ചൈനയില്‍ നിന്നാണ് സില്‍ക്ക് കൊണ്ടു വരുന്നത്. റോള്‍സ് റോയ്‌സ് കാറുകളില്‍ പൊതുവില്‍ ഉപയോഗിച്ചു വരുന്നത് തുകല്‍ കൊണ്ടു നിര്‍മിച്ച സീറ്റുകളും മറ്റുമാണ്. ഇതില്‍ നിന്നൊരു മാറ്റം വേണമെന്ന് ഡിസൈനര്‍മാര്‍ തീരുമാനിക്കുകയായിരുന്നു. രാജാധിപത്യ കാലത്തെ ശൈലിയാണിത്.

റോള്‍സ് റോയ്‌സ് കാറുകളെ മാലിന്യവണ്ടിയാക്കിയ രാജാക്കന്മാര്‍

നിലമ്പൂര്‍ തേക്ക്

നിലമ്പൂര്‍ തേക്ക്

കാറിനകത്തെ ഡാഷ്‌ബോഡിലും ഡോറിലും മറ്റും ഘടിപ്പിക്കുന്ന മരം കൊണ്ടു നിര്‍മിച്ച പാനലുകള്‍ക്ക് കേരളവുമായി അടുത്ത ബന്ധമുണ്ട്. ലോകവിഖ്യാതമായ നിലമ്പൂര്‍ തേക്കു കൊണ്ടാണ് ഇവ നിര്‍മിച്ചിരിക്കുന്നത്.

മാര്‍ത്താണ്ഡവര്‍മയുടെ റോള്‍സ് റോയ്‌സ് ഫാന്റം

കൈപ്പണി

കൈപ്പണി

ബ്രിട്ടനിലെ പഴക്കമേറിയ ഒരു സ്ഥാപനത്തിലാണ് ചൈനീസ് സില്‍ക്ക് തുന്നിയെടുത്തത്. മറ്റോത് റോള്‍സ് റോയ്‌സ് കാറിലുമെന്ന പോലെ തുന്നല്‍പണികളെല്ലാം കൈകൊണ്ടാണ് ചെയ്തുതീര്‍ത്തിരിക്കുന്നത്.

മമ്മൂക്ക: വണ്ടിപ്രാന്തിന്റെ മൂത്താപ്പ!!

വില

വില

1 മില്യണ്‍ പൗണ്ടാണ് വാഹനത്തിന് വില. ഇന്ത്യന്‍ രൂപയിലേക്കു മാറ്റിയാല്‍ ഏതാണ്ട് 10 കോടി രൂപ!

പൃഥ്വിരാജിന്‍റെ കാറിൽ മമ്മൂക്ക കയറിയപ്പോൾ

ഉടമ

ഉടമ

ഈ വാഹനത്തിന്റെ ഉടമ ആരെന്നത് ഒരു 1 മില്യണ്‍ പൗണ്ട് ചോദ്യമാണ്. ഇതിനകം തന്നെ വാഹനത്തെ ഒരാള്‍ സ്വന്തമാക്കിക്കഴിഞ്ഞു എന്നാണറിയുന്നത്. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ റോള്‍സ് റോയ്‌സ് തയ്യാറാകുന്നില്ല. ഉപഭോക്താക്കളുടെ സ്വകാര്യതയെ അങ്ങേയറ്റം വിലമതിക്കുന്ന കൂട്ടരാണ് റോള്‍സ് റോയ്‌സ്.

റോള്‍സ് റോയ്‌സ് കാര്‍ വാങ്ങിയേ സന്താനം അടങ്ങൂ

മാതൃക

മാതൃക

എന്ത് ചെയ്യുന്നതിനും നമുക്ക് പ്രചോദനം വേണമല്ലോ. റോള്‍സ് റോയ്‌സ് സെരെനിറ്റി ഡിസൈനര്‍മാര്‍ പ്രചോദനമുള്‍ക്കൊണ്ടത് ബ്രിട്ടീഷ് രാജാക്കന്മാരുടെയും ഇടപ്രഭുക്കന്മാരുടെയും ആഡംബര കുതിരവണ്ടികളില്‍ നിന്നാണ്. കാറില്‍ ഉപയോഗിച്ചിട്ടുള്ള ചൈനീസ് സില്‍ക്ക് അടക്കമുള്ളവ തെരഞ്ഞെടുക്കപ്പെട്ടത് ഈ രാജബന്ധം വഴിയാണ്.

സെലിബ്രിറ്റികളുടെ സ്വന്തം റോള്‍സ് റോയ്സ്

പ്രമാണവാക്യം

പ്രമാണവാക്യം

റോള്‍സ് റോയ്‌സ് കമ്പനിയുടെ സ്ഥാപകനായ സര്‍ ഹെന്റി റോയ്‌സിന്റെ വിഖ്യാതമായ വാക്കുകളാണ് ('നിലവിലില്ലാത്തതിനെ നിര്‍മിക്കുക') റോള്‍സ് റോയ്‌സ് സെരെനിറ്റിക്ക് ജീവന്‍ കൊടുക്കുന്നതില്‍ ഡിസൈനര്‍മാരെയും എന്‍ജിനീയര്‍മാരെയും പ്രചോദിപ്പിച്ചത്.

പെണ്ണിന്റെ ചരക്ക് മൂല്യവും പ്ലേമേറ്റ് കാറുകളും

പൈതൃകം

പൈതൃകം

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകത്തിലെ റോള്‍സ് റോയ്‌സ് കാറുകളുടെ നിര്‍മാണശൈലിയെ പിന്‍പറ്റിയിരിക്കുന്നു പലയിടങ്ങളിലും സെരെനിറ്റി. അത്യാധുനികമായ ശൈലിയില്‍ പഴമയെ പുനരാവിഷ്‌കരിക്കുകയാണ് റോള്‍സ് റോയ്‌സ് ഈ ലിമോസിനില്‍ ചെയ്യുന്നത്.

നിങ്ങള്‍ കാറില്‍ സെക്‌സ് ചെയ്തിട്ടുണ്ടോ?

കലാകാരന്മാരുടെ പിന്തുണ

കലാകാരന്മാരുടെ പിന്തുണ

റോയല്‍ കോളേജ് ഓഫ് ആര്‍ടിലെ ആര്‍ടിസ്റ്റുകളും ടെക്‌സ്റ്റൈല്‍ ഡിസൈനിങ് രംഗത്തെ പ്രതിഭകളുമെല്ലാം ഈ കാറിന്റെ നിര്‍മിതിയില്‍ പങ്കാളികളായിട്ടുണ്ട്.

ഇത് അറുപത്തിയാറാം ബിക്കിനി വാർഷികം

പതിനേഴാം നൂറ്റാണ്ടിന്റെ ആഡംബരം

പതിനേഴാം നൂറ്റാണ്ടിന്റെ ആഡംബരം

പതിനേഴ്, പതിനെട്ട് നൂറ്റാണ്ടുകളിലെ ജര്‍മന്‍ പ്രഭുക്കന്മാര്‍ തങ്ങളുടെ സാമ്പത്തികശേഷി പ്രകടിപ്പിക്കാനായി അതിമനോഹരമായ തുണിത്തരങ്ങളുപയോഗിച്ച് കുതിരവണ്ടികള്‍ അലങ്കരിച്ചിരുന്നു. ഇവയും അക്കാലത്തെ വസ്ത്രങ്ങളിലെ ഡിസൈനിങ് ശൈലിയുമെല്ലാം പുതിയ കാലത്തിന്റെ രീതിയില്‍ പുനരാവിഷ്‌കാരം നേടിയിരിക്കുന്നു സെരെനിറ്റിയില്‍.

അവളുടെ അപൂര്‍വ ചിത്രങ്ങള്‍

More from DriveSpark

Article Published On: Friday, March 6, 2015, 13:37 [IST]
English summary
2015 Geneva Motor Show Rolls Royce Serenity Is Luxury Personified.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X