ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

Posted By:

കോട്ടയത്ത് പ്രവർത്തിക്കുന്ന ആർ ആൻഡ് ടി ഓട്ടോ കാറ്റലിസ്റ്റിന്റെ വിഖ്യാതമായ കുറെ നിർമിതികൾ നമ്മൾ നേരത്തെ കണ്ടിട്ടുണ്ട്. ചൈനയിലും മറ്റും വ്യാപകമായി നടക്കുന്ന ഒരു പണിയാണ് സാധാരണ കാറുകളെ സൂപ്പർകാറുകളുടെയും ലോകോത്തര എസ്‌യുവികളുടെയുമെല്ലാം ഡിസൈനിലേക്ക് മാറ്റുന്നത്. ഇതൊരു വൻ ട്രെൻഡാണിപ്പോൾ. കേരളത്തിലും ഇത്തരം ജോലികളിൽ അതീവ വൈദഗ്ധ്യമുള്ള പണിക്കാരുണ്ട്. ഇക്കൂട്ടരിൽ പ്രമുഖരാണ് ഈ കോട്ടയം കമ്പനി.

ഇത്തവണ ആർ ആൻഡ് ടി ഓട്ടോ കാറ്റലിസ്റ്റ് ഒരു മഹീന്ദ്ര ബൊലെറോയിലാണ് പണിതിരിക്കുന്നത്. താഴെ ചിത്രങ്ങൾ കാണാം.

To Follow DriveSpark On Facebook, Click The Like Button
ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

മഹീന്ദ്ര ബൊലെറോയെ മെഴ്സിഡിസ് ബെൻസ് ജി വാഗണിന്റെ ഡിസൈനിലേക്ക് മാറ്റുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്.

ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

ബൊലെറോയുടെ ഡിസൈൻ തന്നെയും ജി വാഗണിനോട് ഏറെ സാമ്യമുള്ളതാണ്. ഇക്കാരണത്താൽ തന്നെ മറ്റേതൊരു മോഡിഫിക്കേഷൻ പണിയെക്കാളും കൂടുതൽ മികവ് കൈവരിക്കാൻ ആർ ആൻഡ് ടി ഓട്ടോ കാറ്റലിസ്റ്റിന്റെ വിദഗ്ധർക്ക് സാധിച്ചിരിക്കുന്നു.

ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

എന്നിരിക്കിലും ജി വാഗണിനോട് കൃത്യമായ സാമ്യം വരുത്താൻ ഏറെ പണിയെടുത്തിട്ടുണ്ട് കോട്ടയത്തെ ഈ മോഡിഷിക്കേഷൻ പണിക്കാർ.

ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

ഗ്രിൽ, ബോണറ്റ്, ബംപർ തുടങ്ങിയ എല്ലായിടങ്ങളിലും കാര്യമായി പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. ഹെഡ്‌ലാമ്പുകളും മാറ്റത്തിനു വിധേയമായിട്ടുണ്ട്. വിൻഡ് ഷീൽഡുകൾ മാറ്റേണ്ടി വന്നിട്ടില്ല എന്നാണ് ചിത്രങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്.

ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

വീൽ ആർച്ചുകളുടെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്. ഹെഡ്‌ലാമ്പിനു മുകളിലായി ജി വാഗൺ ശൈലിയിലുള്ള ഇൻഡിക്കേറ്ററുകൾ ചേർത്തിട്ടുണ്ട്. ഹെഡ്‌ലാമ്പിനു തൊട്ടു താഴെയായി ഡേ ടൈം റണ്ണിങ് ലൈറ്റുകളും ചേർത്തിട്ടുണ്ട്.

ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

റിയർ ബംപറുകൾ, ഇൻഡിക്കേറ്ററുകൾ എന്നിവയും ജി വാഗൺ ശൈലിയിലേക്ക് പരിവർത്തിപ്പിക്കേണ്ടി വന്നിട്ടുണ്ട്. സൈഡ് ബീഡിങ്ങുകൾ ചേർത്തിരിക്കുന്നതും ശ്രദ്ധിക്കുക. റിയർ‌ വൈപ്പർ അടക്കം ചെറിയ ഡീറ്റെയ്ൽസിലെല്ലാം ജി വാഗണുമായി പരമാവധി സാമ്യം പുലർത്താൻ ശ്രദ്ധ വെച്ചിട്ടുണ്ട്.

ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

റിയർവ്യൂ മിററുകളുടെ ഡിസൈനും മാറ്റിയിരിക്കുന്നു. പ്രത്യേക അലോയ് വീലും ഘടിപ്പിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ കാണുന്ന മോഡൽ ഇതിനകം തന്നെ വിറ്റഴിഞ്ഞതായാണ് അറിയുന്നത്.

ബൊലെറോയെ ജി വാഗണാക്കി മാറ്റിയ കോട്ടയം കമ്പനി

ഈ മോഡലുകൾ പറഞ്ഞുണ്ടാക്കിക്കാൻ താൽപര്യമുള്ളവർക്ക് കമ്പനിയെ ബന്ധപ്പെടാവുന്നതാണ്.

R&T Auto Catalyst

English summary
Mahindra Bolero Modified To Look Like Mercedes G Wagon In Kottayam .
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark