വെയ്റോണിന്റെ മെയിന്റനൻസ് ചെലവ് സ്വകാര്യ ജെറ്റിന്റേതിന് തുല്യം!

By Santheep

ബുഗാട്ടി വെയ്റോൺ. പേര് കേൾക്കാനൊക്കെ നല്ല ഇമ്പമാണ്. വാഹനപ്രേമികളാണെങ്കിൽ പറയുകയും വേണ്ട, വിജൃംഭിച്ചു പോകും! എന്നാൽ, ഈ കാർ നിർമിക്കുവാൻ അതിന്റെ കമ്പനിയും, മെയിന്റൈൻ ചെയ്യുവാൻ ഉടമകളും പെടുന്ന പാട് നമ്മൾ അധികം പേർക്കും അറിയില്ല.

ഒരു വെയ്റോൺ ഉടമ വർഷത്തിൽ തന്റെ കാറിനുമേൽ ചെലവാക്കുന്ന തുക ഒരു സ്വകാര്യ ജെറ്റിന്റെ മെയിന്റനൻസ് തുകയ്ക്ക് തുല്യമാണെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ വസ്തുതകളിലേക്ക് നമുക്കൊന്ന് കടക്കാം.

വെയ്റോണിന്റെ മെയിന്റനൻസ് തുക ഒരു സ്വകാര്യ ജെറ്റിനു തുല്യം!

2,128,230 ഡോളറാണ് ബുഗാട്ടി വെയ്റോണിന്റെ വില. ഇത്രയും വിലകൊടുത്ത് കാർ വാങ്ങുന്നതോടെ തീരുന്നില്ല പണച്ചെലവ്. വർഷത്തിൽ ശരാശരി 3 ലക്ഷം ഡോളറെങ്കിലും ചെലവിടേണ്ടിവരും ഈ കാറിന്റെ മെയിന്റനൻസിന്. അതായത് ഒരു സന്നാഹപ്പെട്ട സ്വകാര്യ ജെറ്റ് വാങ്ങാനുള്ള ചെലവ്.

വെയ്റോണിന്റെ മെയിന്റനൻസ് തുക ഒരു സ്വകാര്യ ജെറ്റിനു തുല്യം!

മണിക്കൂറില്‍ 250 മൈല്‍ എന്ന ഏറ്റവുമുയര്‍ന്ന വേഗത പിടിക്കുന്നതോടെ വെയ്‌റോണിന്റെ ടയറുകള്‍ നാശമാകുന്നു. ശരാശരി 15 മിനിറ്റിനു മുകളില്‍ ഈ ടയറുകള്‍ക്ക് പിന്നെ ആയുസ്സില്ല. ഉയര്‍ന്ന വേഗത പിടിക്കുന്ന സന്ദര്‍ഭത്തില്‍ വെയ്‌റോണിന്റെ 100 ലിറ്ററിനടുത്ത് ശേഷിയുള്ള ഇന്ധനടാങ്ക് 12 മിനിറ്റുകള്‍ കൊണ്ട് വറ്റിത്തീരും!

വെയ്റോണിന്റെ മെയിന്റനൻസ് തുക ഒരു സ്വകാര്യ ജെറ്റിനു തുല്യം!

ഇങ്ങനെ മൂന്നുതവണ ടയറുകൾ മാറ്റിയിടാം. പിന്നീട് വീൽ തന്നെ മാറ്റേണ്ടിവരും. വെയ്‌റോണുകള്‍ക്ക് മാത്രമായി സൃഷ്ടിച്ചെടുത്തതാണ് ഇതിന്റെ ടയറുകള്‍. ഈ മിഷെലിന്‍ പിഎഎക്‌സ് ടയറുകള്‍ മാറ്റണമെങ്കില്‍ കാറിനെ ഫ്രാന്‍സിലേക്ക് അയയ്ക്കണം. ടയര്‍ മാറ്റാന്‍ മാത്രം 70,000 ഡോളര്‍ ചെലവ് വരും!

വെയ്റോണിന്റെ മെയിന്റനൻസ് തുക ഒരു സ്വകാര്യ ജെറ്റിനു തുല്യം!

വെയ്റോൺ ഓടിക്കാൻ പറ്റിയ പാതകൾ കണ്ടെത്താൻ പലർക്കും പ്രയാസം നേരിടാറുണ്ട്. സമ്പന്നനായ ഒരു വെയ്റോണുടമ തന്റെ കാറിനെ അനുയോജ്യമായ റോഡിലേക്ക് ട്രക്കിൽ കയറ്റി എത്തിക്കുകയാണ് ചെയ്യുന്നത്. അത്രയും ദൂരം അങ്ങോര് തന്റെ സ്വകാര്യ ജെറ്റിൽ യാത്ര ചെയ്യും. ചെലവ് എത്ര?

വെയ്റോണിന്റെ മെയിന്റനൻസ് തുക ഒരു സ്വകാര്യ ജെറ്റിനു തുല്യം!

പൈലറ്റിന്റെ ശമ്പളവും ഇന്ധനച്ചെലവും മറ്റ് ചെലവുകളുമെല്ലാം ചേർത്ത് നോക്കുമ്പോൾ സ്വകാര്യ ജെറ്റ് മെയിന്റൈൻ ചെയ്യാൻ താരതമ്യേന ചെലവ് കുറവാണ്. ഏതാണ്ട് രണ്ട്-രണ്ടര ലക്ഷം ഡോളറേ വരൂ!

വെയ്റോണിന്റെ മെയിന്റനൻസ് തുക ഒരു സ്വകാര്യ ജെറ്റിനു തുല്യം!

ബൂഗാട്ടി വെയ്‌റോണില്‍ ഘടിപ്പിച്ചിരിക്കുന്നത് 8.0 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ്. ഇതോടൊപ്പം 4 ടര്‍ബോചാര്‍ജറുകള്‍ ചേര്‍ത്തിരിക്കുന്നു. 1001 കുതിരശക്തിയാണ് ഈ എന്‍ജിന്‍ ഉല്‍പാദിപ്പിക്കുന്നത്. 1250 എന്‍എം ചക്രവീര്യം.

വെയ്റോണിന്റെ മെയിന്റനൻസ് തുക ഒരു സ്വകാര്യ ജെറ്റിനു തുല്യം!

മണിക്കൂറില്‍ 253 മൈല്‍ എന്ന വേഗതയില്‍ ബുഗാട്ടി വെയ്‌റോണ്‍ എന്‍ജിന്‍ മിനിറ്റിന് 47,000 ലിറ്റര്‍ വായു വലിച്ചെടുക്കുന്നു! ഒരു ശരാശരി മനുഷ്യന്‍ 4 ദിവസം കൊണ്ട് വലിച്ചെടുക്കുന്ന അത്രയും വായു.

വെയ്റോണിന്റെ മെയിന്റനൻസ് തുക ഒരു സ്വകാര്യ ജെറ്റിനു തുല്യം!

മണിക്കൂറില്‍ 431.072 കിലോമീറ്ററാണ് ബുഗാട്ടി വെയ്‌റോണിന് പരമാവധി പിടിക്കാന്‍ കഴിയുന്ന വേഗത. ഇതൊരു ഗിന്നസ് റെക്കോഡാണ്. ഈ റെക്കോഡ് തകര്‍ക്കാന്‍ പലരും ശ്രമിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.

കൂടുതൽ

കൂടുതൽ

ശതകോടീശ്വരന്മാരുടെ കാറുകള്‍

മുകേഷ് അംബാനിക്കെവിടുന്നാ ഇത്രയധികം കാറുകൾ?‌

റോള്‍സ് റോയ്‌സ് സെരെനിറ്റി: 10 കോടിയുടെ പവിഴവാഹനം

പട്ടികള്‍ക്കായി ഒരു റോള്‍സ് റോയ്‌സ് കാര്‍

Most Read Articles

Malayalam
English summary
Maintaining a Bugatti Veyron Cost as Much as a Private Jet.
Story first published: Wednesday, October 28, 2015, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X