സെമി ഓട്ടോമാറ്റിക് വാഗൺ ആർ ടെസ്റ്റ് ചെയ്യുന്നു!

Written By:

മാരുതി വാഗൺ ആർ മോഡലിൽ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിക്കുന്ന പരിപാടികൾ‌ ഊർജിതമായി നടക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സെമി ഓട്ടോമാറ്റിക് വാഗൺ ആറിനെ ടെസ്റ്റ് ചെയ്യുന്ന നിലയിൽ കണ്ടവരുണ്ട്.

ആനന്ദ് മഹീന്ദ്ര: മനുഷ്യസ്നേഹിയായ സംരംഭകൻ

പുതിയ ഗിയർബോക്സ് ഘടിപ്പിക്കുന്നതോടെ വാഗൺ ആറിന്റെ വിൽപന ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. രാജ്യത്ത് ഏറ്റവുമധികം വിൽക്കപ്പെടുന്ന കാറുകളിലൊന്നാണ് വാഗൺ ആർ.

To Follow DriveSpark On Facebook, Click The Like Button
വാഗൺ ആർ ടെസ്റ്റ് ചെയ്യുന്നു!

വാഗൺ ആറിന്റെ വിഎക്സ്ഐ പതിപ്പിലാണ് ഓട്ടോമാറ്റഡ് മാന്വൽ ട്രാൻസ്മിഷൻ (എഎംടി) ഘടിപ്പിക്കുന്നത്. മാരുതി തന്നെ തുടങ്ങിവെച്ചതാണ് സെമി ഓട്ടോമാറ്റിക് ഗിയർബോക്സുകളുടെ ട്രെൻഡ്.

എന്താണ് ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

എന്താണ് ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

യഥാര്‍ത്ഥത്തില്‍ ഇതൊരു അര്‍ധ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സംവിധാനമാണ്. 'മാനുമാറ്റിക്' എന്നും ഈ സന്നാഹത്തെ വിളിക്കാറുണ്ട്. അടിസ്ഥാനപരമായി ഈ ട്രാന്‍സ്മിഷന്‍ മാന്വല്‍ ആണ്. എന്നാല്‍ ഇതിനോടൊപ്പം ഒരു മാന്വല്‍ ക്ലച്ച് സംവിധാനം ഇല്ല എന്നുമാത്രം.

എന്താണ് ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

എന്താണ് ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

സാധാരണ കാറുകളിലെപ്പോലെ ക്ലച്ച് പെഡല്‍ ഈ സംവിധാനത്തിലില്ല. ആക്‌സിലറേറ്റര്‍ കൊടുക്കുന്നതിനനുസൃതമായി എന്‍ജിന്‍ ആര്‍പിഎം തിരിച്ചറിഞ്ഞ് ക്ലച്ച് പ്ലേറ്റ് എന്‍ജിനുമായി സ്വയം സമ്പര്‍ക്കത്തില്‍ വരുന്ന തരത്തിലാണ് ഈ സാങ്കേതികത. ഗിയര്‍ ഷിഫ്റ്റ് ചെയ്യുന്നതും വാഹനത്തിന്റെ ആര്‍പിഎമ്മും മറ്റും തിരിച്ചറിയുന്ന ഒരു സെന്‍സര്‍ മുഖാന്തിരമാണ് ഇത് സാധിക്കുക.

എന്താണ് ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

എന്താണ് ഓട്ടോമേറ്റഡ് മാന്വൽ ട്രാൻസ്മിഷൻ

ഈ ക്ലച്ച് സംവിധാനം ഹൈഡ്രോളിക് ആണ്. സെന്‍സറുകള്‍ നല്‍കുന്ന വിവരങ്ങളെ ആസ്പദമാക്കി ഹൈഡ്രോളിക് സംവിധാനം പ്രവര്‍ത്തിക്കുന്നു. ഗിയര്‍ മുകളിലേക്കും താഴേക്കും നീക്കുന്നതിനെ കൃത്യമായി തിരിച്ചറിഞ്ഞ് ആവശ്യമായ ക്ലച്ച് സമ്പര്‍ക്കം മാത്രം നടപ്പിലാക്കുന്നു. ഈ കൃത്യത മാന്വല്‍ ക്ലച്ച് സംവിധാനത്തില്‍ ഒട്ടൊക്കെ ആസാധ്യമാണെന്നു തന്നെ പറയാം.

വാഗൺ ആർ ടെസ്റ്റ് ചെയ്യുന്നു!

സാധാരണ പതിപ്പിനെക്കാൾ ചെറിയ വിലക്കൂടുതൽ സെമി ഓട്ടോമാറ്റിക് വാഗൺ ആറിനുണ്ടായിരിക്കും. 30,000 മുതൽ 35,000 രൂപവരെ വിലക്കൂടുതൽ വാഹനത്തിന് പ്രതീക്ഷിക്കാവുന്നതാണ്.

വാഗൺ ആർ ടെസ്റ്റ് ചെയ്യുന്നു!

സെലെരിയോയ്ക്കു ശേഷം നിരവധി കാറുകൾ സെമി ഓട്ടോമാറ്റിക് ഗിയർബോക്സ് ഘടിപ്പിച്ച് വിപണിയിലെത്തി. സെസ്റ്റ്, ആൾട്ടോ കെ10 എന്നിവ ഉദാഹരണങ്ങളാണ്.

കൂടുതല്‍... #maruti wagon r #maruti
English summary
Maruti Wagon R AMT Continues Testing.
Story first published: Friday, November 6, 2015, 10:23 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark