ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

Written By:

കഴിഞ്ഞ ദിവസമാണ് ബിഎംഡബ്ല്യുവിന്റെ ചെന്നൈ പ്ലാന്റില്‍ വെച്ച് ഒരു 5 സീരീസ് സെഡാന്‍ അസംബ്ള്‍ ചെയ്യുന്നതില്‍ പങ്കാളിയായത്. സച്ചിന്‍ കൈവെച്ച 5 സീരീസ് സെഡാന്‍ ഒരു പ്രത്യേക പതിപ്പായി പുറത്തിറങ്ങുമെന്ന് ഊഹങ്ങള്‍ രെരുകുന്നുണ്ട്. എന്നാലിക്കാര്യത്തില്‍ ബിഎംഡബ്ല്യു ഒന്നും വിട്ടു പറയുന്നില്ല.

സല്‍മാന്‍ ഖാന്‍ മിസ്സ് ചെയ്യാനിടയുള്ള 12 വാഹനങ്ങള്‍

എന്തായാലും സച്ചിന്‍ സ്പാനര്‍ എടുക്കുകയും അത് ബിഎംഡബ്ല്യു വാര്‍ത്തയാക്കുകയും ചെയ്ത സ്ഥിതിക്ക് സംഗതി വെറുതെയാകാന്‍ ഒരു സാധ്യതയും കാണുന്നില്ല. താഴെ കൂടുതല്‍ ചിത്രങ്ങള്‍ കാണാം.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

ചെറുപ്പകാലം മുതലേ ബിഎംഡബ്ല്യു കാറുകളുടെ ആരാധകനായിരുന്നു താനെന്ന് ചെന്നൈയിലെ ബിഎംഡബ്ല്യു പ്ലാന്റിലെത്തിയ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പറഞ്ഞു. സ്വന്തം കൈ കൊണ്ട് ഒരു ബിഎംഡബ്ല്യു കാറുണ്ടാക്കാന്‍ സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്നും അദ്ദേഹം പറയുന്നു.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

കാറിന്റെ എന്‍ജിന്‍ ബേയില്‍ ഘടിപ്പിക്കുക, പ്രപ്പല്ലര്‍ ഷാഫ്റ്റ് ഘടിപ്പിക്കുക എന്നീ ജോലികളിലാണ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഏര്‍പെട്ടത്. പ്ലാന്റിലെ എന്‍ജിനീയര്‍മാര്‍ എല്ലാ ജോലികളുടെയും കൃത്യത ഉറപ്പാക്കി കൂടെയുണ്ടായിരുന്നു.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

കുറെക്കൂടി ലളിതമായി പറഞ്ഞാല്‍ നട്ടും ബോള്‍ട്ടും ഉറപ്പിക്കുന്ന ജോലിയാണ് സച്ചിന്‍ പ്രധാനമായും ചെയ്തത്.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

ബിഎംഡബ്ല്യുവിന്റെ ഇന്ത്യന്‍ ബ്രാന്‍ഡ് അംബാസ്സഡറാണ് സച്ചിന്‍. കമ്പനി പുറത്തിറക്കുന്ന മിക്ക കാറുകളുടെയും ഇന്ത്യന്‍ ലോഞ്ച് സമയങ്ങളിലെ സജീവസാന്നിധ്യമാണിദ്ദേഹം.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

നിലവില്‍ ബിഎംഡബ്ല്യു കാറുകളുടെ വലിയ അളവ് ജോലികല്‍ വിദേശത്താണ് നടക്കുന്നത്. ഇത് ഇറക്കുമതിച്ചെലവും നികുതിയുമെല്ലാമായി വലിയ ഭാരമായി മാറുന്നുണ്ട് കമ്പനിക്ക്. മിക്ക പ്രീമിയം കാര്‍നിര്‍മാതാക്കളും ഇതേ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്ന ഘടകഭാഗങ്ങളുപയോഗിച്ച് കാറുകള്‍ നിര്‍മിക്കുക എന്നതാണ് ബിഎംഡബ്ല്യു ലക്ഷ്യമിടുന്നത്. 50 ശതമാനം ഘടകഭാഗങ്ങളും രാജ്യത്തുതന്നെ നിര്‍മിച്ചവയാകണമെന്ന് ബിമ്മര്‍ കരുതുന്നു.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

ഈ നീക്കങ്ങളുടെ ഭാഗമായാണ് സച്ചിന്റെ സന്ദര്‍ശനം. സച്ചിന്റെ അസംബ്ലിങ് പരിപാടി ബിമ്മറിന്റെ ലോക്കലൈസേഷന്‍ പരിപാടിയെയാണ് സിംബലൈസ് ചെയ്യുന്നത്.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

ബിഎംഡബ്ല്യു ഇന്ത്യയുടെ പ്രസിഡണ്ട് ഫിലിപ്പ് വോണും ഈ പരിപാടിക്ക് എത്തിച്ചേര്‍ന്നിരുന്നു. ചെന്നൈക്കടുത്ത് സിങ്കപ്പെരുമാള്‍കോയിലിലാണ് ബിഎംഡബ്ല്യു പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

ബിഎംഡബ്ല്യു 5 സീരീസിന് 'സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പതിപ്പ്' വരുന്നു?

പരിപാടിയില്‍ വെച്ച് കമ്പനിയുടെ ലോക്കലൈസേഷന്‍ പദ്ധതികള്‍ സച്ചിന്‍ പ്രഖ്യാപിച്ചു. പ്ലാന്റില്‍ 50 ശതമാനം കണ്ട് പ്രാദേശികമായി നിര്‍മിച്ച ഘടകഭാഗങ്ങള്‍ ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വായിക്കാം

കൂടുതല്‍ വായിക്കാം

കൂടുതല്‍... #celebrity car #auto news #bmw
English summary
Sachin Tendulkar Helps to Build a BMW.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark