മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

Written By:

കനത്ത മൂടല്‍മഞ്ഞ് കാരണം യമുന എക്‌സ്പ്രസ് വേയില്‍ ഒന്നിന് പിറകെ ഒന്നായി വന്നിടിക്കുന്ന വാഹനങ്ങളുടെ വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുകയാണ്. കാര്‍, ബസ്, ട്രക്ക്, വാന്‍ തുടങ്ങിയ വലിയ വാഹനങ്ങളും ബൈക്കുകളും അടക്കം 24 ഓളം വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.

മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

മൂടല്‍മഞ്ഞ് കാരണം കാഴ്ചപരിധി കുറഞ്ഞതാണ് അപകടം കാരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ആഗ്രയ്ക്കും മഥുരയ്ക്കും ഇടയില്‍ യമുന എക്‌സ്പ്രസ്‌വേയില്‍ വെച്ച് ഒന്നിന് പിറകെ ഒന്നായി വാഹനങ്ങള്‍ വന്നിടിക്കുകയായിരുന്നു.

മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

കുറഞ്ഞ വേഗതയിലാണ് വാഹനങ്ങള്‍ സഞ്ചരിച്ചതെങ്കിലും കനത്ത മൂടല്‍മഞ്ഞ് കാരണം തൊട്ടുമുന്നിലുള്ള വാഹനത്തെ കാണാന്‍ പോലും ഡ്രൈവര്‍മാര്‍ക്ക് സാധിച്ചില്ലെന്ന് സംഭവദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

അപകടപ്പെടുന്ന വാഹനങ്ങളില്‍ നിന്നും യാത്രക്കാരെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തെത്തിക്കാന്‍ പെടാപാട് പെടുന്ന പൊലീസുകാരെയും ദൃശ്യങ്ങളില്‍ കാണാം.

മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

സംഭവമെന്തെന്ന് അറിയാതെ വാഹനങ്ങളില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന യാത്രക്കാരെ അടിയന്തരമായി റോഡില്‍ നിന്നും രക്ഷാപ്രവര്‍ത്തകര്‍ മാറ്റുകയായിരുന്നു.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

നോയിഡയുടെ പ്രാന്തപ്രദേശങ്ങളുമായി ആഗ്രയെ ബന്ധിപ്പിക്കുന്നതാണ് യമുന എക്‌സ്പ്രസ്‌വേ. അമിതവേഗത കാരണം അപകടങ്ങള്‍ ഈ മേഖലയില്‍ പതിവാണ്.

ചില അവസരങ്ങളില്‍ മണിക്കൂറില്‍ 200 കിലോമീറ്ററിന് മേലെ വേഗത വരെ ഈ റോഡില്‍ കാറുകള്‍ കൈവരിക്കാറുമുണ്ട്. പക്ഷെ ഇന്ന് പുലര്‍ച്ചെ കനത്ത മൂടല്‍മഞ്ഞ് കാരണം 40 കിലോമീറ്റര്‍ വേഗതയില്‍ പോലും സഞ്ചരിക്കാന്‍ കാറുകള്‍ക്ക് സാധിച്ചില്ല.

മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

അതേസമയം, പൊലീസിന്റെ നിരുത്തരവാദപരമായ സമീപനമാണ് അപകടതീവ്രത വര്‍ധിക്കാന്‍ കാരണമെന്ന ആക്ഷേപവും അപകടത്തില്‍ പെട്ട യാത്രക്കാര്‍ ഉന്നയിച്ചിട്ടുണ്ട്.

മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

യഥാസമയം മുന്നറിയിപ്പ് നല്‍കിയില്ലെന്നും, കാറുകള്‍ കൂട്ടിയിടിക്കുന്നത് കണ്ട് നില്‍ക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും ഇവര്‍ ആക്ഷേപിക്കുന്നു.

മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

ദീപാവലിക്ക് ശേഷം ദില്ലിയിലും പരിസരപ്രദേശങ്ങളിലും കനത്ത മൂടല്‍മഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടല്‍ മഞ്ഞ് കാരണം ദില്ലി വിമാനത്താവളത്തില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി.

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

'ഇതില്‍ കൂടുതല്‍ ആ മനുഷ്യന്‍ എന്ത് ചെയ്യാന്‍?'; ഒടുവില്‍ ഇദ്ദേഹത്തിന് മുന്നില്‍ പൊലീസും കൈകൂപ്പി

മൂടല്‍മഞ്ഞ്; യമുന എക്‌സ്പ്രസ്‌വേയില്‍ ഒന്നിന് പിറകെ ഒന്നായി വാഹനങ്ങളുടെ കൂട്ടയിടി

കനത്ത മൂടല്‍ മഞ്ഞിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും ദില്ലി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

English summary
Accident On Yamuna Express Way. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark