സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

By Dijo Jackson

2030 ഓടെ പെട്രോള്‍, ഡീസല്‍ കാറുകളോട് വിടപറയാനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇലക്ട്രിക് കാറുകളിലേക്ക് ചുവട് മാറാനുള്ള കേന്ദ്ര തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍, ഇലക്ട്രിക് പതിപ്പുകളുമായി കാർ നിർമ്മാതാക്കളും വിപണിയില്‍ കളം നിറയാനുള്ള തയ്യാറെടുപ്പിലാണ്.

സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്ക് എതിര്‍ദിശയിലാണ് ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ ഹോണ്ടയുടെ സഞ്ചാരമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്നത്.

സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

സംഭവം എന്തെന്നല്ലേ? സിറ്റി, ജാസ് കാറുകളുടെ ഹൈബ്രിഡ് പതിപ്പുകളെ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിരിക്കുകയാണ്.

സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

2020 ലാണ് സിറ്റി സെഡാന്‍, ജാസ് ഹാച്ച്ബാക്ക് മോഡലുകളുടെ അടുത്ത അപ്‌ഡേറ്റ് വരാനിരിക്കുന്നത്. സിറ്റിയിലും ജാസിലും ഹൈബ്രിഡ് പതിപ്പിനെ മാത്രമാണ് ഇനി നല്‍കുകയെന്ന് ഹോണ്ട സ്ഥിരീകരിച്ചു.

സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

ജിഎസ്ടി ഘടന പ്രകാരം, ഹൈബ്രിഡ് കാറുകള്‍ക്ക് കുത്തനെ വില വര്‍ധിച്ച അവസരത്തിലും ഹൈബ്രിഡ് അവതാരങ്ങളെ പുറത്തിറക്കാനുള്ള ഹോണ്ടയുടെ തീരുമാനം ഏവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

നിലവില്‍ ജാപ്പനീസ് വിപണിയില്‍ സിറ്റി, ജാസ് മോഡലുകളുടെ ഹൈബ്രിഡ് പതിപ്പിനെ ഹോണ്ട നല്‍കുന്നുണ്ട്. 108 bhp കരുത്തും 134 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഇരു ഹൈബ്രിഡ് മോഡലുകളെയും ഹോണ്ട ഒരുക്കുന്നത്.

സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

29.5 bhp കരുത്തും 170 Nm torque ഉം ഏകുന്ന ഇലക്ട്രിക് മോട്ടോറാണ് പെട്രോള്‍ എഞ്ചിനുമായി ഹോണ്ട ബന്ധപ്പെടുത്തുന്നതും. 7 സ്പീഡ് ട്വിന്‍-ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് സിറ്റ്, ജാസ് ഹൈബ്രിഡ് പതിപ്പുകളില്‍ ഹോണ്ട നല്‍കുന്നത്.

Recommended Video

[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

25 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പുകളില്‍ ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 2020 ല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാനദണ്ഡങ്ങള്‍ പാലിക്കുന്നതാണ് ഇരു ഹൈബ്രിഡ് പതിപ്പുകളും.

സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

ഇലക്ട്രിക് പതിപ്പുകള്‍ക്ക് പകരം ഹൈബ്രിഡ് പതിപ്പിനെ അവതരിപ്പിക്കാനുള്ള ഹോണ്ട തീരുമാനം എന്തടിസ്ഥാനത്തിലാണ് എന്നതില്‍ വ്യക്തത ലഭിച്ചിട്ടില്ല.

സിറ്റിയ്ക്കും ജാസിനും ഹൈബ്രിഡ് പതിപ്പുമായി ഹോണ്ട; തീരുമാനത്തില്‍ അത്ഭുതപ്പെട്ട് വിപണി

അതേസമയം, ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ കാമ്രി ഹൈബ്രിഡിന്റെ ഉത്പാദനം അടുത്തിടെയാണ് ടൊയോട്ട ഇന്ത്യയില്‍ നിര്‍ത്തിയത്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

Most Read Articles

Malayalam
കൂടുതല്‍... #honda #ഹോണ്ട #hatchback
English summary
Hybrid Variants Of Honda City And Jazz Confirmed For India. Read in Malayalam.
Story first published: Saturday, October 28, 2017, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X