ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

By Dijo Jackson

ലോകത്തിലെ ആദ്യ പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനവുമായി ഹ്യുണ്ടായി. ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ക്ക് കീഴിലുള്ള ഹ്യുണ്ടായി മൊബിസില്‍ നിന്നുമാണ് ആദ്യ പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സിസ്റ്റം രൂപം കൊണ്ടിരിക്കുന്നത്.

ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

പലപ്പോഴും അപകടങ്ങളില്‍ സണ്‍റൂഫിലൂടെ യാത്രക്കാര്‍ എടുത്തെറിയപ്പെടുന്ന പശ്ചാത്തലത്തിലാണ് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനത്തെ ഹ്യുണ്ടായി മൊബിസ് വികസിപ്പിച്ചിരിക്കുന്നത്.

ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

ക്രാഷ് ഡമ്മികള്‍ ഉപയോഗിച്ചുള്ള റോഡ് ടെസ്റ്റില്‍, യാത്രക്കാര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പനാരോമിക് സണ്‍റൂഫ് എയര്‍ബാഗ് സംവിധാനത്തിന് സാധിച്ചു.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

മുകളിലേക്ക് എടുത്തെറിയപ്പെടുന്ന യാത്രക്കാരെ പ്രതിരോധിക്കുന്നതിന് ഒപ്പം, അവരുടെ തലയ്ക്ക് ഗുരുതര പരുക്കുകളില്‍ നിന്നും സംരക്ഷണമേകാനും സണ്‍റൂഫ് എയര്‍ബാഗിന് സാധിച്ചുവെന്നതും ശ്രദ്ധേയം.

ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

2002 മുതല്‍ക്കെ വാണിജ്യാടിസ്ഥാനത്തിലുള്ള എയര്‍ബാഗുകളുടെ ഉത്പാദനത്തില്‍ സജീവമാണ് ഹ്യുണ്ടായി മൊബിസ്.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ഇന്റര്‍-പാസഞ്ചര്‍ എയര്‍ബാഗ് ഉള്‍പ്പെടെ എയര്‍ബാഗ് ടെക്‌നോളജിയില്‍ തുടരെ വിപ്ലവ നീക്കങ്ങള്‍ നടത്തുന്നതില്‍ ഹ്യുണ്ടായി മൊബിസ് ഏറെ പ്രസിദ്ധമാണ്.

ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

കാറിലെ പിന്‍നിര യാത്രക്കാര്‍ക്ക് തുറന്ന കാഴ്ച പ്രദാനം ചെയ്യുകയാണ് പനാരോമിക് സണ്‍റൂഫുകളുടെ ലക്ഷ്യം. പ്രത്യേക ടെമ്പേര്‍ഡ് ഗ്ലാസില്‍ നിര്‍മ്മിതമായ പനാരോമിക് സണ്‍റൂഫുകള്‍ക്ക് ഇന്ന് പ്രചാരമേറി വരികയുമാണ്.

ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

എന്നാല്‍ അപകടങ്ങളില്‍ ഇതേ സണ്‍റൂഫുകളിലൂടെ യാത്രക്കാര്‍ പുറത്തേക്ക് തെറിച്ച് വീഴുന്ന സാഹചര്യം ആശങ്കയുണര്‍ത്തവെയാണ് പുതിയ സണ്‍റൂഫ് എയര്‍ബാഗ് സംവിധാനത്തിന്റെ കടന്ന് വരവ്.

Recommended Video

[Malayalam] Mahindra KUV100 NXT Launched In India - DriveSpark
ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

കാര്‍ സണ്‍റൂഫിന്റെയുള്ളില്‍, ഫ്രണ്ട്-റിയര്‍ എന്‍ഡുകള്‍ നീളെയാണ് പനാരോമ സണ്‍റൂഫ് എയര്‍ബാഗുകള്‍ ഇടംപിടിക്കുക. കാറില്‍ ഒരുങ്ങുന്ന കര്‍ട്ടന്‍ എയര്‍ബാഗുകള്‍ക്ക് സമാനമാണ് പുതിയ സണ്‍റൂഫ് എയര്‍ബാഗും.

ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

അപകടത്തില്‍ കാര്‍ മറിയുന്ന സാഹചര്യത്തില്‍ സെന്‍സറുകള്‍ മുഖേന സണ്‍റൂഫ് എയര്‍ബാഗ് സുരക്ഷ ഉറപ്പ് വരുത്തും. കേവലം 0.08 സെക്കന്‍ഡുകള്‍ കൊണ്ട് തന്നെ സണ്‍റൂഫ് എയര്‍ബാഗ് പൂര്‍ണമായും പുറത്ത് വരും.

ലോകത്തെ ആദ്യ സണ്‍റൂഫ് എയര്‍ബാഗുമായി ഹ്യുണ്ടായി; ഇത് സുരക്ഷയുടെ പുതിയ മുഖം

പുതിയ സണ്‍റൂഫ് എയര്‍ബാഗ് ടെക്‌നോളജിയില്‍ 11 പേറ്റന്റുകളാണ് ഹ്യുണ്ടായി മൊബിസ് നേടാന്‍ ശ്രമിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #auto news #hatchback
English summary
Hyundai Develops The First Airbag System For Sunroofs. Read in Malayalam.
Story first published: Friday, October 27, 2017, 15:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X