വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

Written By:

ജീപ് കോമ്പസ് ഇന്ത്യയില്‍ എത്തിയിട്ട് നാല് മാസം പിന്നിടുമ്പോഴും വിപണിയില്‍ കോമ്പസിനായുള്ള പിടിവലിക്ക് ഇപ്പോഴും ഒട്ടും കുറവില്ല. എസ്‌യുവി ശ്രേണിയ്ക്ക് പുത്തന്‍ നിര്‍വചനം നല്‍കിയാണ് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യന്‍ നിര്‍മ്മിത കോമ്പസുകളെ വിപണിയില്‍ എത്തിച്ചത്.

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

പ്രതീക്ഷിച്ച പോലെ വിപണിയില്‍ തരംഗം തീര്‍ക്കാന്‍ ജീപ് കോമ്പസിന് സാധിച്ചു. ജീപ് ബ്രാന്‍ഡിംഗും അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ സുരക്ഷാ ഉറപ്പുമാണ് ഏറിയ പങ്ക് ഉപഭോക്താക്കളെയും കോമ്പസിലേക്ക് അടുപ്പിക്കുന്നത്.

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

എന്നാല്‍ എന്ത് മാത്രം സുരക്ഷിതമാണ് ജീപ് കോമ്പസ്? ഇതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പ്രചരിക്കുന്ന തകര്‍ന്ന കോമ്പസിന്റെ ചിത്രങ്ങള്‍ നല്‍കുന്നത്.

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

കഴിഞ്ഞ ദിവസം മുംബൈയില്‍ വെച്ച് അപകടത്തില്‍പ്പെട്ട ജീപ് കോമ്പസ് വീണ്ടും മോഡലിന്റെ സുരക്ഷ വെളിപ്പെടുത്തുകയാണ്. കറുത്ത് നിറത്തില്‍ ഒരുങ്ങിയ ജീപ് കോമ്പസ് ലിമിറ്റഡ് വേരിനയന്റാണ് അപകടത്തില്‍പ്പെട്ടത്.

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന കാര്‍ അപ്രതീക്ഷിതമായി കോമ്പസിന്റെ മുന്നിലേക്ക് കടന്നതാണ് അപകട കാരണം. പൊടുന്നനെ കടന്നുകയറിയ കാറിനെ വെട്ടിച്ച് കടക്കാന്‍ കോമ്പസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല.

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

കാറുമായുള്ള കൂട്ടിയിടിയില്‍ കോമ്പസിന്റെ ഡ്രൈവര്‍വശം പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

Trending On DriveSpark Malayalam:

സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

ഇടിയുടെ ആഘാതത്തില്‍ ബോണറ്റ് തകര്‍ന്ന് എഞ്ചിന്‍ പുറത്തേക്ക് തള്ളപ്പെട്ട നിലയിലാണുള്ളത്. കോമ്പസിന്റെ ഫ്രെയിമുമായി ബന്ധപ്പെട്ടുള്ള ക്രോസ് മെമ്പറും, റേഡിയേറ്ററും കൂട്ടിയിടിയില്‍ പുറത്ത് വന്നിട്ടുണ്ട്.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

അതേസമയം ശക്തമായ ഇടിയിലും ഡ്രൈവര്‍ വശത്തെ ടയറിന് സാരമായ തകരാര്‍ സംഭവിച്ചില്ല എന്നതും ശ്രദ്ധേയം. കോമ്പസില്‍ സഞ്ചരിച്ച യാത്രക്കാരെ പറ്റി ഏറെ വിവരങ്ങള്‍ ലഭ്യമല്ല.

മുന്‍നിര എയര്‍ബാഗുകള്‍ പുറത്ത് വന്നതും വിന്‍ഡ്ഷീല്‍ഡ് തകര്‍ന്നതും ഒഴികെ കോമ്പസിന്റെ അകത്തളത്ത് കാര്യമായ തകരാറുകള്‍ ദൃശ്യമല്ല.

Trending On DriveSpark Malayalam:

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

നൈട്രജന്‍ ടയറുകളുടെ ഗുണങ്ങളും ദോഷങ്ങളും

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതില്‍ കോമ്പസിന് സാധിച്ചിട്ടുണ്ടെന്ന സൂചനയാണ് നിലവില്‍ ലഭിക്കുന്നത്. അപകടം നിര്‍ഭാഗ്യകരമെങ്കിലും കോമ്പസിന്റെ സുരക്ഷയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നതും.

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

എന്തായാലും മുംബൈ അപകടവും കോമ്പസിന്റെ സുരക്ഷിതത്വത്തിലേക്കും ഉറപ്പിലേക്കുമുള്ള സൂചികയായി വിദഗ്ധര്‍ വിലയിരുത്തി കഴിഞ്ഞു. ഇലക്ട്രിക്ട്രോണിക്ക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന് ഒപ്പമുള്ള ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം എന്നിവ കോമ്പസ് വേരിയന്റുകളില്‍ ഉടനീളം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായാണ് ഒരുങ്ങുന്നത്.

വീണ്ടും ജീപ് കോമ്പസ് അപകടം; കരുത്ത് അറിയിച്ച് ഇന്ത്യന്‍ നിര്‍മ്മിത എസ്‌യുവി

നേരത്തെ ബംഗളൂരുവിലും സമാന രീതിയില്‍ അപകടപ്പെട്ട ജീപ് കോമ്പസ്, യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തിയിരുന്നു.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news #hatchback
English summary
Jeep Compass Crashed In Mumbai. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark