ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങി മഹീന്ദ്ര XUV500; സംഭവം ഇങ്ങനെ

Written By:

ദേശീയ പാതയില്‍ ട്രാക്ടറുകള്‍ കാരണമുള്ള അപകടങ്ങള്‍ വര്‍ധിക്കുകയാണ്. അടുത്തിടെ കര്‍ണാടകത്തില്‍ വെച്ച് മഹീന്ദ്ര XUV500 പൂര്‍ണമായി തകരാന്‍ കാരണവും ഇത്തരമൊരു ട്രാക്ടര്‍ അശ്രദ്ധമായി കടന്നുകയറിയതാണ്.

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

ചിക്ബലാപൂരില്‍ വെച്ചാണ് മഹീന്ദ്ര XUV500 ഉം എക്‌സ്‌കോര്‍ട്‌സ് ഫാംട്രാക്ക് ട്രാക്ടറും തമ്മില്‍ കൂട്ടിയിടിച്ചത്. അപകടത്തില്‍ മഹീന്ദ്ര XUV500 ന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

അതേസമയം ട്രാക്ടറിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ല എന്നതും ശ്രദ്ധേയം. അനന്ത്പൂരില്‍ നിന്നും ബംഗളൂരുവിലേക്ക് സഞ്ചരിച്ച XUV500 ആണ് ചിക്ബലാപൂരില്‍ അപകടത്തില്‍പ്പെട്ടത്.

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

റോഡിന്റെ ഇടത് വശം ചേര്‍ന്ന് നീങ്ങിയ ട്രാക്ടര്‍ മുന്നറിയിപ്പ് നല്‍കാതെ വലത് ലെയ്‌നിലേക്ക് തിരിഞ്ഞതാണ് അപകടകാരണം. വലത് ലെയ്‌നില്‍ കൂടി വേഗത്തില്‍ എത്തിയ XUV500 ന് ബ്രേക്കിംഗില്‍ പിഴച്ചു.

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

ട്രാക്ടറിനെ വെട്ടിച്ച് മാറാന്‍ XUV500 ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി. പിന്നാലെ ട്രാക്ടറിന്റെ ഒരുവശത്തേക്ക് മഹീന്ദ്ര XUV500 വന്നിടിക്കുകയായിരുന്നു.

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

ഇടിയുടെ ആഘാതത്തില്‍ XUV500 ന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നതായി ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

അതേസമയം കൃത്യസമയത്ത് എയര്‍ബാഗ് പുറത്ത് വന്നതിനാല്‍ എസ്‌യുവിയില്‍ സഞ്ചരിച്ചിരുന്ന യാത്രക്കാര്‍ ചെറിയ പരുക്കുകളോടെ രക്ഷപ്പെട്ടു.

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

ഇടിയില്‍ XUV500 ന്റെ ബോണറ്റ്, ബമ്പര്‍ എന്നിവ തകര്‍ന്നിട്ടുണ്ട്. സസ്‌പെന്‍ഷന്‍ തകര്‍ന്ന പശ്ചാത്തലത്തില്‍ റോഡിലേക്ക് കുത്തിയിറങ്ങിയ നിലയിലാണ് എസ്‌യുവി കാണപ്പെട്ടത്.

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

ട്രാക്ടറിന്റെ പിന്‍ടയറിലേക്ക് XUV500 വന്നിടിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്. ട്രാക്ടർ ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് സൂചന.

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

മിക്ക ട്രാക്ടറുകള്‍ക്കും അവയുടെ ട്രെയിലറുകള്‍ക്കും ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ബ്രേക്ക് ലൈറ്റുകളും ഇല്ലാത്തത് വലിയ അപകടഭീഷണികളാണ് ഉയര്‍ത്തുന്നത്.

ട്രാക്ടറിലേക്ക് ഇടിച്ചിറങ്ങിയ മഹീന്ദ്ര XUV500

കൂടാതെ ദേശീയ പാതകളില്‍ ഒന്നില്‍ കൂടുതല്‍ ട്രെയിലറുകളുമായ ട്രാക്ടറുകള്‍ നിരന്തരം ലെയ്ന്‍ മാറി സഞ്ചരിക്കുന്നതും പതിവാണ്. ഇതാണ് ഇവിടെ അപകടത്തിന് ഇടവരുത്തിയതും.

Image Source: TeamBHP

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news #hatchback
English summary
Mahindra XUV500 Crashes Into A Tractor. Read in Malayalam.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark