കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

Written By:

ഉത്സവകാലം മുന്നില്‍ കണ്ടാണ് മുന്‍നിര കാര്‍ നിര്‍മ്മാതാക്കള്‍ പുത്തന്‍ മോഡലുകളെ ഇന്ത്യന്‍ വിപണിയില്‍ ഒരുമിച്ച് അവതരിപ്പിച്ചത്. ബെസ്റ്റ്-ഇന്‍-ക്ലാസ് ഫീച്ചറുകളുമായി എത്തിയ ടാറ്റ നെക്‌സോണും, സ്‌കോഡയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവി കൊഡിയാക്കും, പുതിയ മാരുതി എസ്-ക്രോസ് ഫെയ്‌സ്‌ലിഫ്റ്റും ഈ അവസരം കൃത്യമായി മുതലെടുത്തു.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

അപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ ഈ വര്‍ഷം വേറെ പുതിയ കാറുകള്‍ വരില്ലേ? ഉത്സവലഹരി വിട്ടും മാറും മുമ്പെ പുതിയ ഒരുപിടി പുതിയ കാറുകളും വിപണിയില്‍ എത്താനിരിക്കുകയാണ്. നവംബര്‍ മാസം വിപണിയില്‍ എത്തുന്ന കാറുകളെ പരിശോധിക്കാം —

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി

അഞ്ചാം തലമുറ ഡിസ്‌കവറിയുമായി ഇന്ത്യന്‍ തീരമണയാന്‍ കാത്തിരിക്കുകയാണ് ലാന്‍ഡ് റോവര്‍. ഡിസ്‌കവറി സ്‌പോര്‍ടിന് മേലെയായി നിലകൊള്ളുന്ന ഡിസ്‌കവറി, കമ്പനിയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലാണ്.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

ബ്രിട്ടീഷ് നിര്‍മ്മാതാക്കളുടെ പുതിയ അലൂമിനിയം ഇന്‍ഫ്യൂസ്ഡ് ചാസി ടെക്‌നോളജിയാണ് പുത്തന്‍ ഡിസ്‌കവറിയുടെ പ്രധാന വിശേഷം. 3.0 ലിറ്റര്‍ പെട്രോള്‍, ടര്‍ബ്ബോ ഡീസല്‍ എഞ്ചിനുകളിലാണ് പുതിയ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി അണിനിരക്കുക.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

പെട്രോള്‍, ഡീസല്‍ എഞ്ചിനുകള്‍ യഥാക്രമം 255 bhp, 335 bhp എന്നിങ്ങനെയാണ് കരുത്ത് ഉത്പാദിപ്പിക്കുക. ഇരു എഞ്ചിന്‍ പതിപ്പുകളിലും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് കമ്പനി നല്‍കുന്നത്.

വരവ്: 2017 ഓക്ടോബര്‍ 28

വില: 71.38 ലക്ഷം രൂപ മുതല്‍ (എക്‌സ്-ഷോറൂം)

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

റെനോ ക്യാപ്ച്ചര്‍

പ്രീമിയം എസ്‌യുവിയുമായി ഇന്ത്യയില്‍ കളം മാറ്റി പിടിക്കാന്‍ റെനോ തയ്യാറായി കഴിഞ്ഞു. റെനോ നിരയില്‍ ഡസ്റ്ററിന് മേലെയായി ഇടംപിടിക്കുന്ന ക്യാപ്ച്ചര്‍ ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര XUV500, ടാറ്റ ഹെക്‌സ, ജീപ് കോമ്പസ് മോഡലുകളോടാണ് മത്സരിക്കുക.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

ഡസ്റ്ററില്‍ ഇടംപിടിക്കുന്ന എഞ്ചിനില്‍ തന്നെയാകും ക്യാപ്ച്ചറും അണിനിരക്കുക. 105 bhp കരുത്തും 142 Nm toruqe ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിനെയാകും റെനോ നല്‍കുക.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

അതേസമയം 109 bhp കരുത്തും 240 Nm toruqe ഉം ഏകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഇടംപിടിക്കും.

വരവ്: 2017 നവംബര്‍ 6

പ്രതീക്ഷിത വില: 10 ലക്ഷം രൂപ മുതല്‍ 14 ലക്ഷം രൂപ വരെ

Recommended Video - Watch Now!
[Malayalam] Mahindra KUV100 NXT Launched In India - DriveSpark
കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ്

സബ്-കോമ്പാക്ട് എസ്‌യുവിയില്‍ മത്സരം കനത്ത സാഹചര്യത്തിലാണ് പുതിയ ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുമായി ഫോര്‍ഡിന്റെ വരവ്.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

മാരുതി ബ്രെസ്സയില്‍ നിന്നും ടാറ്റ നെക്‌സോണില്‍ നിന്നും തുടരെ നേരിടുന്ന ഭീഷണി, ശ്രേണിയില്‍ ഫോര്‍ഡിന്റെ നിലനില്‍പിനെ തന്നെ അവതാളത്തിലാക്കിയിരിക്കുകയാണ്.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

ഫ്‌ളോട്ടിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഉള്‍പ്പെടെ ഒട്ടനവധി പ്രീമിയം ഫീച്ചറുകളാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ പ്രധാന ആകര്‍ഷണം.

Trending On DriveSpark Malayalam:

ബ്രേക്ക് പാഡുകള്‍ ഫലപ്രദമായി മാറ്റേണ്ടത് എപ്പോള്‍?

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

കൂടാതെ ഫോര്‍ഡിന്റെ പുതിയ 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനും മോഡലില്‍ ഒരുങ്ങും. 1.5 ലിറ്റര്‍ ഡീസല്‍, 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിനുകളും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റില്‍ ഫോര്‍ഡ് നല്‍കുമെന്നാണ് സൂചന.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

5 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്ക് ഒപ്പമാകും 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ പതിപ്പ് എത്തുക.

വരവ്: 2017 നവംബര്‍ 8

പ്രതീക്ഷിത വില: 7 ലക്ഷം രൂപ മുതല്‍ 9.5 ലക്ഷം രൂപ വരെ

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

മാരുതി സെലറിയോ എക്‌സ്

എഎംടി പതിപ്പ് ഒരുങ്ങിയ ആദ്യ ഇന്ത്യന്‍ കാറാണ് മാരുതി സെലറിയോ. ഇപ്പോള്‍ സെലറിയോയില്‍ പുത്തന്‍ പരീക്ഷണങ്ങളുമായി മാരുതി വീണ്ടും വരികയാണ്.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

സെലറിയോയുടെ ക്രോസ്ഓവര്‍ പതിപ്പ്, സെലറിയോ എക്‌സാണ് മാരുതിയുടെ പുതിയ സമര്‍പ്പണം. സെലറിയോയുടെ പരുക്കന്‍ സ്‌പോര്‍ടി അവതാരമാണ് സെലറിയോ എക്‌സ്.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

പുതുക്കിയ ബമ്പറുകളും, ഹണികോമ്പ് മെഷ് നേടിയ ഫ്രണ്ട് ഗ്രില്ലും, പുത്തന്‍ എയര്‍ഡാമുകളും സെലറിയോ എക്‌സിന്റെ മുഖച്ഛായയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

ക്രോസ്ഓവര്‍ മുഖത്തിന് പിന്തുണയേകുന്ന ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗും ബോഡിയില്‍ ഉടനീളം ഒരുങ്ങുന്നുണ്ട്. നിലവിലുള്ള 1.0 ലിറ്റര്‍, ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനില്‍ തന്നെയാകും സെലറിയോ എക്‌സും വന്നെത്തുക.

കച്ചമുറുക്കി മാരുതിയും, ഫോര്‍ഡും; നവംബര്‍ മാസം വിപണിയില്‍ എത്താനിരിക്കുന്ന കാറുകള്‍

5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളെ മോഡലില്‍ മാരുതി നല്‍കും. ക്രോസ്ഓവര്‍ ടാഗിന്റെ പശ്ചത്താലത്തില്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് നേടിയാകും സെലറിയോ എക്‌സ് എത്തുക.

പ്രതീക്ഷിത വരവ്: 2017 നവംബര്‍ അവസാനത്തോടെ

പ്രതീക്ഷിത വില: 4.5 ലക്ഷം രൂപ മുതല്‍ 5.5 ലക്ഷം രൂപ വരെ

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

English summary
New Car Launches In November 2017. Read in Malayalam.
Story first published: Saturday, October 28, 2017, 13:58 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark