കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

Written By:

കാത്തിരിപ്പിനൊടുവില്‍ റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 9.99 ലക്ഷം രൂപ പ്രാരംഭവിലയിലാണ് റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍ എത്തിയിരിക്കുന്നത്. റെനോയുടെ ക്യാപ്ച്ചര്‍ ആപ്പ് മുഖേന പുതിയ ക്രോസ്ഓവര്‍ എസ്‌യുവിയെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

25,000 രൂപയാണ് റെനോ ക്യാപ്ച്ചറിന്റെ ബുക്കിംഗ് തുക. ഹ്യുണ്ടായി ക്രെറ്റ, ടാറ്റ ഹെക്‌സ എന്നിവരെ വെല്ലുവിളിച്ചാണ് പ്രീമിയം ക്രോസ്ഓവര്‍ ക്യാപ്ച്ചറിനെ റെനോ അണിനിരത്തുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

മൂണ്‍ലൈറ്റ് സില്‍വര്‍, പ്ലാനറ്റ് ഗ്രെയ്, കയെനി ഓറഞ്ച്, മഹാഗണി ബ്രൗണ്‍, പേള്‍ വൈറ്റ് എന്നീ അഞ്ച് നിറഭേദങ്ങളിലാണ് പുതിയ റെനോ ക്യാപ്ച്ചര്‍ ലഭ്യമാവുക.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

റെനോ ക്യാപ്ച്ചര്‍ വില

നാല് വേരിയന്റുകളിലായാണ് ക്യാപ്ച്ചറിനെ റെനോ ഒരുക്കിയിരിക്കുന്നത്. ഡീസല്‍ പതിപ്പില്‍ മാത്രമാണ് ടോപ് വേരിയന്റ് പ്ലാറ്റീന്‍ ലഭ്യമാവുക. 9.99 ലക്ഷം രൂപയുടെ പ്രാരംഭവില ഒരുങ്ങുന്നത് ബേസ് RXE പെട്രോള്‍ പതിപ്പിലാണ്.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

11.39 ലക്ഷം രൂപ പ്രൈസ്ടാഗിലാണ് ക്യാപ്ച്ചര്‍ ഡീസല്‍ പതിപ്പ് ആരംഭിക്കുന്നത്.

Variant Name Price
RXE (Petrol) Rs 9.99 lakh
RXE (Diesel) Rs 11.39 lakh
RXL (Petrol) Rs 11.07 lakh
RXL (Diesel) Rs 12.47 lakh
RXT (Petrol) Rs 11.69 lakh
RXT (Diesel) Rs 13.09 lakh
Platine (Diesel) Rs 13.88 lakh
കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

റെനോ ക്യാപ്ച്ചര്‍ ഫീച്ചര്‍

പെട്രോള്‍, ഡീസല്‍ പതിപ്പുകളിലായി എത്തുന്ന ക്യാപ്ച്ചറില്‍ 1.5 ലിറ്റര്‍ എഞ്ചിനുകളെയാണ് റെനോ അണിനിരത്തുന്നത്. ഡസ്റ്റര്‍ എസ്‌യുവിയില്‍ നിന്നും കടമെടുത്ത പെട്രോള്‍, ഡീസല്‍ എഞ്ചിനുകളാണ് ക്യാപ്ച്ചറില്‍ ഒരുങ്ങുന്നതും.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

5,600 rpm ല്‍ 105 bhp കരുത്തും 4,000 rpm ല്‍ 142 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഇടംപിടിക്കുന്നത്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

അതേസമയം 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ക്യാപ്ച്ചര്‍ ഡീസല്‍ എഞ്ചിനില്‍ ഒരുങ്ങുന്നത്. 4,000 rpm ല്‍ 119 bhp കരുത്തും 1,750 rpm ല്‍ 240 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് ഡീസല്‍ എഞ്ചിന്‍.

Recommended Video - Watch Now!
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

4,329 mm നീളവും, 1,813 mm വീതിയും, 1,619 mm ഉയരവുമാണ് റെനോ ക്യാപ്ച്ചറിനുള്ളത്. 2,673 mm നീളമേറിയതാണ് വീല്‍ബേസ്. 210 mm ആണ് ക്യാപ്ച്ചറിന്റെ ഗ്രൗണ്ട് ക്ലിയറന്‍സും. 50 ലിറ്ററാണ് റെനോ ക്യാപ്ച്ചറിന്റെ ഇന്ധനശേഷി. 310 ലിറ്ററാണ് റെനോ ക്യാപ്ച്ചറിന്റെ ബൂട്ട് കപ്പാസിറ്റിയും.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

റെനോ ക്യാപ്ച്ചര്‍ ഡിസൈന്‍

സമകാലിക യൂറോപ്യന്‍ ഡിസൈന്‍ ഭാഷയാണ് ക്യാപ്ച്ചറില്‍ റെനോ പാലിച്ചിട്ടുള്ളത്. ഗ്രില്ലില്‍ ഒരുങ്ങിയ വലുപ്പമേറിയ റെനോ ബാഡ്ജും, ഫുള്‍-എല്‍ഇഡി ഹെഡ്‌ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം വരയുമാണ് ഫ്രണ്ട് പ്രൊഫൈല്‍ ഹൈലൈറ്റ്.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

എല്‍ഇഡി യൂണിറ്റുകളായും പ്രവര്‍ത്തിക്കുന്ന വലിയ C-Shaped ഫോഗ് ലാമ്പുകളാണ് ഫ്രണ്ട് ബമ്പറില്‍ ഒരുങ്ങുന്നത്. ഒരല്‍പം പുറത്തേക്ക് തള്ളി നില്‍ക്കുന്ന വീല്‍ ആര്‍ച്ചുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്യാരക്ടര്‍ ലൈനും ക്യാപ്ച്ചറിന്റെ ഡിസൈന്‍ വിശേഷമാണ്.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

17 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളാണ് വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ ഇടംപിടിക്കുന്നത്. CShaped ലൈറ്റ് പാറ്റേണോട് കൂടിയ എല്‍ഇഡി ടെയില്‍ലൈറ്റുകളാണ് റിയര്‍ എന്‍ഡില്‍ ശ്രദ്ധേയം.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

പുത്തന്‍ ഡ്യൂവല്‍-ടോണ്‍ ബ്ലാക് ആന്‍ഡ് വൈറ്റ് തീമാണ് ക്യാപ്ച്ചറിന്റെ അകത്തളത്ത് ഒരുങ്ങുന്നത്. ക്യാപ്ച്ചറിന്റെ ടോപ് വേരിയന്റുകളില്‍ ഗോള്‍ഡ്, വൈറ്റ് ഇന്‍സേര്‍ട്ടുകളും റെനോ നല്‍കുന്നുണ്ട്.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

ഡിജിറ്റല്‍ സ്പീഡോമീറ്ററും ട്വിന്‍-പോഡ് ഡിസൈന്‍ നേടിയ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററും ക്യാപ്ച്ചറിന്റെ ഇന്റീരിയര്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും. പിയാനൊ ബ്ലാക് ഫിനിഷ് നേടിയ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേയില്‍ ബ്ലൂടൂത്ത് കണക്ടിവിറ്റി, വോയിസ് റെക്കഗ്നീഷന്‍, നാവിഗേഷന്‍ സപ്പോര്‍ട്ട് എന്നിവ ഒരുങ്ങുന്നുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; റെനോ ക്യാപ്ച്ചര്‍ ഇന്ത്യയില്‍, വില 9.99 ലക്ഷം രൂപ - അറിയേണ്ടതെല്ലാം

ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിക്ക് ഒപ്പമുള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് എന്നിവയാണ് റെനോ ക്യാപ്ച്ചറിന്റെ സുരക്ഷാ മുഖം.

കൂടുതല്‍... #renault #റെനോ #suv #new launch #flashback 2017
English summary
Renault Captur Launched In India; Prices Start At Rs 9.99 Lakhs - 7 Models & 5 Colours Available. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark