ഇനി നാനോ വേണ്ടെന്ന് ടാറ്റയോട് ഡീലര്‍മാര്‍; ഓര്‍ഡറുകൾ നിര്‍ത്താന്‍ കാരണം ഇതാണ്

Written By:

സാധാരണക്കാരന്റെ കാര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുക ലക്ഷ്യമിട്ടാണ് നാനോയുമായി ടാറ്റ വിപണിയില്‍ എത്തിയത്. 'ഏറ്റവും വില കുറഞ്ഞ കാര്‍' എന്ന വിശേഷണത്തോടെ വിപണിയില്‍ കളം നിറഞ്ഞ നാനോയ്ക്ക് പക്ഷെ ടാറ്റയുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാന്‍ സാധിച്ചില്ല.

To Follow DriveSpark On Facebook, Click The Like Button
ടാറ്റ നാനോയ്ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ ഡീലര്‍മാര്‍ നിര്‍ത്തി വെച്ചു - കാരണം ഇതാണ്

ഇപ്പോള്‍ ഏറ്റവും കുറവ് വില്‍ക്കപ്പെടുന്ന കാര്‍, പ്രതിമാസം ഏറ്റവും കുറവ് ഉത്പാദിപ്പിക്കപ്പെടുന്ന കാറുകളുടെ പട്ടികയിലും ടാറ്റോ നാനോ മുന്‍പന്തിയിലാണ്.

ടാറ്റ നാനോയ്ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ ഡീലര്‍മാര്‍ നിര്‍ത്തി വെച്ചു - കാരണം ഇതാണ്

കമ്പനിയുടെ സാനന്ത് പ്ലാന്റില്‍ നിന്നും ശരാശരി രണ്ട് നാനോകള്‍ മാത്രമാണ് പ്രതിദിനം പുറത്ത് വരുന്നത്. ഇത് തന്നെ നാനോയുടെ ഭാവി വെളിപ്പെടുത്തുകയാണ്.

ടാറ്റ നാനോയ്ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ ഡീലര്‍മാര്‍ നിര്‍ത്തി വെച്ചു - കാരണം ഇതാണ്

വിപണില്‍ നാനോയ്ക്ക് വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം നന്നെ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മൂന്ന് മാസമായി രാജ്യത്തെ മിക്ക ഡീലര്‍ഷിപ്പുകളും കുഞ്ഞന്‍ ഹാച്ച്ബാക്കിന്റെ ഓര്‍ഡര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ടാറ്റ നാനോയ്ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ ഡീലര്‍മാര്‍ നിര്‍ത്തി വെച്ചു - കാരണം ഇതാണ്

ഒപ്പം ഷോറൂമുകളില്‍ ടിയാഗൊ, ടിഗോര്‍, ഹെക്‌സ, നെക്‌സോണ്‍ മോഡലുകള്‍ മാത്രമാണ് മുഖ്യധാരയില്‍ പ്രദര്‍ശിപ്പിക്കപ്പെടുന്നത്.

Trending On DriveSpark Malayalam:

ട്രാഫിക് ചെക്കിംഗിനെ ഭയക്കേണ്ടതില്ല; നിങ്ങളുടെ അവകാശങ്ങള്‍ ഇതൊക്കെ

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

Recommended Video
[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
ടാറ്റ നാനോയ്ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ ഡീലര്‍മാര്‍ നിര്‍ത്തി വെച്ചു - കാരണം ഇതാണ്

കഴിഞ്ഞ ഓഗസ്റ്റ് മാസം 180 നാനോകളെ മാത്രമാണ് 630 വില്‍പന ഔട്ട്‌ലെറ്റുകളിലേക്കായി ടാറ്റ മോട്ടോര്‍സ് വിതരണം ചെയ്തത്. 2016 ഓഗസ്റ്റ് മാസം 711 നാനോകളെയാണ് ടാറ്റ വിതരണം ചെയ്തിരുന്നത് എന്നതും ശ്രദ്ധേയം.

ടാറ്റ നാനോയ്ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ ഡീലര്‍മാര്‍ നിര്‍ത്തി വെച്ചു - കാരണം ഇതാണ്

2017 സെപ്തംബര്‍ മാസം 127 യൂണിറ്റ് നാനോകളെ ഉത്പാദിപ്പിച്ച ടാറ്റ, ഒക്ടോബര്‍ മാസത്തില്‍ 57 നാനോകളെ മാത്രമാണ് വിപണിയില്‍ എത്തിച്ചത്.

ടാറ്റ നാനോയ്ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ ഡീലര്‍മാര്‍ നിര്‍ത്തി വെച്ചു - കാരണം ഇതാണ്

38 bhp കരുത്തും 51 Nm torque ഉം ഉത്പാദിപ്പിക്കുന്ന 624 സിസി പാരലല്‍ ട്വിന്‍ എഞ്ചിനിലാണ് ടാറ്റ നാനോ അണിനിരക്കുന്നത്. സിവിടി, 4 സ്പീഡ് ഗിയര്‍ബോക്‌സ് ഓപ്ഷനുകളും നാനോയില്‍ ടാറ്റ ലഭ്യമാക്കുന്നുണ്ട്.

ടാറ്റ നാനോയ്ക്ക് വേണ്ടിയുള്ള ഓര്‍ഡറുകള്‍ ഡീലര്‍മാര്‍ നിര്‍ത്തി വെച്ചു - കാരണം ഇതാണ്

അതേസമയം, നാനോയുടെ പുതിയ ഇലക്ട്രിക് പതിപ്പ് വിപണിയില്‍ ഉടന്‍ അവതരിക്കാനിരിക്കുകയാണ്. ജയം ഓട്ടോമോട്ടീവുമായുള്ള സംയുക്ത പങ്കാളിത്തത്തിലാണ് ഇലക്ട്രിക് നാനോ വിപണിയില്‍ എത്തുക.

ഇനി നാനോയെ വേണ്ടെന്ന് ടാറ്റയോട് ഡീലർമാർ

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ് കമ്പനിയാണ് നാനോയുടെ ഇലക്ട്രിക് പതിപ്പിനെ ഉത്പാദിപ്പിക്കുക. എഞ്ചിനും ട്രാന്‍സ്മിഷനുമില്ലാത്ത നാനോയുടെ ബോഡി ഷെല്ലുകളെ കോയമ്പത്തൂര്‍ കമ്പനിക്ക് ടാറ്റ വിതരണം ചെയ്യും.

ഇനി നാനോയെ വേണ്ടെന്ന് ടാറ്റയോട് ഡീലർമാർ

ടാറ്റ കാറുകളുടെ സ്‌പോര്‍ടിയര്‍ പതിപ്പുകളെ വികസിപ്പിക്കുന്നതിന് വേണ്ടി അടുത്തിടെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി ജയം ഓട്ടോമോട്ടീവ് സംയുക്ത പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്.

ഇനി നാനോയെ വേണ്ടെന്ന് ടാറ്റയോട് ഡീലർമാർ

നിലവില്‍ ജയം ബ്രാന്‍ഡിന് കീഴിലാണ് നാനോയുടെ ഇലക്ട്രിക് പതിപ്പ് നിയോ എത്തുക. എന്നാൽ ഭാവിയില്‍ നിയോയുടെ സ്വന്തം പതിപ്പിനെ ടാറ്റ പുറത്തിറക്കുമെന്നാണ് സൂചന.

Source: BS

കൂടുതല്‍... #auto news #tata #hatchback #ടാറ്റ
English summary
Tata Dealers Stop Placing Orders For The Nano. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark