പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

Written By:

ഇലക്ട്രിക് കാറുകളിലേക്ക് കടക്കാന്‍ ടാറ്റയ്ക്ക് എന്തിനാണ് ഇത്ര തിടുക്കം? നാനോയ്ക്കും, ടിയാഗൊയ്ക്കും, ടിഗോറിനും, ഹെക്‌സയ്ക്കും ഒരുപോലെ ഇലക്ട്രിക് പതിപ്പുകളെ നല്‍കാനുള്ള ടാറ്റയുടെ നീക്കത്തില്‍ വിപണി അമ്പരന്ന് നില്‍ക്കുകയാണ്.

To Follow DriveSpark On Facebook, Click The Like Button
പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാനോയുടെ ഇലക്ട്രിക് പതിപ്പ് നവംബര്‍ 28 ന് വിപണിയില്‍ എത്തും. ജയം നിയോ എന്നാകും പുതിയ നാനോ ഇലക്ട്രിക് പതിപ്പിന്റെ പേര്.

പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള ജയം ഓട്ടോമോട്ടീവ് കമ്പനിയാണ് നാനോയുടെ ഇലക്ട്രിക് പതിപ്പിനെ ഉത്പാദിപ്പിക്കുക. എഞ്ചിനും ട്രാന്‍സ്മിഷനുമില്ലാത്ത നാനോയുടെ ബോഡി ഷെല്ലുകളെ കോയമ്പത്തൂര്‍ കമ്പനിക്ക് ടാറ്റ വിതരണം ചെയ്യും.

പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

ടാറ്റ കാറുകളുടെ സ്‌പോര്‍ടിയര്‍ പതിപ്പുകളെ വികസിപ്പിക്കുന്നതിന് വേണ്ടി അടുത്തിടെയാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളുമായി ജയം ഓട്ടോമോട്ടീവ് സംയുക്ത പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടത്.

പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

നിലവില്‍ ജയം ബ്രാന്‍ഡിന് കീഴിലാണ് നാനോയുടെ ഇലക്ട്രിക് പതിപ്പ് നിയോ എത്തുകയെങ്കിലും ഭാവിയില്‍ നിയോയുടെ സ്വന്തം പതിപ്പിനെ ടാറ്റ പുറത്തിറക്കും.

Recommended Video
[Malayalam] Datsun rediGO Gold 1.0-Litre Launched In India - DriveSpark
പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഭിമുഖ്യത്തിലാകും ജയം നിയോ ഔദ്യോഗികമായി അവതരിക്കുക.

Trending On DriveSpark Malayalam:

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

ഇലക്ട്ര ഇവിയില്‍ നിന്നുമുള്ള ഇലക്ട്രിക് മോട്ടോറാണ് നിയോയില്‍ ഒരുങ്ങുക. ഇലക്ട്രിക് പവര്‍ട്രെയിനുകളുടെയും ബാറ്ററി പാക്കുകളുടെയും ഉത്പാദനത്തിന് പ്രശസ്തമാണ് ഇലക്ട്ര ഇവി കമ്പനി.

പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

22.6 bhp കരുത്തേകുന്ന 48 V ഇലക്ട്രിക് സംവിധാനത്തിലാകും ജയം നിയോ പ്രവര്‍ത്തിക്കുക. 800 കിലോഗ്രാമാണ് പുത്തന്‍ നിയോയുടെ ഭാരം.

പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

റിപ്പോര്‍ട്ടുകള്‍ പ്രകാരം ARAI ടെസ്റ്റില്‍ 200 കിലോമീറ്റര്‍ ദൂരപരിധിയാണ് പൂര്‍ണ ചാര്‍ജ്ജില്‍ ജയം നിയോ കാഴ്ചവെച്ചത്. അതേസമയം എസി, യാത്രികര്‍ എന്നീ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 140 കിലോമീറ്റര്‍ ദൂരപരിധിയാണ് ഒറ്റച്ചാര്‍ജ്ജില്‍ ജയം നിയോ നല്‍കിയതും.

പുത്തന്‍ പേരില്‍ ടാറ്റ നാനോയുടെ ഇലക്ട്രിക് പതിപ്പ്!

ടാറ്റ ബാഡ്ജിംഗ് ഇല്ലാതെയാകും ജയം നിയോ വന്നെത്തുക. എന്നാല്‍ നിയോയുടെ വശങ്ങളില്‍ ഇലക്ട്ര ഇവിയുടെ ബഡ്ജിംഗ് ഇടംപിടിക്കും. ആദ്യ ഘട്ടത്തില്‍ 400 നിയോകളെ ടാക്‌സി സേവനമായ ഓല ക്യാബുകള്‍ക്ക് ജയം വിതരണം ചെയ്യും.

Source: Autocar India

Trending On DriveSpark Malayalam:

പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍

ഇഷ്ടം ബൈക്കിനോട്, എന്നാല്‍ കിട്ടിയത് കാറും; ഇത് മാരുതി 800 കൊണ്ടൊരു ബൈക്ക്

കൂടുതല്‍... #tata #ടാറ്റ #hatchback
English summary
Tata Electric Nano will be launched as the Jayem Neo. Read in Malayalam.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark