സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

Written By:

വിപണിയില്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുന്ന ഓരോ മോഡലും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് അപകടങ്ങളില്‍ അകപ്പെടുമ്പോഴാണ്. നിര്‍മ്മാതാക്കള്‍ ഉയര്‍ത്തുന്ന അവകാശ വാദങ്ങള്‍ പാലിക്കാന്‍ കാറുകള്‍ക്ക് ശേഷിയുണ്ടോ എന്ന് വിലയിരുത്തുന്നതും നിര്‍ഭാഗ്യകരമായ ഇത്തരം അപകടങ്ങള്‍ മുഖേനയാണ്.

To Follow DriveSpark On Facebook, Click The Like Button
വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയുടെ കാര്യത്തില്‍ സംഭവിക്കുന്നതും ഇതാണ്. ഇടവേളകളില്‍ നടക്കുന്ന റോഡ് അപകടങ്ങളില്‍ ടാറ്റ കാറുകള്‍ തങ്ങളുടെ കരുത്ത് തെളിയിച്ച് കൊണ്ടിരിക്കുകയാണ്.

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

ഫ്‌ളാഗ്ഷിപ് എസ്‌യുവി ഹെക്‌സ മുതല്‍ എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ടിയാഗൊ വരെ ടാറ്റയുടെ സുരക്ഷയ്ക്ക് ഉദ്ദാഹരണം നല്‍കി കഴിഞ്ഞു. അടുത്തിടെ കൊല്ലത്ത് വെച്ച് അപകടത്തില്‍ പെട്ട ടിയാഗൊ പറഞ്ഞുവെയ്ക്കുന്നതും ടാറ്റയുടെ സുരക്ഷയെ പറ്റിയാണ്.

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

അപ്രതീക്ഷിതമായി വഴിയാത്രികൻ കുറുകെ ചാടിയതാണ് അപകടത്തിന് കാരണം. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാര്‍ സഞ്ചരിക്കവെയാണ് അപകടം.

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടിയാഗൊ, റോഡില്‍ നിന്നും തെന്നിമാറി മതിലിലേക്ക് ചെന്നിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ ടിയാഗൊയെയാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

60 കിലോമീറ്റര്‍ വേഗതയില്‍ തലകീഴായി മറിഞ്ഞിട്ടും ടിയാഗൊയക്ക് കാര്യമായ തകരാര്‍ സംഭവിച്ചില്ല. കൂടാതെ കാറില്‍ യാത്ര ചെയ്തിരുന്ന യാത്രാക്കാര്‍ പരുക്കുകള്‍ ഇല്ലാതെയാണ് പുറത്തെത്തിയത് എന്നതും ശ്രദ്ധേയം.

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

ഇതാദ്യമായല്ല, ടാറ്റയുടെ സുരക്ഷയ്ക്ക് ടിയാഗൊ ഹാച്ച്ബാക്ക് മാതൃകയേകുന്നത്. നേരത്തെ, താനെയില്‍ വെച്ചുണ്ടായ സമാന അപകടത്തിലും ടിയാഗൊ കരുത്ത് തെളിയിച്ചിരുന്നു.

Recommended Video
[Malayalam] Tata Tiago XTA AMT Launched In India - DriveSpark
വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

കോരിച്ചൊരിയുന്ന മഴയില്‍ അമിത വേഗതയില്‍ സഞ്ചരിച്ച ടിയാഗൊ ഡിവൈഡറില്‍ ചെന്ന് ഇടിച്ചാണ് അപകടമുണ്ടായത്. അന്നും ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തലകീഴായാണ് വീണത്.

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

അതേസമയം, ഇടിയുടെ ആഘാതത്തെ പ്രതിരോധിച്ച ടിയാഗൊയുടെ A-Pillar, യാത്രാക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തി.

Trending On DriveSpark Malayalam:

ഡ്രൈവിംഗിന് മുമ്പ് എഞ്ചിന്‍ സ്റ്റാര്‍ട്ട് ചെയ്ത് 'ചൂടാക്കുന്നത്' ശരിയോ, തെറ്റോ?

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

തുടരെയുള്ള അപകടങ്ങളും അവയെ അതിജീവിക്കുന്ന ടാറ്റ കാറുകളുടെയും പശ്ചാത്തലത്തില്‍, ദൃഢതയാര്‍ന്ന സുരക്ഷയാണ് ടാറ്റ ഉറപ്പ് വരുത്തുകയെന്ന വിശ്വാസം ഉപഭോക്താക്കള്‍ക്ക് ഇടയില്‍ ഇപ്പോള്‍ ശക്തമാവുകയാണ്.

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

ടാറ്റയുടെ പുതുതലമുറ അടിത്തറയില്‍ ഒരുങ്ങുന്ന ടിയാഗൊ ഹാച്ച്ബാക്ക്, ശ്രേണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളില്‍ ഒന്നാണ്.

വാക്ക് പാലിച്ച് ടാറ്റ; ഇടിയിലും കരുത്ത് കാട്ടി ടിയാഗൊ ഹാച്ച്ബാക്ക്

പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാകുന്ന ടിയാഗൊ ഹാച്ച്ബാക്കിനെ, 3.33 ലക്ഷം രൂപ ആരംഭവിലയിലാണ് ടാറ്റ അണിനിരത്തുന്നത്.

Image Source: Rushlane

English summary
Tata Tiago Crash In Kerala. Read in Malayalam.
Please Wait while comments are loading...

Latest Photos