ടിഗോറിന്റെ ഇലക്ട്രിക് പതിപ്പ് ഒരുങ്ങി; പുതിയ സെഡാനില്‍ ടാറ്റ ഒരുക്കിയിരിക്കുന്ന വിശേഷങ്ങള്‍ ഇങ്ങനെ
എത്രയും പെട്ടെന്ന് ഇലക്ട്രിക് കാറുകളുമായി വിപണി നിറയാനാണ് ഇന്ത്യന്‍ നിര്‍മ്മാതാക്കളായ ടാറ്റയുടെ ശ്രമം. നിലവില്‍ മഹീന്ദ്ര മാത്രം കൈയ്യടക്കിയിട്ടുള്ള ഇലക്ട്രിക് കാര്‍ ശ്രേണിയിലേക്കുള്ള ടാറ്റയുടെ ചുവട് വെയ്പിനെ പ്രതീക്ഷയോടെയാണ് വിപണി ഉറ്റുനോക്കുന്നതും.

ഇതിന്റെ ആദ്യപടിയായി ടിഗോര്‍ കോമ്പാക്ട് സെഡാന്റെ ഇലക്ട്രിക് പതിപ്പിനെ ടാറ്റ ഒരുക്കി കഴിഞ്ഞതായാണ് സൂചന. ഇലക്ട്രിക് സൊഡന്‍ ശ്രേണിയില്‍ മഹീന്ദ്ര ഇവെരിറ്റോയ്ക്കുള്ള എതിരാളിയാണ് ടിഗോര്‍ ഇലക്ട്രിക് പതിപ്പ്.

ഓട്ടോമോട്ടീവ് റിസര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ARAI) യുടെ രേഖകളില്‍ നിന്നും പുതിയ ടിഗോര്‍ ഇലക്ട്രിക് സെഡാന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

രേഖകള്‍ പ്രകാരം 40 bhp പരമാവധി കരുത്തേകുന്ന ഇലക്ട്രിക് മോട്ടോറാണ് പുതിയ ടിഗോറില്‍ ഒരുങ്ങുക. 2+3 സീറ്റിംഗ് വ്യവസ്ഥയിലുള്ള ഇലക്ട്രിക് പതിപ്പില്‍ അഞ്ച് യാത്രക്കാര്‍ക്ക് സുഗമമായി യാത്ര ചെയ്യാം.

1,516 കിലോഗ്രാമാണ് ടാറ്റ ടിഗോര്‍ ഇലക്ട്രിക് പതിപ്പിന്റെ ഭാരം. മഹീന്ദ്ര ഇവെരിറ്റോയിലും 200 കിലോഗ്രാം ഭാരക്കുറവിലാണ് ടിഗോര്‍ ഇലക്ട്രിക്കിനെ ടാറ്റ അണിനിരത്തുക എന്നതും ശ്രദ്ധേയം.

ഫുള്‍ ചാര്‍ജ്ജില്‍ 120 കിലോമീറ്റര്‍ മുതല്‍ 150 കിലോമീറ്റര്‍ വരെയാണ് ടിഗോര്‍ ഇലക്ട്രിക് പതിപ്പില്‍ ലഭ്യമായ ഡ്രൈവിംഗ് റേഞ്ച്.
Trending On DriveSpark Malayalam:
സുരക്ഷ പാഴ്‌വാക്കല്ലെന്ന് വീണ്ടും ടാറ്റ; ഇടിയിലും അടിപതറാതെ ടിയാഗൊ
ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

അതേസമയം ചാര്‍ജ്ജിംഗ് സമയം, ബാറ്ററി മാറ്റേണ്ട കാലവധി എന്നിവ സംബന്ധിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ നിലവില്‍ ലഭ്യമല്ല. അടുത്തിടെയാണ് 10,000 ഇലക്ട്രിക് കാറുകള്‍ക്കുള്ള കേന്ദ്ര കരാര്‍ ടാറ്റ സ്വന്തമാക്കിയത്.
Recommended Video


കരാര്‍ പ്രകാരം ആദ്യ ഘട്ടത്തില്‍ 350 ഇലക്ട്രിക് കാറുകളെ കേന്ദ്ര സര്‍ക്കാരിന് ടാറ്റ നല്‍കും.
Trending On DriveSpark Malayalam:
പുതിയ കാര്‍ വാങ്ങാന്‍ പദ്ധതിയുണ്ടോ? കാറില്‍ ഉറപ്പായും ഇടംപിടിക്കേണ്ട 5 സുരക്ഷാ ഫീച്ചറുകള്‍
ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

ടിഗോറിന് പുറമെ മറ്റ് മോഡലുകളുടെ ഇലക്ട്രിക് പതിപ്പുകളെയും അണിയറയില്‍ ടാറ്റ ഒരുക്കുന്നുണ്ട്. ടിയാഗൊ ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പിനെയും അടുത്തിടെ ടാറ്റ കാഴ്ചവെച്ചിരുന്നു.

ഒപ്പം കോയമ്പത്തൂരില്‍ വെച്ച് ക്യാമറ പകര്‍ത്തിയ നാനോ ഇലക്ട്രിക് പതിപ്പിന്റെ ചിത്രങ്ങള്‍, ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ രഹസ്യ നീക്കവും വെളിപ്പെടുത്തി.

എന്തായാലും നാനോ ഇലക്ട്രിക് പതിപ്പിനെയാകും ടാറ്റ ആദ്യം വിപണിയില്‍ അവതരിപ്പിക്കുക എന്നാണ് സൂചന. നാനോയ്ക്ക് പിന്നാലെയാകും ടിഗോര്‍, ടിയാഗൊ ഇലക്ട്രിക് പതിപ്പുകള്‍ വന്നെത്തുക.

അതേസമയം ഇലക്ട്രിക് കാറുകള്‍ക്ക് വേണ്ടിയുള്ള ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളുടെ അഭാവമാകും വിപണിയില്‍ ഇലക്ട്രിക് പതിപ്പുകള്‍ നേരിട്ടേക്കാവുന്ന പ്രധാന വെല്ലുവിളി.

പ്രധാന നഗരങ്ങളില്‍ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളെ സ്ഥാപിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ച് തുടങ്ങിയതേയുള്ളു.
Trending DriveSpark YouTube Videos
Subscribe To DriveSpark Malayalam YouTube Channel - Click Here


Click it and Unblock the Notifications








