ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വില വര്‍ധിപ്പിക്കുന്നു

By Dijo Jackson

സ്‌കോഡയ്ക്കും ഹോണ്ടയ്ക്കും പിന്നാലെ ജാപ്പനീസ് നിര്‍മ്മാതാക്കളായ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു. 2018 ജനുവരി ഒന്ന് മുതല്‍ ടൊയോട്ട കാറുകളുടെ വില മൂന്ന് ശതമാനം വര്‍ധിക്കുമെന്ന് കമ്പനി വ്യക്തമാക്കി.

ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

ഉത്പാദനചെലവ് വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ ടൊയോട്ട തീരുമാനിച്ചിരിക്കുന്നത്.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

നിലവില്‍ എത്തിയോസ് ലിവ, എത്തിയോസ് സെഡാന്‍, കൊറോള ആള്‍ട്ടിസ്, കാമ്രി ഹൈബ്രിഡ്, ഫോര്‍ച്യൂണര്‍ എസ്‌യുവി, ഇന്നോവ ക്രിസ്റ്റ എംപിവി, ലാന്‍ഡ് ക്രൂയിസര്‍ നിര, പ്രിയുസ് ഹൈബ്രിഡ് എന്നിവ ഉള്‍പ്പെടുന്നതാണ് ടൊയോട്ടയുടെ ഇന്ത്യന്‍ നിര.

ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

മൂന്ന് ശതമാനം വര്‍ധനവിന്റെ പശ്ചാത്തലത്തില്‍ എന്‍ട്രി-ലെവല്‍ എത്തിയോസ് ലിവയില്‍ 16,000 രൂപ വരെയാകും വിലവര്‍ധനവ് രേഖപ്പെടുത്തുക. പ്രചാരമേറിയ ഫോര്‍ച്യൂണര്‍ എസ്‌യുവിയില്‍ 81,000 രൂപയുടെ വിലവര്‍ധനവാണ് പ്രാബല്യത്തില്‍ വരിക.

ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

അതേസമയം വര്‍ഷാവസാന ഓഫറുകളുമായി ടൊയോട്ട വിപണിയില്‍ സജ്ജീവമാണ്.

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

കാര്‍ തകരാറിലാക്കുന്ന 10 ഡ്രൈവിംഗ് ശീലങ്ങള്‍

ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

'റിമമ്പര്‍ ഡിസംബര്‍ ക്യാമ്പയിന്റെ' ഭാഗമായി നൂറ് ശതമാനം ഓണ്‍-റോഡ് ഫിനാന്‍സ്, 4.99 ശതമാനം എന്ന പ്രത്യേക പലിശ നിരക്ക്, പ്രത്യേക ഇഎംഐ പാക്കേജ് ഉൾപ്പെടുന്ന ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ടൊയോട്ട ലഭ്യമാക്കുന്നുണ്ട്.

Recommended Video

Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

40,000 രൂപ മുതല്‍ 90,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് വര്‍ഷാവസാന ഓഫറുകളുടെ പശ്ചാത്തലത്തില്‍ കാറുകളില്‍ ടൊയോട്ട ഒരുക്കിയിരിക്കുന്നത്.

ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

2017 ഡിസംബര്‍ 31 വരെയാണ് വര്‍ഷാവസാന ഓഫറുകളുടെ കാലാവധി. അടുത്തിടെയാണ് ഇസുസുവും സ്‌കോഡയും ഹോണ്ടയും പുതുവര്‍ഷത്തില്‍ കാറുകളുടെ വില വര്‍ധിക്കുമെന്ന് പ്രഖ്യാപിച്ചത്.

ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

ഒന്നു മുതല്‍ രണ്ട് ശതമാനം വരെയാണ് ഹോണ്ട കാറുകളില്‍ വില വര്‍ധിക്കുക. ഒരു ലക്ഷം രൂപ വരെയാണ് ഇസുസു കാറുകളില്‍ വില വര്‍ധിക്കാനിരിക്കുന്നത്.

ഹോണ്ടയ്ക്ക് പിന്നാലെ ടൊയോട്ടയും കാറുകളുടെ വിലവര്‍ധനവ് പ്രഖ്യാപിച്ചു

രാജ്യത്ത് പ്രചാരം നേടുന്ന ചെക്ക് നിര്‍മ്മാതാക്കളാകട്ടെ രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ് അടുത്ത മാസം മുതല്‍ കാറുകളുടെ വില വര്‍ധിപ്പിക്കുക.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #toyota #auto news #ടോയോട്ട
English summary
Toyota Car Prices To Increase From January 2018. Read in Malayalam.
Story first published: Friday, December 8, 2017, 11:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X