ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

Written By:

വില, പ്രീമിയം ഫീച്ചറുകള്‍, സുരക്ഷാ സജ്ജീകരണങ്ങള്‍, ഇന്ധനക്ഷമത - വിപണിയില്‍ കാറുകളുടെ ഭാവി നിശ്ചയിക്കുക ഈ ഘടകങ്ങളാണ്. ഒപ്പം മെയിന്റനന്‍സ് ചെലവും നിര്‍മ്മാതാക്കള്‍ നല്‍കുന്ന വില്‍പനാനന്തര സേവനങ്ങളും കാര്‍ വാങ്ങുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ മുഖവിലയ്ക്ക് എടുക്കാറുണ്ട്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഒരല്‍പം കാലം ഓടിച്ചതിന് ശേഷം മാത്രമാകും സ്വന്തമാക്കിയ പുതിയ കാറിനെ പറ്റിയുള്ള ഏകദേശ ചിത്രം ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അനുഭവത്തിന്റെ വെളിച്ചത്തില്‍ കാറിന്റെ ഗുണനിലവാരത്തെ പറ്റി ഉപഭോക്താക്കള്‍ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് രാജ്യാന്തര മാര്‍ക്കറ്റിങ്ങ് കമ്പനിയായ ജെഡി പവര്‍, 'ഉപഭോക്തൃ സംതൃപ്തി സൂചിക' പുറത്ത് വിടുന്നത്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഇപ്പോള്‍ ജെഡി പവര്‍ പുറത്ത് വിട്ടിരിക്കുന്ന കാറുകളുടെ പ്രാഥമിക ഗുണനിലവാര പഠനത്തില്‍ ടൊയോട്ട എത്തിയോസ് മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

എന്‍ട്രി കോമ്പാക്ട്, കോമ്പാക്ട്, അപ്പര്‍ കോമ്പാക്ട്, പ്രീമിയം കോമ്പാക്ട്, എന്‍ട്രി മിഡ്-സൈസ്, മിഡ്-സൈസ്, എംപിവി, എസ്‌യുവി എന്നീ വിഭാഗങ്ങളിലായാണ് രാജ്യത്തെ കാറുകളെ ജെഡി പവര്‍ പഠന വിധേയമാക്കിയത്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ജെഡി പവര്‍ പുറത്ത് വിട്ട ഫലം ഇങ്ങനെ (കുറഞ്ഞ മാര്‍ക്ക് വാഹനത്തിന്റെ ഉന്നത നിലവാരത്തെയാണ് സൂചിപ്പിക്കുന്നത്) —

Trending On DriveSpark Malayalam:

കാര്‍ നിറം വെള്ളയാണോ? നിങ്ങള്‍ അറിയാത്ത ഗുണങ്ങളും ദോഷങ്ങളും

ടാറ്റയുടേത് കേവലം വീരവാദമല്ല; കടപുഴകി വീണ ഭീമന്‍ മരത്തെയും അതിജീവിച്ച് ഹെക്‌സ

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

എന്‍ട്രി കോമ്പാക്ട്

ശ്രേണിയില്‍ എന്‍ട്രി കോമ്പാക്ട് കാറുകളിലാണ് ഉപഭോക്താക്കള്‍ ഏറ്റവും മോശം അഭിപ്രായം രേഖപ്പെടുത്തിയത്. 103 മാര്‍ക്ക് നേടിയ മാരുതി സുസൂക്കി ആള്‍ട്ടോ 800, 106 മാര്‍ക്ക് നേടിയ ഹ്യുണ്ടായി ഇയോണ്‍, 107 മാര്‍ക്ക് നേടിയ ഡാറ്റ്‌സന്‍ റെഡി-ഗോ എന്നീ കാറുകളാണ് താരതമ്യനേ ശ്രേണിയില്‍ ഭേദപ്പെട്ട ഗുണനിലവാരം കാഴ്ചവെച്ചതും.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഗുണനിലവാര പട്ടികയില്‍ ഡാറ്റ്‌സന്‍ റെഡി-ഗോയുടെ വരവ് ഒരല്‍പം അത്ഭുതപ്പെടുത്തുന്നതാണ്. അതേസമയം 168 മാര്‍ക്ക് നേടിയ റെനോ ക്വിഡ് പട്ടികയില്‍ ഏറെ താഴെയായാണ് ഇടംപിടിച്ചത്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

കോമ്പാക്ട്

കോമ്പാക്ട് ശ്രേണിയില്‍ 85 മാര്‍ക്ക് നേടിയ മാരുതി സുസൂക്കി വാഗണ്‍ആറാണ് പ്രാഥമിക ഗുണിനിലവാര പട്ടികയില്‍ മുന്നിലുള്ളത്. 86 മാര്‍ക്ക് നേടിയ മാരുതി സെലറിയോ രണ്ടാമതും, 110 മാര്‍ക്ക് നേടിയ മാരുതി സുസൂക്കി ആള്‍ട്ടോ K10 മൂന്നാമതായും പട്ടികയിലുണ്ട്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതിയുടെ ആധിപത്യം കോമ്പാക്ട് ശ്രേണിയില്‍ വ്യക്തമാണ്.

Trending On DriveSpark Malayalam:

ഓഫ്‌റോഡിംഗാണോ താത്പര്യം; ഡ്രൈവിംഗില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

മാരുതി കാര്‍ 'അബദ്ധവും ഉപയോഗശൂന്യവും' എന്ന് ഡാറ്റ്‌സന്‍; റെഡി-ഗോ കേമനെന്ന് ട്വീറ്റ്

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

അപ്പര്‍ കോമ്പാക്ട്

ഫോര്‍ഡ് ഫിഗൊ, ഹ്യുണ്ടായി ഗ്രാന്‍ഡ് i10 എന്നീ കാറുകളാണ് അപ്പര്‍ കോമ്പാക്ട് ശ്രേണിയില്‍ മുന്നിട്ട് നില്‍ക്കുന്നത്. ഇരു കാറുകള്‍ക്കും 71 മാര്‍ക്കാണ് പഠനത്തില്‍ ലഭിച്ചത്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

പിന്നാലെ 76 മാര്‍ക്കുമായി ടൊയോട്ട എത്തിയോസ് ലിവ/ക്രോസ് പട്ടികയിലുണ്ട്. കോമ്പാക്ട് ഹാച്ച്ബാക്കുകളില്‍, അപ്പര്‍ കോമ്പാക്ട് ശ്രേണിയില്‍പ്പെട്ട കാറുകളാണ് ഉയര്‍ന്ന ഗുണനിലവാരം രേഖപ്പെടുത്തിയത് എന്നതും ശ്രദ്ധേയം.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

പ്രീമിയം കോമ്പാക്ട്

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഒരുപിടി കാറുകളാണ് പ്രീമിയം കോമ്പാക്ട് ശ്രേണിയിലുള്ളത്. ഗുണനിലവാരം ഉറപ്പ് വരുത്തുന്നതില്‍ ഫോക്‌സ്‌വാഗണ്‍ പോളോയും വകഭേദങ്ങളായ പോളോ ജിടി, ക്രോസ് പോളോ എന്നിവരാണ് മുന്‍പന്തിയിലുള്ളത്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

69 മാര്‍ക്കാണ് ഫോക്‌സ്‌വാഗണ്‍ പോളോ നേടിയതും. ഹ്യുണ്ടായി എലൈറ്റ് i20/i20 ആക്ടിവ്, ഹോണ്ട ജാസ് എന്നീ കാറുകള്‍ യഥാക്രമം 79, 93 മാര്‍ക്ക് നേടി പോളോയ്ക്ക് പിന്നിലായുണ്ട്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

എന്‍ട്രി മിഡ്-സൈസ്

ടൊയോട്ട എത്തിയോസാണ് പഠനവിധേയമാക്കിയ കാറുകളില്‍ ഏറ്റവും മികച്ച ഗുണനിലവാരം രേഖപ്പെടുത്തിയത്. 56 മാര്‍ക്ക് നേടിയ ടൊയോട്ട എത്തിയോസ് ജാപ്പനീസ് നിര്‍മ്മാതാക്കള്‍ക്ക് പൊന്‍തൂവല്‍ ചാര്‍ത്തിയിരിക്കുകയാണ്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

പട്ടികയില്‍ രണ്ടാമതായുള്ള ഹ്യുണ്ടായി എക്‌സെന്റ് 70 മാര്‍ക്കാണ് കരസ്ഥമാക്കിയത്. അതേസമയം കഴിഞ്ഞ വര്‍ഷത്തെ പഠനത്തില്‍ മുന്നിട്ട് നിന്ന അമേസ് ഇത്തവണ മൂന്നാം സ്ഥാനത്താണുള്ളതും.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

മിഡ്-സൈസ്

പുതുതലമുറ ഹ്യുണ്ടായി വേര്‍ണയും ഹോണ്ട സിറ്റിയുമാണ് ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ശ്രേണിയില്‍ മുന്നിലുള്ളത്. പഠനത്തില്‍ 70 മാര്‍ക്കാണ് ഇരു കാറുകളും നേടിയത്. 73 മാര്‍ക്ക് നേടിയ ഫോക്‌സ്‌വാഗണ്‍ വെന്റോ പട്ടികയില്‍ മൂന്നാമതാണ്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

എംപിവി

എംപിവി ശ്രേണിയിലെ ആധിപത്യം ഇന്നോവയിലൂടെ ടൊയോട്ട വീണ്ടും തെളിയിച്ചിരിക്കുകയാണ്. 77 മാര്‍ക്ക് നേടിയ ഇന്നോവയാണ് ഗുണനിലവാര പട്ടികയില്‍ മുന്നിലുള്ളത്.

Recommended Video - Watch Now!
[Malayalam] Tata Nexon Review: Expert Review Of Tata Nexon - DriveSpark
ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

86 മാര്‍ക്ക് നേടിയ മഹീന്ദ്ര ബൊലേറോ, 103 മാര്‍ക്ക് നേടിയ മാരുതി സുസൂക്കി എര്‍ട്ടിഗ എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

കാർ പുതിയതാണോ? ശ്രദ്ധിക്കുക വാറന്റി ഇങ്ങനെയും നഷ്ടപ്പെടാം

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

എസ്‌യുവി

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ശ്രേണിയില്‍ താരമായിരുന്ന റെനോ ഡസ്റ്റര്‍ ഇക്കുറി പിന്തള്ളപ്പെട്ടിരിക്കുകയാണ്. മാരുതി സുസൂക്കി എസ്-ക്രോസും ഹ്യുണ്ടായി ക്രെറ്റയുമാണ് എസ്‌യുവി ശ്രേണിയില്‍ മുന്നിട്ട് നില്‍ക്കുന്നത്.

ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഈ കാറുകളാണ് ഇന്ത്യയില്‍ മുമ്പില്‍; പട്ടികയില്‍ നിങ്ങളുടെ കാറുമുണ്ടോ?

കഴിഞ്ഞ വര്‍ഷം ഫോര്‍ഡ് ഇക്കോസ്‌പോര്‍ടാണ് മൂന്നാമതുണ്ടായിരുന്നതെങ്കില്‍ ഇത്തവണ മഹീന്ദ്ര സ്‌കോര്‍പിയോയാണ് ആ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നതും.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news #hatchback
English summary
These Cars Are On The Top List When It Comes To Quality. Read in Malayalam.
Story first published: Monday, December 4, 2017, 15:24 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark