ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

Written By:

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓട്ടോഎക്‌സ്‌പോയ്ക്ക് വേണ്ടി ദില്ലി വീണ്ടും ഒരുങ്ങുകയാണ്. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന 2018 ഓട്ടോ എക്‌സ്‌പോയ്ക്ക് വേണ്ടി ജാപ്പനീസ് കാര്‍നിര്‍മ്മാതാക്കളായ ഹോണ്ട സജ്ജമായി കഴിഞ്ഞു.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

ഇന്ത്യന്‍ കാര്‍ ശ്രേണിയില്‍ ശക്തമാകാനുള്ള തയ്യാറെടുപ്പിലാണ് ഹോണ്ട. നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ തങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് ഹോണ്ടയുടെ ലക്ഷ്യവും. ദില്ലി ഓട്ടോ എക്‌സ്‌പോയ്ക്ക് വേണ്ടി ഹോണ്ട കാത്തുവെച്ചിരിക്കുന്ന കാറുകളെ പരിശോധിക്കാം —

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

അമേസ്

ഡീസല്‍ കാര്‍ ശ്രേണിയിലേക്ക് അമേസ് സെഡാനിലൂടെയാണ് ഹോണ്ട ആദ്യമായി കടന്നുവന്നത്. ഇപ്പോള്‍ അമേസിന്റെ പുതിയ പതിപ്പിനെ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ഹോണ്ട.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

2018 ഓട്ടോഎക്‌സ്‌പോയില്‍ പുതിയ അമേസ് വരവറിയിക്കുമെന്നാണ് സൂചന. ഹോണ്ടയുടെ തപുഖാര പ്ലാന്റില്‍ നിന്നും പുതിയ അമേസിനെ ക്യാമറ അടുത്തിടെ പകര്‍ത്തിയിരുന്നു.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

കൂടുതല്‍ വിശാലമായ അകത്തളമാകും പുത്തന്‍ അമേസിന്റെ പ്രധാന ആകര്‍ഷണം. ഒപ്പം കൂടുതല്‍ കരുത്താര്‍ന്ന അമേസ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പതിപ്പിനെ ഹോണ്ട അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ മാറ്റമുണ്ടാകില്ല. ക്ലൈമറ്റ് കണ്‍ട്രോള്‍, പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഉള്‍പ്പെടുന്ന പുത്തന്‍ ഫീച്ചറുകളും കാറിന് ലഭിക്കും.

Trending On DriveSpark Malayalam:

ചെളിയില്‍ കുടുങ്ങിയ ജീപ് റാംഗ്ലറും, രക്ഷയ്ക്ക് എത്തിയ ഥാറും

ഔഡി R8 ന്റെ ഫോട്ടോഷൂട്ട് നടന്നത് കാര്‍ ഇല്ലാതെ!

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

CR-V

അഞ്ചാം തലമുറ CR-V യും അടുത്ത വര്‍ഷത്തേക്കായി ഹോണ്ട കാത്തുവെച്ച മോഡലാണ്. നിലവില്‍ പുതുതലമറു CR-V രാജ്യാന്തര വിപണികളില്‍ വില്‍പനയ്ക്ക് എത്തുന്നുണ്ട്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

ടൊയോട്ട ഫോര്‍ച്യൂണറിന്റെ ആധിപത്യം കുറയ്ക്കാന്‍ പുതിയ CR-V യ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഹോണ്ട. നിലവിലുള്ള പതിപ്പിലും കൂടുതല്‍ അഗ്രസീവ് ഡിസൈന്‍ ഭാഷയാണ് പുതിയ CR-V കൈക്കൊണ്ടിരിക്കുന്നത്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

കട്ടിയേറിയ സ്ലാറ്റ് ഗ്രില്ലാണ് പുതിയ CR-V യില്‍ ഒരുങ്ങുക. ഇന്ത്യന്‍ നിര്‍മ്മിത 1.6 ലിറ്റര്‍ എഞ്ചിനില്‍ CR-V യുടെ ഡീസല്‍ പതിപ്പിനെ ഹോണ്ട നല്‍കുമെന്നും സൂചനയുണ്ട്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

158 bhp കരുത്തും 350 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും എഞ്ചിന്‍. 2018 രണ്ടാം പാദത്തോടെ കാര്‍ ഇന്ത്യയില്‍ അണിനിരക്കും.

Trending On DriveSpark Malayalam:

കുറഞ്ഞ ഇന്ധനത്തില്‍ കാറോടിക്കരുതെന്ന് പറയാന്‍ കാരണം

ഇന്‍ഡിക്കേറ്റര്‍ ഇടുമ്പോൾ കേൾക്കുന്ന 'ക്ലിക്ക്-ക്ലിക്ക്' ശബ്ദത്തിന് പിന്നിലെ കാരണം

Recommended Video - Watch Now!
[Malayalam] 2017 Hyundai Verna Launched In India - DriveSpark
ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

ജാസ്

ഹോണ്ടയുടെ പ്രീമിയം ഹാച്ച്ബാക്കാണ് ജാസ്. ഈ വര്‍ഷമാദ്യം ജാസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ രാജ്യാന്തര വിപണികളില്‍ ഹോണ്ട അവതരിപ്പിച്ചിരുന്നു.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

സമീപ ഭാവിയില്‍ തന്നെ ജാസിന്റെ ഹൈബ്രിഡ് പതിപ്പ് ഇന്ത്യയില്‍ വന്നെത്തുമെന്നും ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്. വീതി കുറഞ്ഞ ഗ്രില്ലും പുതുക്കിയ ബമ്പറും എല്‍ഇഡി ഹെഡ്‌ലാമ്പുകളുമാണ് പുതിയ ജാസിന്റെ വിശേഷങ്ങള്‍.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 എന്നിവരാണ് ഹോണ്ട ജാസിന്റെ പ്രധാന ഇന്ത്യന്‍ എതിരാളികള്‍.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

HR-V

R-V സീരീസിലുള്ള ഹോണ്ടയുടെ നാലാമത്തെ വാഹനമാണ് HR-V. WR-V യുടെ വന്‍വിജയത്തിന്റെ ചുവട് പിടിച്ച് ഹോണ്ട HR-V യും അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്താനിരിക്കുകയാണ്.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

നിരയില്‍ WR-V യ്ക്ക് മേലെയായാണ് HR-V യുടെ സ്ഥാനം. ഹ്യുണ്ടായി ക്രെറ്റയാകും മോഡലിന്റെ പ്രധാന എതിരാളിയും. 5 സീറ്ററാണ് ഹോണ്ട HR-V.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

ഇലക്ട്രിക് സണ്‍റൂഫ്, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ടച്ച് പാനല്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം പോലുള്ള പ്രീമിയം ഫീച്ചറുകളെ HR-V യില്‍ ഹോണ്ട നല്‍കും.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

115 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനിലാകും എസ്‌യുവി അണിനിരക്കുക. 1.5 ലിറ്റര്‍ i-DTEC അല്ലെങ്കില്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും മോഡലില്‍ ലഭ്യമാകുമെന്നാണ് സൂചന.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

സിവിക്

ഹോണ്ടയുടെ പ്രീമിയം സെഡാനായ സിവിക്, ഇന്ത്യ കണ്ട ആദ്യ ഡി-സെഗ്മന്റ് കാറുകളില്‍ ഒന്നാണ്. സിറ്റിയില്‍ നിന്നും ഒരല്‍പം കൂടി പ്രീമിയം കാറിലേക്ക് ചേക്കാറാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പുതിയ സിവിക്കിനെ ഹോണ്ട വരുംഭാവിയില്‍ ഇന്ത്യയില്‍ അവതരിപ്പിക്കും.

ഇനി നേരെ ദില്ലിയ്ക്ക്; 2018 ഓട്ടോ എക്‌സ്‌പോയ്ക്കായി ഹോണ്ട കാത്തുവെച്ച അഞ്ച് പുതിയ കാറുകള്‍

173 bhp കരുത്തേകുന്ന 1.8 ലിറ്റര്‍ i-VTEC എഞ്ചിനിലാകും പുതിയ സിവിക് എത്തുക. 2018 ഓട്ടോഎക്‌സ്‌പോയില്‍ ഹോണ്ട ഏറെ പ്രതീക്ഷയോടെ അവതരിപ്പിക്കുന്ന മോഡല്‍ കൂടിയാണ് സിവിക്.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

കൂടുതല്‍... #auto news #hatchback #honda #welcome 2018
English summary
Upcoming Honda Cars In 2018 Auto Expo. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark