പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

By Dijo Jackson

Recommended Video

Bangalore Bike Accident At Chikkaballapur Near Nandi Upachar - DriveSpark

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചു. രാജ്യത്തുടനീളമുള്ള നിസാന്‍, ഡാറ്റ്‌സന്‍ ഡീലര്‍ഷിപ്പുകളില്‍ നിന്നും പുതിയ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി പതിപ്പിനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

10,000 രൂപയാണ് പുതിയ മോഡലിന്റെ ബുക്കിംഗ് തുക. 2018 ജനുവരി 23 മുതല്‍ പുതിയ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി പതിപ്പിന്റെ വിതരണം ഡാറ്റ്‌സന്‍ ആരംഭിക്കും. CMF-A അടിത്തറയിലാണ് ഡാറ്റ്‌സന്‍ റെഡി-ഗോ ഒരുങ്ങുന്നത്.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

റെനോ ക്വിഡില്‍ നിന്നും കടമെടുത്ത എഞ്ചിന്‍ ഘടകങ്ങളാണ് റെഡി-ഗോയ്ക്ക് കരുത്ത് പകരുന്നതും. അതേസമയം ക്വിഡിലും വിലക്കുറവിലാണ് റെഡി-ഗോ വിപണിയില്‍ ലഭ്യമാകുന്നത്.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

നിലവിലുള്ള 1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാകും പുതിയ റെഡി-ഗോ എഎംടി പതിപ്പിന്റെയും വരവ്. 67 bhp കരുത്തും 91 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ ഇന്റലിജന്റ് സ്പാര്‍ക്ക് ഓട്ടോമേറ്റഡ് ടെക്‌നോളജി ഇടംപിടിക്കും.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

റെനോ ക്വിഡിന് സമാനമായി 5 സ്പീഡ് എഎംടി ഗിയര്‍ബോക്‌സാണ് പുതിയ എഎംടി പതിപ്പില്‍ ഒരുങ്ങുക. റെനോ ക്വിഡില്‍ റോട്ടറി ഡയല്‍ സംവിധാനത്തിലാണ് എഎംടി ഗിയര്‍ബോക്‌സ് ലഭ്യമാകുന്നത്.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

എന്നാല്‍ റെഡി-ഗോ എഎംടിയില്‍ റോട്ടറി ഡയല്‍ സംവിധാനം ഇടംപിടിക്കുമോ എന്ന കാര്യം സംശയമാണ്. കാറില്‍ മറ്റു കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല.

Trending On DriveSpark Malayalam:

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം വില്‍ക്കപ്പെട്ട കാറുകള്‍

ആഢംബരം അല്ല ആവശ്യകതയാണ്; കാറില്‍ നിര്‍ബന്ധമായും ഇടംപിടിക്കേണ്ട അഞ്ച് ആക്‌സസറികള്‍

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഓള്‍-ബ്ലാക് ക്യാബിന്‍, സ്പോര്‍ടി റെഡ് സീറ്റ് ആക്സന്റ്, സില്‍വല്‍ ഫിനിഷ് നേടിയ എസി വെന്റുകള്‍ എന്നിവയാകും പുതിയ എഎംടി പതിപ്പിന്റെയും വിശേഷങ്ങള്‍.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

ടോപ് വേരിയന്റില്‍ ഓപ്ഷനലായാകും ഡ്രൈവര്‍ സൈഡ് എയര്‍ബാഗിനെ കമ്പനി നല്‍കുക. നിലവില്‍ T(O), S വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ റെഡി-ഗോ പതിപ്പിനെ ഡാറ്റ്സന്‍ അണിനിരത്തുന്നത്.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

0.8 ലിറ്റര്‍ റെഡി-ഗോ പതിപ്പില്‍ നിലവിലുള്ള 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് തന്നെ തുടരുമെന്നാണ് സൂചന. 2016 ല്‍ 800 സിസി എഞ്ചിന്‍ ശേഷിയുള്ള റെഡി-ഗോ ഹാച്ച്ബാക്കുമായാണ് ഡാറ്റ്‌സന്‍ ഇന്ത്യയില്‍ കടന്നെത്തിയത്.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

പിന്നാലെ 2017 ല്‍ 1.0 ലിറ്റര്‍ പതിപ്പിനെയും റെഡി-ഗോയില്‍ ഡാറ്റ്‌സന്‍ നല്‍കി. എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ പോര് മുറുകിയ സാഹചര്യത്തിലാണ് റെഡി-ഗോ എഎംടി പതിപ്പുമായുള്ള ഡാറ്റ്‌സന്റെ വരവ്.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

വ്യത്യസ്തമാര്‍ന്ന രൂപഭാവവും, മികവേറിയ ഇന്ധനക്ഷമതയും, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുമാണ് ഡാറ്റ്‌സന്‍ റെഡി-ഗോയുടെ പ്രചാരത്തിന് പിന്നിലുള്ള കാരണം.

Trending On DriveSpark Malayalam:

ട്രക്കുകള്‍ക്ക് ഇടയില്‍ ചതഞ്ഞരഞ്ഞ് വെന്റോ; ജര്‍മ്മന്‍ കരുത്ത് തെളിയിച്ച് ഫോക്‌സ്‌വാഗണ്‍

സാൻട്രോയിൽ പ്രതീക്ഷ അർപ്പിച്ച് ഹ്യുണ്ടായി; ഈ വര്‍ഷം ഇന്ത്യയില്‍ എത്തുന്ന പുത്തൻ ബജറ്റ് കാറുകള്‍

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

റെഡി-ഗോ 0.8 ലിറ്റര്‍, റെഡി-ഗോ സ്‌പോര്‍ട്, റെഡി-ഗോ 1.0 ലിറ്റര്‍, റെഡി-ഗോ ഗോള്‍ഡ് എന്നിവര്‍ ഉള്‍പ്പെടുന്ന നിരയിലേക്കാണ് പുതിയ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി പതിപ്പിന്റെ വരവ്.

പുതിയ ഡാറ്റ്‌സന്‍ റെഡി-ഗോ 1.0 ലിറ്റര്‍ എഎംടി ബുക്കിംഗ് ആരംഭിച്ചു

മാരുതി ആള്‍ട്ടോ K10 എഎംടി, റെനോ ക്വിഡ് എന്നിവരാണ് ഇന്ത്യയില്‍ ഡാറ്റ്സന്‍ റെഡി-ഗോ എഎംടിയുടെ പ്രധാന എതിരാളികള്‍.

Trending DriveSpark YouTube Videos

Subscribe To DriveSpark Malayalam YouTube Channel - Click Here

Most Read Articles

Malayalam
കൂടുതല്‍... #datsun #ഡാറ്റ്സൻ
English summary
Datsun Redi-GO 1.0L AMT Bookings Open. Read in Malayalam.
Story first published: Thursday, January 11, 2018, 10:22 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X