ഇതാണ് ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ വൈദ്യുത കാര്‍!

By Dijo Jackson

ഇന്ത്യയില്‍ ടാറ്റയും മഹീന്ദ്രയും പോലുള്ള മുന്‍നിര നിര്‍മ്മാതാക്കള്‍ മാത്രമല്ല, ചെറുകിട സ്റ്റാര്‍ട്ട് അപ് കമ്പനികളും വൈദ്യുത കാറുകളെ കുറിച്ചു ചിന്തിച്ചു തുടങ്ങി. കഴിഞ്ഞ ദിവസം മുംബൈ ആസ്ഥാനമായ സ്‌ട്രോം മോട്ടോര്‍സ് അവതരിപ്പിച്ച വൈദ്യുത കാര്‍ - സട്രോം R3 ഇത്തരത്തില്‍ ഒന്നാണ്.

അടക്കവും ഒതുക്കവുമുള്ള കുഞ്ഞന്‍ മുചക്ര കാര്‍. മുന്നില്‍ രണ്ടു ചക്രങ്ങളും പിന്നില്‍ ഒരു ചക്രവും. മുംബൈ, ദില്ലി, ബംഗളൂരു പോലുള്ള മെട്രോ നഗരങ്ങള്‍ക്ക് വേണ്ടിയുള്ള പ്രത്യേക നിര്‍മ്മിതിയാണ് സ്‌ട്രോം R3.

strom-r3-front

വില മൂന്ന് ലക്ഷം രൂപയോളം. ഈ വര്‍ഷം അവസാനത്തോടെ കാര്‍ വിപണിയില്‍ എത്തും. ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ വൈദ്യുത കാര്‍ എന്ന വിശേഷണം വൈകാതെ തന്നെ സ്‌ട്രോം R3 നേടും.

മൂന്ന് വകഭേദങ്ങളാണ് കാറില്‍. R3 പ്യുവര്‍, R3 കറന്റ്, R3 ബോള്‍ട്ട് എന്നീ വകഭേദങ്ങളില്‍ 80 കിലോമീറ്റര്‍, 120 കിലോമീറ്റര്‍ റേഞ്ച് ഓപ്ഷനുകളാണ് ലഭ്യമാവുക.

strom-r3-side-profile

80 കിലോമീറ്ററാണ് സ്‌ട്രോം R3 പ്യുവറിലും, കറന്റിലും സ്റ്റാന്‍ഡേര്‍ഡ് റേഞ്ച്. ആവശ്യമെങ്കില്‍ 120 കിലോമീറ്റര്‍ റേഞ്ച് ഈ വകഭേദങ്ങളില്‍ തെരഞ്ഞെടുക്കാം. അതേസമയം ഏറ്റവും ഉയര്‍ന്ന R3 ബോള്‍ട്ടില്‍ 120 കിലോമീറ്ററാണ് സ്റ്റാന്‍ഡേര്‍ഡ് റേഞ്ച്.

17.4 bhp കരുത്തും 48 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള 13 kW ഇലക്ട്രിക് മോട്ടോറാണ് സ്‌ട്രോം R3 യുടെ കരുത്ത്. ഒരു സ്പീഡ് മാത്രമുള്ള പ്ലാനറ്ററി ഗിയര്‍ബോക്‌സാണ് മോഡലില്‍.

strom-r3-front-profile-view

സാധാരണ ചാര്‍ജ്ജറെങ്കില്‍ എട്ടു മണിക്കൂര്‍ കൊണ്ട് സ്‌ട്രോം R3 പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യപ്പെടും. അതിവേഗ ചാര്‍ജ്ജറെങ്കില്‍ രണ്ടു മണിക്കൂര്‍ കൊണ്ടു എണ്‍പതു ശതമാനം ചാര്‍ജ്ജ് നേടാന്‍ ബാറ്ററിക്ക് കഴിവുണ്ട്.

ഇലക്ട്രോണിക് റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികതയും സ്‌ട്രോം R3 യുടെ വിശേഷമാണ്. 450 കിലോയാണ് കാറിന്റെ ഭാരം. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുമാണ് ബ്രേക്കിംഗ് ഒരുക്കുക.

strom-r3-front-quarter

സമകാലിക വൈദ്യുത കാറുകളുടെ വടിവൊത്ത രൂപമല്ല സ്ട്രോം R3 യ്ക്ക്. ഭീമന്‍ മുന്‍ ബമ്പറും, സണ്‍റൂഫോട് കൂടിയ വെള്ള മേല്‍ക്കൂരയും, എല്‍ഇഡി ലൈറ്റുകളും കാറിലേക്ക് ശ്രദ്ധയാകര്‍ഷിക്കും. 12 ഇഞ്ച് അലോയ് വീലുകളിലാണ് കാറിന്റെ ഒരുക്കം.

2,097 mm നീളവും, 1,450 mm വീതിയും, 1,572 mm ഉയരവും സ്‌ട്രോം R3 യ്ക്കുണ്ട്. 2,012 mm നീളമേറിയതാണ് വീല്‍ബേസ്. കാറിനുള്ളില്‍ ഡ്രൈവര്‍ ഉള്‍പ്പടെ മൂന്ന് യാത്രക്കാര്‍ക്ക് സുഖമായി ഇരിക്കാം.

strom-r3-design

റിമോട്ട് അസിസ്റ്റഡ് പാര്‍ക്കിംഗ് സംവിധാനം, ഓട്ടോമാറ്റിക് വെഹിക്കിള്‍ ഫോളോയിംഗ് സംവിധാനം, പവര്‍ വിന്‍ഡോകള്‍, സെന്‍ട്രല്‍ ലോക്കിംഗ് തുടങ്ങിയ ഫീച്ചറുകള്‍ സ്‌ട്രോം R3 യില്‍ പ്രത്യേകം എടുത്തുപറയണം.

ഇലക്ട്രിക് ബ്ലൂ, നിയോണ്‍ ബ്ലൂ, റെഡ്, ബ്ലാക് നിറങ്ങളിലാണ് സ്‌ട്രോം R3 ലഭ്യമാവുക. നവംബര്‍ മാസത്തോടെ കാര്‍ വിപണിയില്‍ വില്‍പനയ്ക്ക് എത്തും.

Image Source: CarandBike

Most Read Articles

Malayalam
കൂടുതല്‍... #auto news #electric vehicles
English summary
This Is The Cheapest Electric Car Available In The Country. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
X