സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

Written By:

സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ പുതിയ പതിപ്പുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍. ജനുവരിയില്‍ നടക്കാനിരിക്കുന്ന 2018 ടോക്കിയോ ഓട്ടോ സലോണിന് മുന്നോടിയായി സ്വിഫ്റ്റ് സ്‌പോര്‍ട് സലോണ്‍ പതിപ്പിനെ സുസൂക്കി കാഴ്ചവെച്ചു.

To Follow DriveSpark On Facebook, Click The Like Button
സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

പുറംമോഡിക്ക് ലഭിച്ച കോസ്മറ്റിക് അപ്‌ഡേറ്റുകളാണ് സ്വിഫ്റ്റ് സ്‌പോര്‍ട് സലോണിന്റെ പ്രധാന ആകര്‍ഷണം. പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കിന്റെ പുതിയ പതിപ്പിനെ ലിമിറ്റഡ് എഡിഷന്‍ ടാഗോടെയാകും സുസൂക്കി വിപണിയില്‍ എത്തിക്കുക.

സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

2017 സ്വിഫ്റ്റ് സ്‌പോര്‍ട് ഹാച്ച്ബാക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് സലോണ്‍ പതിപ്പിന്റെ വരവ്. പുതിയ മാറ്റ് ബ്ലാക് പെയിന്റ് സ്‌കീമില്‍ എത്തുന്ന സലോണ്‍ പതിപ്പില്‍ റെഡ് ഫിനിഷ് നേടിയ ഫ്രണ്ട് ലിപ് സ്‌പോയിലറും സൈഡ് സ്‌കേര്‍ട്ടുകളുമാണ് ഒരുങ്ങുന്നത്.

സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

ഇതേ റെഡ് ഫിനിഷിലാണ് ORVM കള്‍ കാണപ്പെടുന്നതും. സാറ്റിന്‍ ഗ്രെയ് സ്‌കീമിലാണ് പുതിയ ഹാച്ച്ബാക്കിന്റെ ഫ്രണ്ട് ഗ്രില്‍. പിന്‍ഡോറുകള്‍ക്ക് ലഭിച്ച സ്‌പോര്‍ട് ബ്രാന്‍ഡിംഗ്, അഗ്രസീവ് ഡീക്കലുകള്‍, പുത്തന്‍ ഡിസൈനിലുള്ള ബ്ലാക് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നു സ്വിഫ്റ്റ് സ്‌പോര്‍ട് സലോണിന്റെ വിശേഷങ്ങള്‍.

Recommended Video - Watch Now!
Shocking Car Accident That Happened In Karunagappally, Kerala
സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

ഗ്ലോസി ബ്ലാക്ക് സ്‌കീമിലാണ് പുതിയ ഹാച്ച്ബാക്കിന്റെ റൂഫ് ഒരുങ്ങിയിരിക്കുന്നത്. റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്പോര്‍ട്സ് സീറ്റുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്ളാറ്റ്-ബോട്ടം സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നിവയാണ് ഹാച്ച്ബാക്കിന്റെ അകത്തളത്തെ പ്രധാന വിശേഷങ്ങള്‍.

സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

അതേസമയം എഞ്ചിന്‍ മുഖത്ത് കാര്യമായ മാറ്റങ്ങളില്ല. സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന് സമാനമായ എഞ്ചിന്‍ ഫീച്ചറുകളിലാണ് സ്വിഫ്റ്റ് സ്‌പോര്‍ട് ഓട്ടോ സലോണിന്റെയും വരവ്.

Trending On DriveSpark Malayalam:

പോയ വര്‍ഷം ഇന്ത്യ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാറുകളും ബൈക്കുകളും - പട്ടിക ഇങ്ങനെ

അമിത വേഗത; നിയന്ത്രണം നഷ്ടപ്പെട്ട ആള്‍ട്ടോയ്ക്ക് മുമ്പില്‍ ബലിയാടായി വാഹനങ്ങള്‍

സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

പുതിയ 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് സ്വിഫ്റ്റ് സ്‌പോര്‍ടിലുള്ളത്. സ്വിഫ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലേക്ക് സുസൂക്കി ചുവട് മാറുന്നതും.

സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

5500 rpm ല്‍ 138 bhp കരുത്തും 1250-3500 rpm ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍. സ്വിഫ്റ്റ് സ്പോര്‍ടില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന എഞ്ചിന്‍ കരുത്ത് മുന്‍ ചക്രങ്ങളിലേക്ക് എത്തും.

സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

ഇന്ത്യയില്‍ പുതുതലമുറ സ്വിഫ്റ്റിന്റെ ഔദ്യോഗിക അവതരണത്തിന് പിന്നാലെ സ്വിഫ്റ്റ് സ്‌പോര്‍ടും വിപണിയില്‍ എത്തുമെന്നാണ് സൂചന. 970 കിലോഗ്രാമാണ് പുതിയ സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഭാരം.

സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

മുന്‍തലമുറ മോഡലുകളെ അപേക്ഷിച്ച് 80 കിലോഗ്രാം ഭാരക്കുറവിലാണ് സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട് അണിനിരക്കുന്നത്. സാധാരണ സ്വിഫ്റ്റിലും 50 mm നീളമേറിയതാണ് പുതിയ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്.

സ്വിഫ്റ്റ് സ്‌പോര്‍ടിന് പുത്തൻ പതിപ്പുമായി സുസൂക്കി

ഇന്ത്യയില്‍ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്കുകള്‍ക്ക് പ്രചാരം വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്വിഫ്റ്റ് സ്‌പോര്‍ടിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ മാരുതി തീരുമാനിച്ചിരിക്കുന്നത്.

കൂടുതല്‍... #suzuki #സുസുക്കി
English summary
Suzuki Swift Sport Salon Version Revealed. Read in Malayalam.
Story first published: Monday, January 1, 2018, 18:06 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark