ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹന നിർമ്മാതാക്കളെല്ലാം നിലവിൽ തങ്ങളുടെ ബിഎസ്-IV മോഡലുകളെ പരിഷ്ക്കരിക്കുന്നതിന്റെ തിരക്കിലാണ്.

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഇതിനകം തന്നെ നിരവധി മോഡലുകളിൽ ബിഎസ്-VI കംപ്ലയിന്റ് എഞ്ചിനുകൾ അവതരിപ്പിച്ചിട്ടുണ്ട്. വാസ്തവത്തിൽ, മാരുതി ഇതിനകം തന്നെ മൂന്ന് ലക്ഷത്തിലധികം ബിഎസ്-VI മോഡ വാഹനങ്ങൾ വിൽപ്പന നടത്തി.

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ച് അടുത്തതായി മാരുതി വിപണിയിലെത്തിക്കുന്ന മോഡലാണ് ഹാച്ച്ബാക്ക് മോഡലായ ആൾട്ടോ K10. അതിന്റെ ഭാഗമായി വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചു.

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

എഞ്ചിൻ പരിഷ്ക്കരണത്തിന് പുറമെ വാഹനത്തിൽ കോസ്മെറ്റിക്ക് മാറ്റങ്ങളൊന്നുമില്ല. ആൾട്ടോ K10-ന്റെ ചെറിയ മോഡലായ ആൾട്ടോ 800-ന് ഇതിനകം തന്നെ ബിഎസ്-VI എഞ്ചിൻ ലഭ്യമാക്കിയിട്ടുണ്ട്.

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

കൂടാതെ വാഗൺആർ 1.0 ലിറ്റർ മോഡലിനും കഴിഞ്ഞ ദിവസം ബിഎസ്-VI-ലേക്ക് പരിഷ്ക്കരിച്ചിരുന്നു. 1.2 ലിറ്റർ ബിഎസ്-VI വാഗൺആർ ജൂൺ 19 മുതൽ വിൽപ്പനയ്‌ക്കെത്തുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

പുതിയ മലിനീകരണ മാനദണ്ഡത്തിന് അനുസൃതമായി പരിഷ്ക്കരിച്ച വാഹനങ്ങൾക്ക് വിലവർധനവ് സംഭവിച്ചപോലെ ആൾട്ടോ K10-ന്റെ ബിഎസ്-VI പതിപ്പിനും 10,000 രൂപ മുതൽ 12,000 രൂപ വരെ വർധനവ് ഉണ്ടായേക്കാം.

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

1.0 ലിറ്റർ പെട്രോൾ യൂണിറ്റ് ബിഎസ്-VI-ലേക്ക് നവീകരിക്കുന്നതിന്റെ ഭാഗമായി ഉണ്ടാകുന്ന ചെലവാണ് ഈ വില വർധനവിന് കാരണമാകുന്നത്. എഞ്ചിനിൽ ഉണ്ടാകുന്ന പരിഷ്ക്കരണമല്ലാതെ വാഹനത്തിന് മറ്റൊരു മാറ്റവും പ്രതീക്ഷിക്കുന്നില്ല.

Most Read: 1.5 ബി‌എസ്‌-VI ഡീസൽ എഞ്ചിനുമായി മാരുതി എർട്ടിഗ എത്തും

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

67.1 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 998 സിസി എഞ്ചിനാണ് ആൾട്ടോ K10-ൽ വാഗ്ദാനം ചെയ്യുന്നത്. നിലവിൽ രണ്ട് സെറ്റ് ഗിയർബോക്സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 5 സ്പീഡ് മാനുവൽ, എഎംടി എന്നിവയാണ് ഗിയർബോക്സ് ഓപ്ഷനുകൾ. എഞ്ചിനിൽ പരിഷ്ക്കരണം ലഭ്ക്കുന്നുണ്ടെങ്കിലും വാഹനത്തിന്റെ പവർഔട്ട്പുട്ടിൽ വ്യത്യാസം ഉണ്ടാകാൻ സാധ്യതയില്ല.

Most Read: ഹെക്ടറിന്റെ മൊബൈൽ ഷോറൂം ആരംഭിച്ച് എംജി മോട്ടോർ

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

നിലവിൽ മാരുതിയുടെ എട്ട് മോഡലുകളാണ് ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ വാഗ്ദാനം ചെയ്യുന്നത്. എർട്ടിഗ, XL6, ഡിസയർ, ബലേനോ, സ്വിഫ്റ്റ്, വാഗൺ ആർ, ആൾട്ടോ 800, അടുത്തിടെ പുറത്തിറക്കിയ എസ്-പ്രെസ്സോ തുടങ്ങിയ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു.

Most Read: ബിഎസ് VI മോഡലുകള്‍ക്ക് വന്‍ ഓഫറുകളുമായി മാരുതി സുസുക്കി

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

ബി‌എസ്-VI മാനദണ്ഡങ്ങൾ ആരംഭിച്ചുകഴിഞ്ഞാൽ, ചെറിയ കാർ വിഭാഗത്തിലെ പെട്രോൾ കാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാരുതി ഉദ്ദേശിക്കുന്നു. അതിനാൽ ചെറു ഡീസൽ എഞ്ചിനുകളുടെ ഉത്പാദനം കമ്പനി അവസാനിപ്പിക്കുമെന്ന് ഇതിനോടകം തന്നെ വ്യക്തമാക്കിയിരുന്നു.

ബി‌എസ്-VI ആൾട്ടോ K10-ന്റെ പരീക്ഷണയോട്ടം ആരംഭിച്ച് മാരുതി

ഒരു ഡീസൽ എഞ്ചിൻ നവീകരിക്കുന്നതിന് ആവശ്യമായ ഉയർന്ന ചെലവ് കണക്കിലെടുത്താണ് മാരുതിയുടെ ഈ തൂരുമാനം. ഇത് ഉപഭോക്താക്കളെ പെട്രോൾ ഓപ്ഷനുകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരാക്കും.

Source: Rushlane

Most Read Articles

Malayalam
English summary
Maruti Alto K10 BS-VI Spotted Testing Ahead Of Launch. Read more Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X