ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യൻ വിപണിയിലെ ജനപ്രിയ മോഡലുകളുടെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. മോഡലുകളുടെ വിലക്കുറവ് ഉടനടി പ്രാബല്യത്തിൽ വരും.

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

ആൾട്ടോ 800, ആൾട്ടോ K10, സ്വിഫ്റ്റ് ഡീസൽ, സെലെറിയോ, ബലേനോ ഡീസൽ, ഇഗ്നിസ്, ഡിസയർ ഡീസൽ, ടൂർ എസ് ഡീസൽ, വിറ്റാര ബ്രെസ്സ, എസ്-ക്രോസ് എന്നീ ജനപ്രിയ വാഹനങ്ങളുടെ വിലയാണ് കമ്പനി കുറക്കുന്നത്. എല്ലാ മോഡലുകളുടെയും അതത് എക്സ്ഷോറൂം വിലയിൽ 5000 രൂപയാണ് മാരുതി കുറച്ചിരിക്കുന്നത്.

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

ഇന്ത്യയിലെ വാഹന വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാർ മുൻകൈയെ സ്വാഗതം ചെയ്തുകൊണ്ടാണ് മാരുതി സുസുക്കി തങ്ങളുടെ ജനപ്രിയ മോഡലുകളുടെ വില കുറക്കുന്നത്. കോർപ്പറേറ്റ് നികുതി കുറയ്ക്കുന്നതിന്റെ ആനുകൂല്യങ്ങൾ മാരുതി സുസുക്കി സ്വമേധയാ ഉപഭോക്താക്കളുമായി പങ്കിടുകയും ചില മോഡലുകളുടെ വില കുറയ്ക്കാൻ കാരണമാവുകയും ചെയ്യും.

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

മാരുതി കാറുകളുടെ വില കുറയ്ക്കുന്നത് ചില മോഡലുകളിൽ വാഗ്ദാനം ചെയ്യുന്ന കമ്പനിയുടെ പ്രമോഷണൽ ഓഫറുകളിൽ ഒന്നായിരിക്കും. വിലക്കുറവ് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ചും എൻട്രി ലെവൽ വിഭാഗത്തിൽ.

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

നിലവിൽ 34 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തിക്കൊണ്ട് ഏറ്റവും താഴ്ന്ന വിൽപ്പനയാണ് മാരുതി സുസുക്കി നേരിടുന്നത്. എന്നിരുന്നാലും, വിലക്കയറ്റവും ഇന്ത്യയിലെ ഉത്സവ സീസൺ കണക്കിലെടുത്ത് വരും മാസങ്ങളിൽ വിൽപ്പനയിൽ ഗണ്യമായ വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നുത്. നിലവിൽ സെപ്റ്റംബർ മാസത്തിലെ വിൽപ്പനയിൽ കാര്യമായ വളർച്ച മാരുതി കൈവരിച്ചിട്ടുണ്ട്. പുതിയ മോഡലായ എസ്-പ്രസ്സോയുടെ അവതരണമാണ് ഇതിന് കാരണമായത്.

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് സെപ്റ്റംബറിൽ കമ്പനിയുടെ വിൽപ്പനയിൽ വർധനയുണ്ടായി. ഉത്സവ സീസണിൽ മാരുതി സുസുക്കി മുമ്പത്തേതിനേക്കാൾ കൂടുതൽ ബുക്കിംഗ് നമ്പറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് നിലവിലെ സാഹചര്യത്തിൽ പ്രതീക്ഷ നൽകുന്നുണ്ടെന്നും മാരുതി സുസുക്കി ചെയർമാൻ ആർസി ഭാർഗവ പറഞ്ഞു.

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

വാഹന വിപണിയിൽ നേരിടുന്ന മാന്ദ്യത്തെ മറികടക്കാൻ മാരുതി സുസുക്കി ശക്തമായി പ്രവർത്തിക്കുകയാണ്. അതിന്റെ ഭാഗമാണ് ജനപ്രിയ കാറുകളുടെ വില കുറയ്ക്കൽ. ഇത് വിൽപ്പന മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു അധിക ഘടകമാകും.

Most Read:10 മില്യൺ വിൽപ്പനയെന്ന നേട്ടം കൊയ്ത് ടൊയോട്ട ലാൻഡ് ക്രൂയിസർ

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

നിലവിൽ, ഇന്ത്യൻ വിപണിയിലെ എല്ലാ വിഭാഗങ്ങളിലും മാരുതി സുസുക്കിയുടെ മോഡലുകളാണ് വിൽപ്പനയിൽ മുന്നിൽ നിൽക്കുന്നത്. 2019 ഓഗസ്റ്റിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഡിസയർ, എർട്ടിഗ എന്നീ മോഡലുകളെല്ലാം ഈ പട്ടികയിൽ ഉൾപ്പെടുന്നു.

Most Read: ടൊയോട്ട ഫോർച്യൂണറന് വെല്ലുവിളിയായി ടെല്ലുറൈഡ് ആഡംബര എസ്‌യുവിയെ വിപണിയിലെത്തിക്കാൻ കിയ

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

അടുത്തിടെ എർട്ടിഗയെ അടിസ്ഥാനമാക്കിയുള്ള പ്രീമിയം ക്രോസ്ഓവർ എംപിവിയായ XL6-നെ മാരുതി വിപണിയിലെത്തിച്ചിരുന്നു. വിപണിയിൽ എർട്ടിഗയ്ക്ക് ലഭിക്കുന്ന മികച്ച പ്രതികരണമാണ് ആറ് സീറ്റർ പ്രീമിയം എംപിവിയെ വിപണിയിൽ അവതരിപ്പിക്കാൻ പ്രേരിപ്പിച്ചത്. നിരവധി ഫീച്ചറുകളും പ്രീമിയം ഉപകരണങ്ങളുമുള്ള XL6 ബിഎസ്-VI കംപ്ലയിന്റ് പെട്രോൾ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്.

Most Read: 2019 ഓഗസ്റ്റിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എംപിവി മോഡലുകൾ

ജനപ്രിയ മോഡലുകളുടെ വില കുറച്ച് മാരുതി സുസുക്കി

മാരുതി സുസുക്കി XL6 ന് ഇതിനകം തന്നെ ഇന്ത്യൻ എം‌പിവി വിഭാഗത്തിൽ മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട അഞ്ച് എംപിവികളിൽ ഇടംപിടിക്കാനും ഈ മോഡലിന് സാധിച്ചു.

Most Read Articles

Malayalam
English summary
Maruti Suzuki Announces Price Cuts On Popular Models In India. Read more Malayalam
Story first published: Wednesday, September 25, 2019, 15:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X