സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

ചെക്ക് റിപ്പബ്ളിക്കൻ ബ്രാൻഡായ സ്കോഡ ഇന്ത്യൻ എസ്‌യുവി വിഭാഗത്തിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. കമ്പനിയുടെ ഇന്ത്യൻ നിരയിലേക്ക് കരോക്ക് എസ്‌യുവിയെ പുറത്തിറക്കാനാണ് പദ്ധതി.

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്കോഡ കരോക്ക് എസ്‌യുവിയെ 2020 ഏപ്രിലിൽ അവതരിപ്പിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. സ്കോഡ കരോക്ക് എസ്‌യുവി കോഡിയാക്കിന് താഴെയായാകും പുതിയ കോംപാക്ട് എസ്‌യുവി കരോക്കിനെ ചെക്ക് നിര്‍മ്മാതാക്കള്‍ സ്ഥാപിക്കുക.

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

യെറ്റിയ്ക്ക് പകരക്കാരനായാണ് പുതിയ കരോക്ക് എത്തുന്നത്. പുതുമയാര്‍ന്ന ഡിസൈനിന് ഒപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിന്റെ ഹൈലൈറ്റാണ് ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ, ഹോണ്ട സിആർ-വി എന്നീ മോഡലുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സ്കോഡയുടെ ഈ വാഹനം. പുതിയ എസ്‌യുവിക്ക് ഏകദേശം 28 ലക്ഷം രൂപയോളമായിരിക്കും എക്‌സ്‌ഷോറൂം വില.

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

ഏറ്റവും പുതിയ ചട്ടമനുസരിച്ച് ഇന്ത്യൻ കാർ നിർമ്മാതാക്കൾക്ക് ഹോമോലോഗേഷൻ റൂട്ടിലൂടെ പോകാതെ ഇന്ത്യയിലെ ഏതെങ്കിലും വാഹനത്തിന്റെ 2500 യൂണിറ്റ് വരെ ഇറക്കുമതി ചെയ്യാൻ അനുവാദമുണ്ട്.

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

പുതുക്കിയ മാനദണ്ഡങ്ങൾ രാജ്യത്ത് പുതിയ മോഡലുകൾ എളുപ്പത്തിൽ അവതരിപ്പിക്കാൻ പല നിർമ്മാതാക്കളെയും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അതിനാൽ, CBU റൂട്ടിലൂടെ വരുന്ന നിരവധി പുതിയ മോഡലുകളിൽ ആദ്യത്തെ മോഡലായിരിക്കും കരോക്ക്.

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

1630 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റി, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫുള്ളി പ്രോഗ്രാമബള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ സവിശേഷതകള്‍.

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്റെ അതേ MQB പ്ലാറ്റ്ഫോമിലാണ് സ്കോഡ കരോക്കും ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണിയിൽ നിരവധി എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം പുതിയ മോഡൽ ലഭ്യമാണ്.

Most Read: ട്രൈബർ തരംഗം; ഇന്ത്യയിലെ അഞ്ചാമത്തെ വലിയ കാർ നിർമ്മാതാക്കളായി റെനോ

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

115 bhp ഉത്പാദിപ്പിക്കുന്ന 1.0 ലിറ്റർ TSI പെട്രോൾ, 150 bhp കരുത്തേകുന്ന 1.5 ലിറ്റർ TSI പെട്രോൾ, 115 bhp സൃഷ്ടിക്കുന്ന 1.6 ലിറ്റർ TDI ഡീസൽ, 150 bhp നൽകുന്ന 2.0 ലിറ്റർ TDI ഡീസൽ, 190 bhp ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ TDI ഡീസൽ മോട്ടോറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

Most Read: 50,000 യൂണിറ്റ് വിൽപ്പനയെന്ന നാഴികക്കല്ല് പിന്നിട്ട് ഹ്യുണ്ടായി വെന്യു

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

6 സ്പീഡ് മാനുവൽ, 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് യൂണിറ്റുകൾ എന്നിവ ഗിയർബോക്സ് ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. അതേസമയം തെരഞ്ഞെടുത്ത വകഭേദങ്ങളിൽ ഓൾ വീൽ ഡ്രൈവും ലഭ്യമാകും.

Most Read: വിൽപ്പന മാന്ദ്യം; ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി അവതരിപ്പിക്കാൻ ടാറ്റ

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

സ്കോഡ കരോക്ക്, ഒക്ടാവിയ RS245 എന്നീ മോഡലുകൾ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിനു പുറമേ, ഇന്ത്യൻ റോഡ് സാഹചര്യങ്ങൾക്കനുസൃതമായി ഒരു പുതിയ മോഡൽ പുറത്തിറക്കാനും സ്കോഡ പദ്ധതിയിട്ടിട്ടുണ്ട്.

സ്കോഡ കരോക്ക് എസ്‌യുവി ഏപ്രിലിൽ ഇന്ത്യയിലെത്തും

സ്കോഡ കമിക്കിനെ അടിസ്ഥാനമാക്കി, വരാനിരിക്കുന്ന എസ്‌യുവിയെ കുറഞ്ഞ ചെലവിൽ MQB A0 IN പ്ലാറ്റ്ഫോം പിന്തുണയ്‌ക്കും. അതിന്റെ കൺസെപ്റ്റ് പതിപ്പ് 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കും. എന്നാൽ 2021-ൽ മാത്രമേ വാഹനം വിപണിയിലെത്തുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Karoq SUV India Launch on 2020 April. Read more Malayalam
Story first published: Friday, December 6, 2019, 12:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X