മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

മഹീന്ദ്രയുടെ ആദ്യകാല കോംപാക്‌ട് എസ്‌യുവിയായ TUV300 ഒന്ന് മുഖംമിനുക്കി വിപണിയിൽ എത്താൻ ഒരുങ്ങുകയാണ്. വിൽപ്പനയിൽ അത്രമിടുക്കനായിരുന്നില്ലെങ്കിലും ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിക്കുന്നതോടെ കൂടുതൽ ഉപഭോക്താക്കളെ വാഹനത്തിലേക്ക് ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് കമ്പനി.

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി എഞ്ചിൻ പരിഷ്ക്കരിക്കുന്നതും ശ്രദ്ധേയമാണ്. പുതിയ ചട്ടങ്ങൾ നിലവിൽ വന്നതോടെ വിപണിയിൽ നിന്നും വിട്ടുനിൽക്കുന്ന എസ്‌യുവി ഉടൻ തന്നെ പുതിയ രൂപത്തിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

അതിന്റെ സൂചനകൾ നൽകുന്ന പരീക്ഷണയോട്ട ചിത്രങ്ങളും വീ ഗൈഡ് ഓട്ടോ പുറത്തുവിട്ടിട്ടുണ്ട്. എങ്കിലും പുതുക്കിയ TUV300 മോഡലിനെ എന്ന് അവതരിപ്പിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ മഹീന്ദ്ര പുറത്തുവിട്ടിട്ടുമില്ല.

MOST READ: പ്രളയമോ, ഓഫ്റോഡോ; എന്തും നേരിടാൻ ബൊലേറോ റെസ്ക്യൂ സജ്ജം

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

ഏറ്റവും പുതിയ മാറ്റങ്ങൾ വാഹനത്തിന്റെ മുൻവശത്ത് വരുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. 2020 മഹീന്ദ്ര TUV300 ഫെയ്‌സ്‌ലിഫ്റ്റിൽ പുതിയ ഗ്രിൽ, കൂടുതൽ ട്രപസോയിഡൽ എയർ ഡാമുള്ള പുതുക്കിയ ബമ്പർ, സ്‌ക്വയർ- ഔട്ട് ഡിസൈനിന് പകരം പുതുക്കിയ ഹെഡ്‌ലാമ്പുകൾ, ചതുരാകൃതിയിലുള്ള ഫോഗ് ലാമ്പുകൾ എന്നിവ ഉൾപ്പെടും.

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

അതേസമയം എൽഇഡി ഡിഎൽആർ ഹെഡ്‌ലൈറ്റിന്റെ മുകളിലെ അറ്റത്തേക്ക് മാറ്റിയിട്ടുണ്ട്. അതിന്റെ വശത്തും പിന്നിലെ പ്രൊഫൈലുകളിലും ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതോടൊപ്പം പരിഷ്ക്കരിച്ച മോഡൽ പുതിയ പെഡസ്ട്രിയൻ ക്രാഷ് ടെസ്റ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കും.

MOST READ: ഇന്ത്യയിലെ ആദ്യ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ കാറിന്റെ പരീക്ഷണം വിജയകരം

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

നിലവിൽ കോംപാക്‌ട് എസ്‌യുവി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ടുകൾ, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളായി വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ റിവേഴ്സ് പാർക്കിംഗ് സെൻസറുകളും ക്യാമറയും ടോപ്പ്-എൻഡ് വേരിയന്റുകൾക്കായി കരുതിവച്ചിരിക്കുന്നു.

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

നിലവിലുള്ള മോഡലിന് സമാനമായി നവീകരിച്ച ഏഴ് സീറ്റർ മോഡൽ ബൂട്ടിൽ രണ്ട് വശങ്ങളുള്ള ജമ്പ് സീറ്റുകളുമായി തുടരും. 2020 TUV300 മോഡൽ ലൈനപ്പിലേക്ക് മഹീന്ദ്ര പുതിയ ട്രിം ഫിനിഷുകളും സവിശേഷതകളും അവതരിപ്പിച്ചേക്കാം.

MOST READ: മലയാളിയുടെ കരവിരുതിൽ മിനി മോട്ടോർഹോമായി മാറി ടൊയോട്ട ഇന്നോവ

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

വിനൈൽ അപ്ഹോൾസ്റ്ററി, പവർ വിൻഡോകൾ, ടിൽറ്റ് പവർ സ്റ്റിയറിംഗ്, ഹീറ്ററിനൊപ്പം സിംഗിൾ-സോൺ HVAC, ഇക്കോ മോഡ്, റിയർ ഫുട്പെപ്പ് എന്നിവ സ്റ്റാൻഡേർഡ് ഉപകരണ കിറ്റിൽ തുടരും. ലെതറെറ്റ് അപ്ഹോൾസ്റ്ററി, ഫ്രണ്ട് സീറ്റുകൾക്കുള്ള ലംബർ സപ്പോർട്ട്, ഡ്രൈവർ സീറ്റിന് താഴെയുള്ള സ്റ്റോറേജ് ട്രേ എന്നിവ ടോപ്പ് എൻഡ് T 10 (O) വേരിയന്റിനായി മാറ്റിവെച്ചിരിക്കുന്നത് തുടരും.

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

ഫെയ്‌സ്‌ലിഫ്റ്റ് TUV300 ബിഎസ്-VI നിലവാരത്തിലുളള 1.5 ലിറ്റർ, 3-സിലിണ്ടർ ടർബോ ഡീസൽ എഞ്ചിൻ തന്നെ മുമ്പോട്ടുകൊണ്ടുപോകും. ഇത് അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഗിയർബോക്‌സ് ഓപ്ഷനുകളിൽ വാഗ്‌ദാനം ചെയ്യും.

MOST READ: കരുത്തുറ്റ പെർഫോമെൻസ് അപ്ഗ്രേഡുകളുമായി പരിഷ്കരിച്ച മാരുതി സ്വിഫ്റ്റ്

മുഖംമിനുക്കി പുതിയ മഹീന്ദ്ര TUV300 ഒരുങ്ങുന്നു, അരങ്ങേറ്റം ഉടനെന്ന് സൂചന

ഇത് 100 bhp കരുത്തിൽ 240 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. അപ്‌ഡേറ്റുചെയ്‌ത എഞ്ചിന്റെ പവർ, ടോർഖ് കണക്കുകൾ മഹീന്ദ്ര അതേപടി നിലനിർത്താൻ സാധ്യതയുണ്ട്. കൂടാതെ ൊരു പുതിയ പെട്രോൾ എഞ്ചിൻ കൂടി എസ്‌യുവിയുൽ വാഗ്‌ദാനം ചെയ്യാൻ സാധ്യതയുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
2020 Mahindra TUV300 Facelift Spied Again. Read in Malayalam
Story first published: Tuesday, October 13, 2020, 10:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X