2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായിയുടെ ഏറ്റവും വലിയ എസ്‌യുവിയായ പാലിസേഡ് ഓസ്‌ട്രേലിയൻ വിപണിയിലും വിൽപ്പനയ്ക്കെത്തി. ഏഴ് അല്ലെങ്കിൽ എട്ട് സീറ്റർ ഓപ്ഷനുകളിലാണ് വാഹനം തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

‘പാലിസേഡ്', ‘ഹൈലാൻഡർ' എന്നീ രണ്ട് വേരിയന്റുകളിലാണ് എസ്‌യുവി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഫുൾ-സൈസ് എസ്‌യുവി ശ്രേണിയിലേക്ക് പാലിസേഡിനെ അവതരിപ്പിക്കാനുള്ള പദ്ധതികളും ഹ്യുണ്ടായിക്കുണ്ട്.

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

എന്നിരുന്നാലും ഇതിനെകുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഓസ്ട്രേലിയയിൽ 60,000 ഡോളറാണ് എസ്‌യുവി സ്വന്തമാക്കാൻ മുടക്കേണ്ടത്. അതായത് ഏകദേശം 3,287,030 രൂപ.

MOST READ: പുത്തൻ ഫോർഡ് ഫിഗോയ്ക്ക് കരുത്തേകാൻ മഹീന്ദ്രയുടെ പെട്രോൾ എഞ്ചിൻ

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

ഈ വിലനിർണയം പുതിയ പാലിസേഡിനെ ഓസ്‌ട്രേലിയയിലെ ഏറ്റവും ചെലവേറിയ ഹ്യുണ്ടായി ഓഫറാക്കി മാറ്റുന്നു. ഫോർഡ് എക്‌സ്‌പ്ലോററിനും ടൊയോട്ട ഹൈലാൻഡറിനുമാണ് ഹ്യുണ്ടായി പാലിസേഡ് വെല്ലുവിളിയാകുന്നത്.

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

ബ്രാൻഡിന്റെ ഒരു പുതിയ ഡിസൈൻ ഭാഷ്യത്തെയാണ് മോഡൽ പ്രശംസിക്കുന്നത്. 18 ഇഞ്ച് വലിയ അലോയ് വീലുകളാണ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നതെങ്കിലും ഉയർന്ന വേരിയന്റുകളിൽ എത്തുമ്പോൾ ഇത് 20 ഇഞ്ച് വീലുകളായി വർധിക്കുന്നു.

MOST READ: ക്രിക്കറ്റ് പോലെ പ്രിയം കാറുകളും; യുവരാജിന്റെ കാര്‍ ശേഖരം ഇങ്ങനെ

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

വൈറ്റ് ക്രീം മൈക്ക, ടൈംലെസ് ബ്ലാക്ക്, സ്റ്റീൽ ഗ്രാഫൈറ്റ്, സിയറ ബർഗണ്ടി, റെയിൻ ഫോറസ്റ്റ്, ഹൈലാൻഡർ മാത്രമുള്ള മൂൺലൈറ്റ് ക്ലൗഡ് മൈക്ക എന്നീ ആറ് കളർ ഓപ്ഷനുകളിലാണ് എസ്‌യുവി ഒരുങ്ങിയിരിക്കുന്നത്.

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

ഈ റൈറ്റ് ഹാൻഡ് ഡ്രൈവ് എസ്‌യുവിയുടെ ഇന്റീരിയർ വിശാലമാണ്. ധാരാളം ഡ്രൈവർ, പാസഞ്ചർ സുഖസൗകര്യങ്ങളും, ഉയർന്ന സാങ്കേതികവിദ്യ, സുരക്ഷാ ഉപകരണങ്ങളുടെ ഒരു നീണ്ട പട്ടികയും അകത്തളത്തിൽ ഹ്യുണ്ടായി ഉൾപ്പെടുത്തിയിട്ടുണ്ട്.

MOST READ: കാറുകളിലും മാറുന്ന മുഖം; മുഖ്യധാരയിലേക്കെത്തിയ പ്രധാന 5 സാങ്കേതികവിദ്യകൾ

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

അതിൽ 10.25 ഇഞ്ച് ഡിജിറ്റൽ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബ്ലൂടൂത്ത്, സാറ്റ്-നാവിഗേഷൻ, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകളും എല്ലാം വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൂന്ന് നിര ഇരിപ്പിടങ്ങൾക്കും ത്രീ സോൺ ക്ലൈമറ്റ് കൺട്രോൾ സംവിധാനവും ലെതർ അപ്ഹോൾസ്റ്ററിയും ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട്.

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

2021 ഹ്യുണ്ടായി പാലിസേഡ് ഹൈലാൻഡർ വേരിയന്റിന് മുന്നിലും പിന്നിലും ഇലക്ട്രിക് ടെയിൽ ഗേറ്റ്, സറൗണ്ട് വ്യൂ മോണിറ്റർ, എൽഇഡി ലൈറ്റുകൾ എന്നിവ ലഭിക്കുന്നു. ഇതിന്റെ ഇന്റീരിയറിന് അതിന്റെ പുറംഭാഗങ്ങളുമായി പൊരുത്തപ്പെടുന്ന നാപ്പ ലെതർ സീറ്റിംഗും ലഭിക്കും.

2021 ഹ്യുണ്ടായി പാലിസേഡ് ഓസ്ട്രേലിയൻ വിപണിയിലും എത്തി; ഇനി ലക്ഷ്യം ഇന്ത്യ

3.8 ലിറ്റർ V12 പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് പുതിയ പാലിസേഡ് എസ്‌യുവിയുടെ ഹൃദയം. രണ്ട് യൂണിറ്റുകളും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ആദ്യ ഒരു വർഷത്തേക്ക് കോംപ്ലിമെന്ററി റോഡ് സൈഡ് അസിസ്റ്റൻസും അഞ്ച് വർഷത്തെ അല്ലെങ്കിൽ പരിധിയില്ലാത്ത കിലോമീറ്റർ വാറണ്ടിയുമായാണ് ഹ്യുണ്ടായി പാലിസേഡ് വരുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2021 Hyundai Palisade SUV Launched In Australia. Read in Malayalam
Story first published: Monday, December 14, 2020, 10:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X