ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

ഇന്ത്യയിലെ തങ്ങളുടെ ഉൽപ്പന്ന നിരയിലാകെ വില വർധനവ് പ്രഖ്യാപിച്ച് ജർമൻ ആഡംബര നിർമാതാക്കളായ ഔഡി. രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന എല്ലാ മോഡലുകളുടെയും വില രണ്ട് ശതമാനം വർധിക്കുമെന്നാണ് കമ്പനി പറയുന്നത്.

ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

കറൻസി മൂല്യത്തിലെ വ്യതിയാനങ്ങളും ഇൻപുട്ട് ചെലവുകളും വർധിക്കുന്നതാണ് വില വർധനവ് പ്രഖ്യാപിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. എന്നാൽ 2021 ജനുവരി ഒന്നു മുതലാണ് വില പരിഷ്ക്കരണം പ്രാബല്യത്തിൽ വരിക.

ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

ഈ വർഷം മാത്രം ജർമൻ കാർ നിർമാതാക്കൾ ആറ് പുതിയ മോഡലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിൽ Q8, A8L, RS7, RS Q8, Q8 സെലിബ്രേഷൻ, ഏറ്റവും പുതിയ Q2 എസ്‌യുവി എന്നിവ ഉൾപ്പെടുന്നു.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഇന്നോവ ക്രിസ്റ്റയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു

ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

അടുത്ത ആഴ്ച വിപണിയിൽ പ്രതീക്ഷിക്കുന്ന S5 സ്‌പോർട്ബാക്കിന്റെ ടീസറും കമ്പനി കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ബ്രാൻഡിന്റെ ‘Q' സീരീസ് ഓഫറുകളിലെ ബ്രാൻഡിന്റെ എൻ‌ട്രി ലെവൽ മേഡലാണ് പുതിയ ഔഡി Q2.

ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

34.99 ലക്ഷം രൂപയാണ് ഈ എസ്‌യുവിക്ക് എക്സ്ഷോറൂം വിലയായി ഇന്ത്യയിൽ മുടക്കേണ്ട പ്രാരംഭ വില. 2.0 ലിറ്റർ നാല് സിലിണ്ടർ TFSI എഞ്ചിനാണ് എൻട്രി ലെവൽ ഓഫറിന്റെ ഹൃദയം.

MOST READ: ലാൻഡ് റോവർ ഡിസ്‌കവറി ഫെയ്‌സ്‌ലി‌ഫ്റ്റ് വിപണിയിൽ എത്തി; ഇന്ത്യയിലേക്ക് അടുത്ത വർഷം

ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

ഏഴ് സ്പീഡ് എസ്-ട്രോണിക് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ ഈ യൂണിറ്റ് 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ബ്രാൻഡിന്റെ ‘ക്വാട്രോ' സംവിധാനം വഴി ഇത് ഫോർവീൽ ഡ്രൈവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

അതോടൊപ്പം തന്നെ ഔഡിയിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ഇ-ട്രോൺ അടുത്ത വർഷം ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചേക്കും. കമ്പനിയുടെ ഉൽപ്പന്ന നിരയിലെ Q5 എസ്‌യുവിക്കും Q7 നും ഇടയിലായാകും ഇ-ട്രോൺ സ്ഥാനംപിടിക്കുക.

MOST READ: പുതുതലമുറ i20-യ്ക്ക് ആക്സസറി കിറ്റുകൾ അവതരിപ്പിച്ച് ഹ്യുണ്ടായി

ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

5.5 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗതയിൽ കൈവരിക്കാൻ ശേഷിയുള്ള ഇലക്ട്രിക് ആഢംബര എസ്‌യുവി 408 bhp കരുത്തിൽ 664 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

ഔഡി കാറുകൾക്ക് വില കൂടും; ഉൽപ്പന്ന നിരയിലാകെ രണ്ട് ശതമാനത്തിന്റെ വർധവ് പ്രഖ്യാപിച്ചു

റീജനറേറ്റീവ് ബ്രേക്കിംഗ് സാങ്കേതികവിദ്യ വഴി ചാർജ് ചെയ്യാൻ കഴിയുന്ന 95 കിലോവാട്ട് ബാറ്ററി പായ്ക്കും ഇ-ട്രോണിന്റെ പ്രത്യേകതയാണ്. അടുത്ത വർഷം വിപണിയിൽ എത്തുമ്പോൾ മെർസിഡീസ് EQC 400 ഇലക്ട്രിക് എസ്‌യുവിക്ക് വെല്ലുവിളിയാകാനാണ് കമ്പനിയുടെ ലക്ഷ്യം.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi India To Hike Prices Across Entire Range From Next January. Read in Malayalam
Story first published: Tuesday, November 10, 2020, 15:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X