RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷൻ സൂപ്പർ കാറിന്റെ വിൽ‌പന ആരംഭിച്ച് ജർമൻ ആഢംബര വാഹന നിർമാതാക്കളായ ഔഡി. പേര് തന്നെ സൂചിപ്പിക്കുന്നത് പോലെ ഐതിഹാസിക RS2 അവാന്റ് മോഡലിനുള്ള ആദര സൂചകമായാണ് ഈ സ്പെഷ്യൽ പതിപ്പിനെ കമ്പനി വിപണിയിൽ എത്തിച്ചിരിക്കുന്നത്.

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

ലോകമെമ്പാടുമുള്ള വിപണികൾക്കായി വാഹനത്തിന്റെ വെറും 25 യൂണിറ്റുകൾ മാത്രമാണ് ഔഡി പുറത്തിറക്കുന്നത്. ലോകത്തെ ആദ്യത്തെ സ്പീഡ് ഓറിയന്റഡ് വാഗൺ മോഡലായി അരങ്ങേറ്റം കുറിച്ച RS2 അവാന്റിൽ 310 bhp ഉത്പാദിപ്പിക്കുന്ന അഞ്ച് സിലിണ്ടർ എഞ്ചിനും അക്കാലത്തെ ഏറ്റവും മികച്ച ക്യാബിനുമാണ് കമ്പനി ഒരുക്കിയിരുന്നത്.

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

കഴിഞ്ഞ 25 വർഷത്തിനിടെ ഔഡി വികസിപ്പിച്ച എല്ലാ സാങ്കേതികവിദ്യകളും ഉപയോഗിച്ച് ഈ സ്പെഷ്യൽ എഡിഷൻ RS 6 അവാന്റ് ഒരുങ്ങുമ്പോൾ പഴയ മോഡലിനെ വിസ്മരിപ്പിക്കുന്ന അതേ നൊഗാരോ ബ്ലൂ പേൾ ഇഫക്റ്റ് എക്സ്റ്റീരിയർ കളർ ഓപ്ഷൻ തന്നെയാണ് കമ്പനി സൂപ്പർ കാറിന് സമ്മാനിച്ചിരിക്കുന്നതും.

MOST READ: എസ്-ക്രോസിന്റെ വില്‍പ്പനയില്‍ 279 ശതമാനം വളര്‍ച്ചയെന്ന് മാരുതി

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

കൂടാതെ ഓഫർ ചെയ്യുന്ന 25 യൂണിറ്റുകളിൽ ഗ്രിൽ, സൈഡ് ബ്ലേഡുകൾ, റിയർ ഡിഫ്യൂസർ, ബ്ലാക്ക് റൂഫ് റെയിലുകൾ എന്നിവയിൽ എച്ച് ബ്ലാക്ക് ഒപ്റ്റിക് ആക്സന്റുകളും ഉൾപ്പെടുത്തും.

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

22 ഇഞ്ച് 5-V സ്‌പോക്ക് ട്രപസോയിഡ് ഡിസൈൻ കാസ്റ്റ് അലുമിനിയം വീലുകൾക്ക് ആധുനിക സ്പർശം നൽകിയപ്പോൾ സ്റ്റീൽ ബ്രേക്ക് കാലിപ്പറുകൾ ചുവപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: രണ്ടും കല്‍പ്പിച്ച് ടാറ്റ; ഹാരിയറിനും സമ്മാനിച്ചു പുതിയ വേരിയന്റ്, നിരവധി ഫീച്ചറുകളും

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

ഇനി ക്യാബിനിലേക്ക് നോക്കിയാൽ കാർബൺ ടിൽ സ്ട്രക്ചർ ഇൻ‌ലേകളും ഡെനിം ബ്ലൂ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗും ഔഡി എക്‌സ്‌ക്ലൂസീവ് വാൽക്കോണ എസ് സ്‌പോർട്ട് സീറ്റുകൾ, RS ഫ്ലോർ മാറ്റുകൾ, ലെതർ ഘടകങ്ങൾ എന്നിവ മുകളിലെയും താഴത്തെയും ഡാഷ്‌ബോർഡിനൊപ്പം ഇടംപിടിച്ചിരിക്കുന്നു.

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

2021 RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷനിൽ 4.0 ലിറ്റർ ട്വിൻ-ടർബോ V8 എഞ്ചിനാണ് ഔഡി വാഗ്‌ദാനം ചെയ്യുന്നത്. ഇത് 583 bhp കരുത്തും 800 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള യൂണിറ്റാണ്. കേവലം 3.5 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക് കുതിക്കാൻ ഇത് കാറിനെ സഹായിക്കുന്നു.

MOST READ: പുതുതലമുറ S-ക്ലാസ് വിപണിയിൽ അവതരിപ്പിച്ച് മെർസിഡീസ് ബെൻസ്

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

ഡ്രൈവർ അസിസ്റ്റൻസ് പാക്കേജ് ഉൾക്കൊള്ളുന്ന ഓഡി അഡാപ്റ്റീവ് ക്രൂയിസ് അസിസ്റ്റ്, ഔഡി സൈഡ് അസിസ്റ്റ്, എക്സിക്യൂട്ടീവ് പാക്കേജ്, ഹീറ്റഡ് പിൻ സീറ്റുകൾ, ഹെഡ്-അപ്പ് ഡിസ്പ്ലേ, പവർ സോഫ്റ്റ്-ക്ലോസിംഗ് വാതിലുകൾ, ബാംഗ് ഒലുഫ്‌സെൻ എന്നിവ ഉൾക്കൊള്ളുന്നതാണ് RS ട്രിബ്യൂട്ട് എഡിഷൻ.

RS 6 അവാന്റ് ട്രിബ്യൂട്ട് എഡിഷന്റെ വിൽപ്പനയാരംഭിച്ച് ഔഡി

വില നിർണയത്തെ സംബന്ധിച്ചിടത്തോളം പരിമിതമായ 25 യൂണിറ്റുകളിൽ ഓരോന്നിനും 136,800 ഡോളർ അതായത് ഏകദേശം 44 1.44 കോടി രൂപയാണ് വില.

Most Read Articles

Malayalam
കൂടുതല്‍... #ഔഡി #audi
English summary
Audi RS 6 Avant RS Tribute Edition Sales Commence. Read in Malayalam
Story first published: Friday, September 4, 2020, 13:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X