വിപണിയിലെത്താൻ ഒരുങ്ങി ബൈറ്റൺ എം-ബൈറ്റ് ഇലക്ട്രിക് എസ്‌യുവി
മൂന്ന് വർഷം മുമ്പാണ് ഇലക്‌ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കുന്നത്. 2018-ൽ ആദ്യ മോഡൽ പ്രദർശിപ്പിച്ച കമ്പനി ഇപ്പോൾ തങ്ങളുടെ ആദ്യ മോഡലിന്റെ ഉത്പാദനം ആരംഭിച്ചിരിക്കുകയാണ്.

നിലവിൽ ചൈനയിലെ നാൻജിംഗ് ആസ്ഥാനത്താണ് എം-ബൈറ്റ് ഇലക്ട്രിക് എസ്‌യുവിയുടെ നിർമാണം ആരംഭിച്ചിരിക്കുന്നത്. ചൈനീസ് വിപണിയിൽ ഈ വർഷാവസാനം ഇലക്‌ട്രിക് എസ്‌യുവി അരങ്ങേറ്റം കുറിക്കും. തുടർന്ന് അടുത്ത വർഷം അമേരിക്കയിലേക്കും യൂറോപ്പിലേക്കും വാഹനം എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി.

എം-ബൈറ്റിന്റെ ഉത്പാദനം പൂർത്തിക്കിയ യൂണിറ്റുകളുടെ ചിത്രങ്ങളും കമ്പനി ഇപ്പോൾ പുറത്തുവിട്ടിട്ടുണ്ട്. അന്തിമ പരിശോധന നടപടിക്രമങ്ങളുടെ ഭാഗമായാണ് ഈ പ്രോട്ടോടൈപ്പുകൾ നിർമിക്കുന്നത്. അവ രജിസ്ട്രേഷൻ, സർട്ടിഫിക്കേഷൻ പ്രക്രിയകൾക്കായി ഇനി ഉപയോഗിക്കും. കൂടാതെ ഉപഭോക്താക്കളിലേക്ക് എത്തുന്നതിനുമുമ്പ് അന്തിമ ഉത്പാദന മോഡൽ മികച്ചരീതിയിൽ ട്യൂൺ ചെയ്യുന്നതിനും സഹായിക്കും.
MOST READ: ഫിയറ്റ് 500 ഇലക്ട്രിക് ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങി FCA

എം-ബൈറ്റ് ഇലക്ട്രിക് എസ്‌യുവിയുടെ ഡെലിവറികൾ ഈ വർഷം അവസാനത്തോടെ ചൈനയിൽ ആരംഭിക്കാനാണ് കമ്പനിയുടെ തീരുമാനമെങ്കിലും ലോകമെമ്പാടും വ്യാപിച്ച കൊവിഡ്-19 ദൈനംദിന ജീവിതത്തിനും സമ്പദ്‌വ്യവസ്ഥയ്ക്കും ഭീഷണിയായതിനാൽ വിദേശ വിപണികളിലെ ഇലക്‌ട്രിക് എസ്‌യുവിയുടെ അവതരണം മാറ്റിവെക്കാനും സാധ്യതയുണ്ട്.

തുടക്കത്തിൽ കുറഞ്ഞത് എം-ബൈറ്റിന്റെ രണ്ട് വകഭേദങ്ങൾ എങ്കിലും ബൈറ്റൺ വിപണിയിൽ എത്തിക്കും. രണ്ടിനും വ്യത്യസ്‌ത പ്രകടനവും ബാറ്ററി കോൺഫിഗറേഷനുകളും ഉണ്ടായിരിക്കും.
MOST READ: ബിഎസ് VI ക്യാപ്ച്ചര്‍ അരങ്ങേറ്റത്തിന് തയ്യാറെന്ന് റെനോ

അടിസ്ഥാന എം-ബൈറ്റ് സിംഗിൾ-മോട്ടോർ സജ്ജീകരണത്തോടെ എത്തും. ഇത് 72 കിലോവാട്ട്സ് ബാറ്ററി പായ്ക്കുമായി ജോടിയാക്കുകയും ചെയ്യുന്നു. പരമാവധി 270 bhp കരുത്താകും വാഹനം ഉത്പാദിപ്പിക്കുക. ഇലക്ട്രിക് മോട്ടോർ റിയർ വീൽ ഡ്രൈവുമായാണ് ലഭ്യമാവുക.

95 കിലോവാട്ട്സ് ബാറ്ററിയുള്ള രണ്ട് വലിയ മോട്ടോർ സിസ്റ്റമുള്ള മോഡലിനെയും ബൈറ്റൺ വിൽപ്പനക്ക് സജ്ജമാക്കും. 400 bhp പവറാകും ഇത് സൃഷ്‌ടിക്കുക.ഫോർ-വീൽ-ഡ്രൈവ് സിസ്റ്റത്തിൽ ഒരുങ്ങുന്ന ഈ വകഭേദം ആദ്യ മോഡലിനേക്കാൾ ചെലവേറിയതായിരിക്കും.

സിംഗിൾ-മോട്ടോറുള്ള എം-ബൈറ്റിന് 320 കിലോമീറ്റർ മൈലേജാണ് ബൈറ്റൺ അവകാശപ്പെടുന്നത്. ഫോർ വീൽ ഡ്രൈവ് പതിപ്പിന് പൂർണ ചാർജിൽ 386 കിലോമീറ്റർ മൈലേജും ലഭിക്കും. ഉപഭോക്താക്കളുടെ സൗകര്യാർത്ഥം 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാർജറും ഇ-എസ്‌യുവിയിൽ നൽകും.

ഏതൊരു ആധുനിക ചൈനീസ് ഇലക്ട്രിക് എസ്‌യുവികളെയും പോലെ എം-ബൈറ്റിനും സാങ്കേതികത നിറഞ്ഞ ഒരു അകത്തളം തന്നെയാകും ഒരുങ്ങുക. ഇൻഫോടെയിൻമെന്റ് സിസ്റ്റത്തിനും ഇൻസ്ട്രുമെന്റേഷനുമായി 48 ഇഞ്ച് ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. ലോകത്തിലെ ഏത് കാറിലും ലഭ്യമാകുന്നതിൽവെച്ച് ഏറ്റവും വലുതായിരിക്കും ഇത്.
MOST READ: ടിഗോർ ഫെയ്‌സ്‌ലിഫ്റ്റിനെ അടുത്തറിയാൻ പുതിയ വീഡിയോയുമായി ടാറ്റ

ലാസ് വെഗാസിലെ 2018 CES-ൽ കൺസെപ്റ്റ് പതിപ്പ് പ്രദർശിപ്പിച്ചപ്പോൾ പ്രൊഡക്ഷൻ മോഡലിന് 45,000 യുഎസ് ഡോളർ ചെലവാകുമെന്നും അതിന്റെ അവതരണത്തിനു ശേഷം അടുത്ത വർഷം കെ-ബൈറ്റ് സെഡാൻ കൺസെപ്റ്റിന്റെ റോഡ് പതിപ്പിനെയും തയാറാക്കുമെന്ന് ബൈട്ടൺ വ്യക്തമാക്കിയിരുന്നു.


Click it and Unblock the Notifications








