ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

ടൊയോട്ടയുടെ ആഢംബര ബ്രാൻഡായ ലെക്‌സസും ഇലക്ട്രിക് മൊബിലിറ്റി രംഗത്തേക്ക് ചുവടുവെക്കുകയാണ്. അതിന്റെ ഭാഗമായി ഒരു ഇലക്ട്രിക് എസ്‌യുവിയെ ആഗോള വിപണിയിൽ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.

ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

ഇ-മൊബിലിറ്റിയുടെ അതിവേഗ പാതയിലേക്ക് എത്തുന്നതിന്റെ ഭാഗമായി വരാനിരിക്കുന്ന മോഡലിന്റെ ടീസർ ചിത്രവും ലെക്‌സസ് ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. ബഹുജന വിപണികളെ ലക്ഷ്യമാക്കി ആഢംബര പെർഫോമൻസ് ഇലക്ട്രിക് കാറുകൾ ഇതിനോടകം തന്നെ നിരവധി പ്രമുഖ ബ്രാൻഡുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

അതിനാൽ തന്നെ ലെക്‌സസിന്റെ മോഡലിന് അത്ര വലിയ ശ്രദ്ധയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം. എന്നിരുന്നാലും പുതിയ 'ഡയറക്റ്റ് 4' ഡ്രൈവ്ട്രെയിൻ സാങ്കേതികവിദ്യയെക്കുറിച്ച് അഭിമാനിക്കുന്ന ബ്രാൻഡിന് തങ്ങളുടെ പുതിയ ഇലക്ട്രിക് എസ്‌യുവി ഉപയോഗിച്ച് ആഗോള വിപണികളെ നന്നായി സ്വാധീനിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

MOST READ: 2020 നവംബറില്‍ എംപിവി ശ്രേണിയില്‍ ആധിപത്യം തുടര്‍ന്ന് മാരുതി എര്‍ട്ടിഗ

ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

ഹൈബ്രിഡ്, ഓൾ ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള വൈദ്യുതീകരണ തന്ത്രത്തിന്റെ കാതലാണ് ഡയറക്റ്റ് 4 ഡ്രൈവ്ട്രെയിൻ എന്ന് ലെക്സസ് അവകാശപ്പെടുന്നുണ്ട്. മെച്ചപ്പെട്ട പെർഫോമൻസിനായി ഈ സംവിധാനം നാല് വീലുകൾക്കും ഇൻസ്റ്റൻഡ് ഇലക്ട്രിക് നിയന്ത്രണവും നൽകുന്നു.

ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉൽപ്പന്നങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ലെക്‌സസ് ഒരു ഇലക്ട്രിക് എസ്‌യുവിയിൽ ഈ സാങ്കേതികവിദ്യ ആദ്യമായി ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

MOST READ: പുതിയ മുഖം; ലോഗോ മാറ്റാനൊരുങ്ങി മഹീന്ദ്ര, ആദ്യം എത്തുക XUV500 എസ്‌യുവിയിൽ

ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

ജാപ്പനീസ് ആഢംബര വാഹന നിർമാതാക്കൾ ഇ-എസ്‌യുവിയുടെ വിക്ഷേപണ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2021 ൽ തന്നെ ഇത് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

ലെക്‌സസിന്റെ മാതൃ കമ്പനിയായ ടൊയോട്ടയും ഇപ്പോൾ ഇലക്ട്രിക് വാഹന രംഗത്തേക്ക് ചുവടുവെക്കുകയാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയും അണിയറയിൽ ഒരുങ്ങുന്ന എസ്‌യുവിയുടെ ടീസർ ചിത്രവും പുറത്തുവിട്ടിരുന്നു.

MOST READ: നെക്‌സ ഉപഭോക്താക്കള്‍ക്ക് സമഗ്ര ഡിജിറ്റല്‍ ഫിനാന്‍സ് പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് മാരുതി

ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

ഇ-ടിഎൻ‌ജി‌എ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ പൂർണ ഇലക്ട്രിക് എസ്‌യുവിയാകുമിതെന്നാണ് ടൊയോട്ടയുടെ അവകാശവാദം. ഇലക്ട്രിക് വാഹനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

ടൊയോട്ടക്ക് പിന്നാലെ ലെക്‌സസും ഇലക്ട്രിക് മോഡലിന്റെ പണിപ്പുരയിൽ; ആദ്യ ടീസർ ചിത്രം പുറത്ത്

വരാനിരിക്കുന്ന ഇവിക്ക് RAV4 എസ്‌യുവിയുമായി താരതമ്യപ്പെടുത്താവുന്ന വലിപ്പമുണ്ടെന്നാണ് ടീസർ നൽകുന്ന സൂചന. അതോടൊപ്പം ബാറ്ററി-ഇലക്ട്രിക് ഉൽ‌പന്നങ്ങളുടെ ഒരു ശ്രേണി പുറത്തിറക്കുന്നതിന്റെ ആദ്യപടിയാണ് വരാനിരിക്കുന്ന എസ്‌യുവി എന്നും ടൊയോട്ട പറയുന്നു.

Most Read Articles

Malayalam
English summary
Lexus Teased Its Upcoming Electric SUV. Read in Malayalam
Story first published: Wednesday, December 9, 2020, 18:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X